scorecardresearch

പഞ്ഞിപോലുള്ള രാമശ്ശേരി ഇഡ്ഡലി ഇനി സിംപിളായി വീട്ടിൽ ഉണ്ടാക്കാം

സാധാരണയായി കഴിക്കുന്ന ഇഡ്ഡലിയിൽ നിന്ന് ഘടനയിലും രുചിയിലും ഇത് തികച്ചും വ്യത്യസ്തമാണ്, ഇനി രാമശ്ശേരി ഇഡ്ഡലി വീട്ടിൽ തയ്യാറാക്കാം

സാധാരണയായി കഴിക്കുന്ന ഇഡ്ഡലിയിൽ നിന്ന് ഘടനയിലും രുചിയിലും ഇത് തികച്ചും വ്യത്യസ്തമാണ്, ഇനി രാമശ്ശേരി ഇഡ്ഡലി വീട്ടിൽ തയ്യാറാക്കാം

author-image
WebDesk
New Update
Ramasseri idli FI

രാമശ്ശേരി ഇഡ്ഡലി

കേരളത്തിന്റെ സ്വന്തം പാചകരീതിക്ക് പേരുകേട്ട പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് രാമശ്ശേരി. ഇവിടുത്തെ രാമശ്ശേരി ഇഡ്ഡലി വളരെ പ്രശസ്തമാണ്. ഇഡ്ഡലി മാവ് തയ്യാറാക്കുന്നതിനും ആവിയിൽ വേവിക്കുന്നതിനും തനതായ രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. സാധാരണ ഇഡ്ഡലിയെക്കാൾ വലുതും പരന്നതുമാണ് രമശ്ശേരി ഇഡ്ഡലി. ഇത് പ്രാതലായിട്ടോ അത്താഴമായിട്ടോ കഴിക്കാം. സാമ്പാറിനും തേങ്ങാച്ചമ്മന്തിക്കും ഒപ്പം അല്ലെങ്കിൽ ചമ്മന്തിപൊടിക്കൊപ്പവും ഇത് കഴിക്കാം. ഇനി ഇത് കഴിക്കാൻ രാമശ്ശേരി വരെ പോകേണ്ട, ഈ​ റെസിപ്പി ട്രൈ ചെയ്തു നോക്കൂ.

Advertisment

Also Read: നെയ്യപ്പം സോഫ്റ്റാകും മാവിലേയ്ക്ക് ഇതു കൂടി ചേർക്കാം

ചേരുവകൾ

ഇഡ്ഡലി അരി - 2 കപ്പ് 
ഉഴുന്ന് - 1/2 കപ്പ് 
ഉപ്പ് - ആവശ്യത്തിന് 
വെള്ളം - ആവശ്യത്തിന് 

Also Read: കുറച്ച് എണ്ണയിൽ കൂടുതൽ ക്രിസ്പിയായി പൂരി വറുത്തെടുക്കാം, മാവ് തയ്യാറാക്കാൻ ഇത് ഉപയോഗിക്കൂ 

Also Read: നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റ് ഈ പുട്ട് ഒരു തവണ കഴിച്ചാലും കൊതിതീരില്ല

Advertisment

തയ്യാറാക്കുന്ന വിധം

  • പച്ചരിയും ഉഴുന്നും കഴുകി ഒരുമിച്ച് 4-5 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കാം.
  • കുതിർത്ത അരിയും ഉഴുന്നും ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
  • ഈ മാവ് 8-10 മണിക്കൂർ പുളിക്കാൻ വെക്കുക.
  • പുളിപ്പിച്ച മാവിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കാം.
  • ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി ഓരോ തട്ടിലും മാവ് ഒഴിക്കാം.
  • ഇഡ്ഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കാം.
  • ഇഡ്ഡലി തട്ടിൽ കട്ടിയുള്ള (കഴുകി വെയിലത്ത് ഉണക്കിയെടുത്ത വൃത്തിയുള്ള തുണിയോ അല്ലെങ്കിൽ വാഴയിലയോ ഉപയോഗിക്കാം) കോട്ടൺ തുണി വച്ച് വച്ച് മാവ് ഒഴിക്കാം.
  • ഇത് ഇഡ്ഡലി പാത്രത്തിൽ വെച്ച് 10-15 മിനിറ്റ് ആവിയിൽ വേവിക്കാം.
  • വെന്ത ശേഷം ഇഡ്ഡലി പുറത്തെടുത്ത് ചൂടോടെ സാമ്പാറിനും ചമ്മന്തിക്കും ഒപ്പം വിളമ്പാം.

Read More: നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റ് ഈ പുട്ട് ഒരു തവണ കഴിച്ചാലും കൊതിതീരില്ല

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: