/indian-express-malayalam/media/media_files/2026/03/02/vattayappam-recipe-2026-03-02-15-01-50.jpg)
വട്ടയപ്പം
അരി കുതിർക്കാനോ അരയ്ക്കാനോ സമയമില്ലാത്തവർക്കും, ചേരുവകളുടെ അളവ് കൃത്യമായി അറിയാത്തവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ലളിതമായ റെസിപ്പികൾ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും എന്നാൽ വീട്ടിലുള്ള സാധാരണ ചേരുവകൾ കൊണ്ട് മാത്രം നിർമ്മിക്കാവുന്നതുമായ ഒന്നാണ് വട്ടയപ്പം. കുറഞ്ഞ സമയം കൊണ്ട് മാന്ത്രികമായ രുചിയിൽ ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് ഫാത്തിമ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നു.
Also Read: പൊരിച്ച പത്തിരി എളുപ്പത്തിൽ തയ്യാറാക്കാം, ഇത്രമാത്രം ചെയ്താൽ മതി
ചേരുവകൾ
- ശർക്കര
- തേങ്ങ
- വെള്ളം
- മുട്ട
- പാൽ
- ഏലയ്ക്കാപ്പൊടി
- ഉപ്പ്
Also Read: ഇനി ബേക്കറിയിൽ പോകണ്ട, മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ സമൂസ
Also Read: അരിയും ഉഴുന്നും വേണ്ട, ശരീരത്തിന് തണുപ്പും ഊർജ്ജവും നൽകാൻ ഈ സ്പെഷ്യൽ ഇഡ്ഡലി ശീലമാക്കാം
തയ്യാറാക്കുന്നവിധം
- മൂന്നു ശർക്കര ഒരു പാനിലേയ്ക്കെടുത്ത് കുറച്ചു വെള്ളം ഒഴിച്ച് അലിയിച്ചെടുത്തു തണുക്കാൻ​ മാറ്റി വെയ്ക്കാം.
- മറ്റൊരു പാത്രത്തലേയ്ക്ക് ആറു മുട്ടയെടുത്തു നന്നായി ഇളക്കിയെടുക്കാം.
ഇതിലേയ്ക്ക്, ഒന്നരകപ്പ് തേങ്ങാപ്പാലും മാറ്റിവെച്ചിരിക്കുന്ന ശർക്കരലായനിയും ചേർത്ത് ഇളക്കാം. - ഒന്നര ടീസ്പൂൺ ഏലയ്ക്കാപ്പൊടി, അൽപ്പം ഉപ്പ് എന്നിവ ചേർത്ത് ഇളക്കി മറ്റൊരു ബൗളിലേയ്ക്ക് അരിച്ചെടുത്തു മുപ്പതു മിനിറ്റു വരെ ആവിയ്ക്കു വെയ്ക്കാം.
- ചൂടാറിയതിനു ശേഷം ഒരു പാത്രത്തലേയ്ക്കു മാറ്റുക ആവശ്യത്തിനനുസരിച്ച് മുറിച്ചെടുക്കാം.
Read More: പഞ്ചസാര വേണ്ട അമിത മധുരവും വേണ്ട; നോമ്പുകാലത്തെ ആരോഗ്യത്തിന് ഈ ഒരു ഡ്രിങ്ക് ധാരാളം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us