/indian-express-malayalam/media/media_files/2025/12/18/vattayappam-recipe-fi-1-2025-12-18-15-10-16.jpg)
വട്ടയപ്പം
നാടൻ കേരളീയ ഭക്ഷണമാണ് വട്ടയപ്പം. ക്രിസ്ത്യൻ വീടുകളിലാണ് അധികവും ഇതി തയ്യാറാക്കാറുള്ളത്. പ്രത്യേകിച്ച് കറികളൊന്നും ഇല്ലാതെ തന്നെ കഴിക്കാം എന്നതാണ് ഇതിൻ്റെ സവിശേഷത. അരിപ്പൊടിയും തേങ്ങാപ്പാലുമാണ് പ്രധാന ചേരുവകളായി വരുന്നത്. ഇവ ഉപയോഗിച്ചു തയ്യാറാക്കുന്ന മാവ് ആവിയൽ വേവിക്കുന്നതാണ് വട്ടയപ്പത്തിൻ്റെ പാചക രീതി. വട്ടത്തിലുള്ള ആകൃതി ആയതിനാലാണ് വട്ടയപ്പം എന്നു വിളിക്കുന്നത്.
Also Read: പഞ്ഞി പോലുള്ള പുട്ട് വേണോ? അരിപ്പൊടിയിൽ ഇതു കൂടി ചേർക്കൂ
എന്നാൽ, അരിപ്പൊടിയും തേങ്ങാപ്പാലും ഇല്ലാതെ വ്യത്യസ്തമായി വട്ടയപ്പം തയ്യാറാക്കാൻ സാധിക്കും. ഷാഗി ഉഷകുമാർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- റാഗിപ്പൊടി- 1.5 കപ്പ്
- തേങ്ങ- 1 കപ്പ്
- അവൽ- 1/2 കപ്പ്
- ശർക്കര/പഞ്ചസാര- 1/4 കപ്പ്
- ഉപ്പ്- 1 നുള്ള്
- ഈസ്റ്റ്- 1/2 ടീസ്പൂൺ
- ഏലക്ക- 2
- വെള്ളം- 1.5 കപ്പ്
Also Read: ഒരു കപ്പ് ഗോതമ്പ് പൊടി മതി, ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല
Also Read: പുട്ടുക്കുറ്റി വേണ്ട, പഞ്ഞിപോലെയുള്ള ഗോതമ്പ് പുട്ട് ഇനി ഇങ്ങനെ തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
- റാഗി നന്നായി കഴുകി വെയിലത്ത് ഉണങ്ങിപ്പൊടിച്ചെടുക്കാം. അതിൽ ഒന്നര കപ്പ് മിക്സിലിയേക്കു മാറ്റാം.
- ഒരു കപ്പ് തേങ്ങ ചിരകിയത്, അര കപ്പ് അവൽ, കാൽ കപ്പ് ശർക്കര, ഒരു നുള്ള് ഉപ്പ്, അര ടീസ്പൂൺ ഇൻസ്റ്റൻ്റ് ഈസ്റ്റ്, രണ്ട് ഏലയ്ക്ക് എന്നിവ ചേർത്ത് അരയ്ക്കാം.
- ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുത്ത മാവ് ഒരു ബൗളിലേയ്ക്ക് ഒഴിക്കാം. ശേഷം പുളിക്കാൻ മാറ്റി വയ്ക്കാം.
- രണ്ട് മണിക്കൂറെങ്കിലും ഇത് മാറ്റി വയ്ക്കണം.
- ഇഡ്ഡലി പാത്രത്തിൽ വെള്ളമെടുത്ത് ചൂടാക്കാം. ശേഷം ഇഡ്ഡലി തട്ടിലേയ്ക്ക് ഒരു പരന്ന പാത്രം വയ്ക്കാം. അതിൽ അൽപം നെയ്യ് പുരട്ടാം.
- ഇതിലേയ്ക്ക് പുളിപ്പിച്ച മാവ് ഒഴിക്കാം. മുകളിലായി കശുവണ്ടി വച്ച് ഇഡ്ഡലി പാത്രം അടച്ച് ആവിയിൽ വേവിക്കാം. 20 മിനിറ്റെങ്കിലും ഇങ്ങനെ വയ്ക്കാം. ശേഷം ഇഡ്ഡലി പാത്രം തുറന്ന് മാവ് വെന്തുവെന്ന് ഉറപ്പാക്കാം.
- ഇത് മറ്റൊരു പാത്രത്തിലേയ്ക്കു വിളമ്പി ചൂടോടെ കഴിച്ചു നോക്കൂ.
Read More: ഒരു വർഷത്തെ കാത്തിരിപ്പിലൊരുങ്ങുന്ന കേരളത്തിന്റെ കേക്ക് പെരുമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us