/indian-express-malayalam/media/media_files/2025/11/07/soft-idli-recipe-fi-2025-11-07-10-58-21.jpg)
ഇഡ്ഡലി | ചിത്രം: ഫ്രീപിക്
ദക്ഷിണേന്ത്യൻ പ്രാതൽ വിഭവങ്ങളിൽ എന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒന്നാണ് ഇഡ്ഡലി. ആരോഗ്യകരവും എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതുമായ വിഭവമാണിത്. എന്നാൽ, വീട്ടിൽ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ പലപ്പോഴും അത് കല്ലുപോലെ കട്ടിയായി പോകുന്നതായി പരാതിപ്പെടുന്നവർ നിരവധിയാണ്. രുചിയോടെ കഴിക്കണമെങ്കിൽ ഇഡ്ഡലി പഞ്ഞിപോലെ മൃദുവായിരിക്കണം.
Also Read: തിരക്കിനിടയിൽ ഒരു പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്; ട്രൈ ചെയ്യൂ ഈ സാൻഡ്വിച്ച് റെസിപ്പി
മൃദുവായ ഇഡ്ഡലി തയ്യാറാക്കുന്നത് ഒരു കലയാണ്, അതിന് കുറച്ച് ടിപ്സുകൾ അറിഞ്ഞിരിക്കണം. അരിയും ഉഴുന്നും തമ്മിലുള്ള അനുപാതം, അരച്ചെടുക്കുന്ന രീതി, മാവ് പുളിപ്പിക്കാൻ വെക്കേണ്ട സമയം, ഇഡ്ഡലി പാത്രത്തിലെ ആവി കയറ്റൽ എന്നിവയെല്ലാം പഞ്ഞിപോലുള്ള ഇഡ്ഡലിക്കു പിന്നിലുണ്ട്. പലപ്പോഴും നമ്മൾ ചെയ്യുന്ന ചെറിയ പിഴവുകളാണ് ഇഡ്ഡലിയുടെ സ്വാദിനെയും രൂപത്തെയും ബാധിക്കുന്നത്.
Also Read: ഈ 3 ചേരുവകൾ കൈയ്യിലുണ്ടെങ്കിൽ വീട്ടിൽ തയ്യാറാക്കാം പഞ്ഞിപോലുള്ള ബൺ പൊറോട്ട
നിങ്ങളുടെ പ്രഭാതഭക്ഷണം ഏറ്റവും മികച്ചതാക്കാൻ, ഇഡ്ഡലി എങ്ങനെ സൂപ്പർ സോഫ്റ്റായി ഉണ്ടാക്കാം എന്ന് പരിചയപ്പെടാം:
- അരി മൂന്ന് മുതൽ നാല് മണിക്കൂർ വരെ മാത്രമേ കുതിർക്കാൻ പാടുള്ളൂ. ഉഴുന്ന് ഒരു മണിക്കൂർ മാത്രമേ കുതിർക്കാൻ പാടുള്ളൂ. ഇതിൽ കൂടുതൽ സമയം കുതിർത്താൽ മാവ് പുളിക്കും.
- ആദ്യം ഉഴുന്ന് അരച്ചെടുക്കാം. തരികളില്ലാതെ വേണം അത് അരയ്ക്കാം. ശേഷം അരിയുടെ അരച്ചെടുക്കാം. അരി അരച്ച ഉടൻ അതിലേയ്ക്ക് ഉഴുന്ന് ചേർത്തിളക്കി യോജിപ്പിക്കാം.
- മാവ് അരയ്ക്കാൻ തണുത്ത വെള്ളം ഉപയോഗിക്കുന്നത് അത് സോഫ്റ്റായി അരച്ചെടുക്കാൻ സഹായിക്കും.
Also Read: 5 മിനിറ്റിൽ മാവ് അരയ്ക്കാം ദോശയും ചുട്ടെടുക്കാം, ഇനി അരിയും ഉഴുന്നും വേണ്ട
- കൂടാതെ വെള്ളത്തിൽ കുതിർത്തെടുത്ത ഉലുവ, വേവിച്ച ചോറ് എന്നിവ പച്ചരി അരയ്ക്കുമ്പോൾ ചേർക്കാം.
- ദോശ മാവ് സോഫ്റ്റാകാൻ അവൽ കുതിർത്തെടുത്തതും ചേർക്കാം.
- അരച്ചെടുത്ത മാവ പുളിപ്പിക്കാനായി 8 മണിക്കൂറെങ്കിലും മാറ്റി വയ്ക്കണം.
Read More: ഇനി റവ വറുത്തെടുക്കേണ്ട, 5 മിനിറ്റിൽ ഉപ്പുമാവ് റെഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us