/indian-express-malayalam/media/media_files/2026/02/25/broken-wheat-idli-2026-02-25-14-14-29.jpg)
നുറുക്ക് ഗോതമ്പ് ഇഡ്ഡലി
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഇനി ബ്രേക്ക്ഫാസ്റ്റിൽ നിങ്ങൾക്ക് ഉൾപ്പെടുത്താവുന്ന ഒരു സിംപിൾ റെസിപ്പി പരിചയപ്പെടാം. ഹെൽത്തിയായിട്ടുള്ള ഇഡ്ഡലിയാണിത്. തലേദിവസം മാവ് അരച്ചെടുക്കുകയോ പുളിപ്പിക്കാൻ മാറ്റി വയ്ക്കുകയോ ചെയ്യേണ്ട. രാവിലെ തന്നെ വളരെ എളുപ്പത്തിൽ രുചികരമായി ഇത് വേവിച്ചെടുക്കാം. അരിയും ഉഴുന്നും ഉപയോഗിക്കുന്നതിനു പകരം ഗോതമ്പ് നുറുക്കാണ് ചേർക്കുന്നത്. സോഫ്റ്റും രുചികരവുമായ ഗോതമ്പ് നുറുക്ക് ഇഡ്ഡലിയുടെ റെസിപ്പി ഇതാ:
Also Read: ഇനി പത്തിരി പപ്പടം പോലെ പൊട്ടില്ല; പഞ്ഞിപോലെ ചുട്ടെടുക്കാൻ അരിപ്പൊടി ഇങ്ങനെ കുഴച്ചെടുക്കൂ
ചേരുവകൾ
- ഗോതമ്പ് നുറുക്ക്- 1 കപ്പ്
- തൈര് - 1 കപ്പ്
- വെള്ളം - ¼ കപ്പ്
- ഇഞ്ചി - 1 ടീസ്പൂൺ
- കടുക് - ½ ടീസ്പൂൺ
- വെളുത്തുള്ളി- 1 ടീസ്പൂൺ
- ചുവന്നുള്ളി ഉള്ളി - 5
- കറിവേപ്പില
- പച്ചമുളക് - 1
- കുരുമുളക് - ½ ടീസ്പൂൺ
- മല്ലിയില- 1 ടേബിൾസ്പൂൺ
- എണ്ണ - 1.5 ടേബിൾസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
Also Read: മാവ് കുഴയ്ക്കുമ്പോൾ ഇവ രണ്ടും ചേർക്കൂ, പഞ്ഞിപോലുള്ള ഇടിയപ്പം കിട്ടും
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് ഗോതമ്പ് നുറുക്കെടുക്കാം.
- അതിലേയ്ക്ക് ഒരു കപ്പ് തൈര് ചേർത്തിളക്കി ഒരു മണിക്കൂർ മാറ്റി വയ്ക്കാം.
- ശേഷം ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- എണ്ണ ചൂടായതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. ഇതിൽ ഉഴുന്ന് പരിപ്പ്, വറ്റൽമുളക്, ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, ചുവന്നുള്ളി എന്നിവ ചേർത്തു വേവിക്കാം.
- കുതിർക്കാൻ മാറ്റി വച്ചിരിക്കുന്ന ഗോതമ്പ് നുറുക്കിലേയ്ക്ക് തയ്യാറാക്കിയ താളിപ്പ് ചേർക്കാം. ഒപ്പം ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
- ആവശ്യമെങ്കിൽ കുറച്ച് വെള്ളം ഒഴിക്കാം.
- ഇഡ്ഡലി പാത്രത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വയ്ക്കാം. ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി മാവ് ഒഴിക്കാം.
- ഇത് ഇഡ്ഡലി പാത്രത്തിൽ വച്ച് അടച്ച് ആവിയിൽ വേവിച്ചെടുക്കാം.
- 10 മുതൽ 12 മിനിറ്റിനു ശേഷം പാത്രം തുറന്ന് ഇഡ്ഡലി വെന്തോ എന്നു നോക്കാം.
- ശേഷം ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ. പുതിയ ചമ്മന്തി, തക്കാളി ചമ്മന്തി, തേങ്ങ ചമ്മന്തി എന്നിവയൊക്കെ ഇതിനൊപ്പം ഉപയോഗിക്കാവുന്നതാണ്.
Also Read: പഞ്ഞിപോലുള്ള ഇഡ്ഡലി വേണോ? മാവ് അരയ്ക്കുമ്പോൾ ഇത് ചെയ്യാൻ മറക്കരുത്
ഗുണങ്ങൾ
- നുറുക്ക് ഗോതമ്പിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ദഹനവ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാണ്.
- നാരുകൾ കൂടുതലായതിനാൽ അതിവേഗം വിശപ്പ് ശമിപ്പിക്കുകയും അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യും.
- ഇത് ശരീരഭാര നിയന്ത്രണത്തിന് ഗുണകരമാണ്. പ്രമേഹ നിയന്ത്രണം, ഹൃദയാരോഗ്യം എന്നിവയ്ക്കും നുറുക്ക് ഗോമ്പ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്ന നല്ലതാണ്.
- കഞ്ഞി, ഉപ്പുമാവ്, പാലപ്പം, ദോശ തുടങ്ങി പല വിഭവങ്ങളും ഇതുപയോഗിച്ച് ഉണ്ടാക്കാം.
Read More: അപ്പം പഞ്ഞിപോലെ സോഫ്റ്റ് ആകണോ? ഇതാ 5 എളുപ്പവഴികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us