/indian-express-malayalam/media/media_files/2026/01/30/parotta-2026-01-30-15-54-27.jpg)
പൊറോട്ട | ചിത്രം: ഫ്രീപിക്
മലയാളികളുടെ ഭക്ഷണസംസ്കാരത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പൊറോട്ട. ചൂടുപൊറോട്ടയും കൂട്ടിന് നല്ല നാടൻ ബീഫ് കറിയോ ചിക്കൻ കറിയോ ഉണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട എന്ന് കരുതുന്ന ഭക്ഷണപ്രിയരാണ് അധികവും. കേരളത്തിലെ ഏതൊരു തട്ടുകടയിലും ഹോട്ടലിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിഭവവും ഇതുതന്നെ. എന്നാൽ ഹോട്ടലുകളിൽ ലഭിക്കുന്ന ആ മൃദുത്വവും അടുക്കുകളും വീട്ടിൽ പൊറോട്ട തയ്യാറാക്കുമ്പോൾ പലപ്പോഴും കിട്ടാറില്ല. മാവ് കുഴക്കുന്നതിലെ പാകപ്പിഴകളും വീശിയടിക്കാനുള്ള ബുദ്ധിമുട്ടുമാണ് പലരെയും ഇതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്.
Also Read: ഇടിയപ്പം പൂപോലെ മൃദുവാകും, കൈ വേദനയില്ലാതെ മാവ് പിഴിഞ്ഞെടുക്കാൻ ഇതാ ഒരു എളുപ്പവഴി
എന്നാൽ ഇനി പൊറോട്ടയുണ്ടാക്കാൻ ആരും പേടിക്കണ്ട. വീശിയടിക്കാതെ തന്നെ തികച്ചും വ്യത്യസ്തമായ ഒരു രീതിയിൽ പഞ്ഞിപോലത്തെ സോഫ്റ്റ് പൊറോട്ട നമുക്ക് വീട്ടിൽ തയ്യാറാക്കാം. ഷീ ബുക്ക് എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഒരു കപ്പ് ഗോതമ്പ് പൊടി മതി, ഞൊടിയിടയിൽ തയ്യാറാക്കാം രുചികരമായ ബ്രേക്ക്ഫാസ്റ്റ്
ചേരുവകൾ
- മൈദപ്പൊടി- 4 കപ്പ്
- ചോറ്- 3 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- പഞ്ചസാര- 1 1/2 ടീസ്പൂൺ
- നെയ്യ് അല്ലെങ്കിൽ വെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- നാല് കപ്പ് മൈദപ്പൊടിയിലേയ്ക്ക് മൂന്ന് കപ്പ് ചോറ് ചേർക്കാം.
- ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ഒന്നര ടീസ്പൂൺ പഞ്ചസാരയും ചേർക്കാം. ഇത് ഇളക്കി യോജിപ്പിക്കാം.
- മിക്സിയുടെ ഉള്ളിൽ നെയ്യ് പുരട്ടി അതിലേയ്ക്ക് തയ്യാറാക്കിയ മാവ് ചേർത്ത് നന്നായി അരച്ചെടുക്കാം. ആവശ്യത്തിന് വെള്ളം ഒഴിക്കാം.
- വെള്ളം കൂടിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം. അരച്ചെടുത്ത മാവ് ഒരു ബൗളിലേയ്ക്കു മാറ്റി കൈ ഉപയോഗിച്ച് കുഴയ്ക്കാം.
- മുകളിൽ കുറച്ച് നെയ്യ് പുരട്ടി അര മണിക്കൂറെങ്കിലും അടച്ചു വയ്ക്കാം.
- ശേഷം അത് ചെറിയ ഉരുളകളാക്കി കൈ ഉപയോഗിച്ച് പരത്താം.
- കട്ടി കുറച്ച് പരത്തിയ മാവ് നീളത്തിൽ കീറാം. അവ ചേർത്ത് വീണ്ടും ഉരുളകളാക്കി മുകളിൽ നെയ്യ് പുരട്ടി 15 മിനിറ്റെങ്കിലും മാറ്റി വയ്ക്കാം.
- വീണ്ടും കൈ ഉപയോഗിച്ച് അത് പരത്താം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിൽ കുറച്ച് നെയ്യ് പുരട്ടാം. പരത്തിയെടുത്ത മാവ് അതിലേയ്ക്കു വച്ച് ഇരുവശവും വേവിച്ചെടുക്കാം.
- ഇടയ്ക്ക് മുകളിൽ നെയ്യോ എണ്ണയോ പുരട്ടി കൊടുക്കാം. ഇത് ചൂടോടെ ചിക്കൻ കറിയോടൊപ്പമോ ബീഫിനൊപ്പമോ കഴിക്കാം.
Read More: പഞ്ഞിപോലുള്ള തട്ടേ ഇഡ്ഡലി കഴിക്കാൻ ഇനി ഹോട്ടലിൽ പോകേണ്ട, ഇങ്ങനെ തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us