/indian-express-malayalam/media/media_files/2026/01/29/idiyappam-recipe-2026-01-29-11-19-11.jpg)
ഇടിയപ്പം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/01/29/idiyappam-recipe-1-2026-01-29-11-19-49.jpg)
മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിഭവമാണ് ഇടിയപ്പം അഥവാ നൂൽപുട്ട്. എന്നാൽ പലപ്പോഴും വീട്ടമ്മമാരെ അലട്ടുന്ന ഒരു പ്രശ്നം ഇടിയപ്പം വേണ്ടത്ര മൃദുവാകുന്നില്ല എന്നതാണ്. ചൂടാറി കഴിയുമ്പോൾ ഇടിയപ്പം കല്ലുപോലെ കട്ടിയാകുന്നത് പലരുടെയും പരാതിയാണ്. അതുപോലെതന്നെ മാവ് ശരിയായ രീതിയിൽ കുഴച്ചില്ലെങ്കിൽ സേവനാഴിയിലൂടെ അത് പിഴിഞ്ഞെടുക്കാൻ വലിയ പ്രയാസം അനുഭവപ്പെടാറുണ്ട്. ഇത് കൈകൾക്ക് വേദനയുണ്ടാക്കാനും സമയനഷ്ടത്തിനും കാരണമാകുന്നു.
/indian-express-malayalam/media/media_files/2026/01/29/idiyappam-recipe-2-2026-01-29-11-19-49.jpg)
ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൂപോലെ മൃദുവായ ഇടിയപ്പം വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാൻ സാധിക്കും.
/indian-express-malayalam/media/media_files/2026/01/29/idiyappam-recipe-3-2026-01-29-11-19-49.jpg)
മാവ് കുഴയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവും ചൂടും ഇതിൽ വളരെ പ്രധാനമാണ്.
/indian-express-malayalam/media/media_files/2025/10/01/idiyappam-recipe-ws-08-2025-10-01-12-37-15.jpg)
ചേരുവകൾ
അരിപ്പൊടി- 2 കപ്പ്, ചൂടുവെള്ളം- 2.5 കപ്പ്, ഉപ്പ്- 1/2 ടീസ്പൂൺ, എണ്ണ- 2 ടീസ്പൂൺ
/indian-express-malayalam/media/media_files/2025/08/11/idiyappam-recipe-fi-2025-08-11-16-39-43.jpg)
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ രണ്ടര കപ്പ് വെള്ളമെടുത്ത് തിളപ്പിക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾസ്പൂൺ എണ്ണയും ചേർക്കാം. വെള്ളം തിളച്ചതിനു ശേഷം അടുപ്പണയ്ക്കാം. രണ്ട് കപ്പ് അരിപ്പൊടിയിലേയ്ക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കാം. മാവ് ഇളക്കാൻ സ്പൂൺ ഉപയോഗിക്കാം. നന്നായി കുഴച്ചെടുത്ത മാവ് 10 മിനിറ്റ് അടച്ചു വയ്ക്കാം. ശേഷം മാവ് പുറത്തെടുക്കാം. ഒരു സേവനാഴിയിലേയ്ക്ക് ഇത് മാറ്റാം. ഇഡ്ഡലി പാത്രത്തിൽ വെള്ളം നിറച്ച് അടുപ്പിൽ വയ്ക്കാം. ഇഡ്ഡലി തട്ടിയിലേയ്ക്ക് മാവ് പിഴിഞ്ഞെടുക്കാം. ശേഷം അടച്ചു വച്ച് ആവിയിൽ വേവിക്കാം. 10 മിനിറ്റ് വരെ ഇങ്ങനെ വേവിക്കാം. ഇത് പൂപോലുള്ള ഇടിയപ്പം കിട്ടാൻ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us