scorecardresearch

എത്ര കഴിച്ചാലും മതിവരില്ല, ഇനി പഞ്ഞിപോലുള്ള ചപ്പാത്തി തയ്യാറാക്കാൻ ഈ മാവ് മതി

ചപ്പാത്തി കല്ലുപോലെയാണെങ്കിൽ കഴിക്കാൻ ആരു മടികാണിക്കും. അത് ഒഴിവാക്കാൻ ഇനി മാവ് കുഴയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ

ചപ്പാത്തി കല്ലുപോലെയാണെങ്കിൽ കഴിക്കാൻ ആരു മടികാണിക്കും. അത് ഒഴിവാക്കാൻ ഇനി മാവ് കുഴയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ

author-image
WebDesk
New Update
Palak Paneer Chapati

പാലക് പനീർ ചപ്പാത്തി

ആരോഗ്യകാര്യത്തിൽ കുട്ടികൾ മുതിർന്നവർ എന്നൊന്നുമില്ല. കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിന് ആവശ്യമായ പേഷകങ്ങൾ ലഭ്യമാകുന്നത്. അതിന് എന്തെല്ലാം ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നു എന്നത് പ്രധാനമാണ്. ഏറ്റവും കരുതലോടെ തിരഞ്ഞെടുക്കേണ്ടത് ബ്രേക്ക്ഫാസ്റ്റാണ്.

Advertisment

Also Read: ഒരു കപ്പ് റവ മതി, കിടില​ൻ രുചിയിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം

ഒരു ദിവസത്തേയ്ക്കു വേണ്ടുന്ന ഊർജ്ജവും ഉന്മേഷവും പ്രദാനം ചെയ്യാൻ സഹായിക്കുന്നവയാകണം രാവിലത്തെ ഭക്ഷണം. പക്ഷേ തിരക്കുള്ള ദിവസങ്ങളിൽ ഭക്ഷണം സിംപിളാക്കാനാണ് അധികം ആളുകളും ശ്രദ്ധിക്കുന്നത്. സിംപിളും രുചികരവും ഹെൽത്തിയുമായുള്ള ഒരു റെസിപ്പിയാണെങ്കിലോ? രേഖ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തുന്ന ഈ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ട്രൈ ചെയ്യൂ.

ചേരുവകൾ

  • പാലക് ചീര
  • പച്ചമുളക്
  • ഇഞ്ചി
  • വെളുത്തുള്ളി
  • ഉപ്പ്
  • ഗോതമ്പ് പൊടി
  • നെയ്യ്
  • കസൂരിമേത്തി
  • മുളകുപൊടി
  • മല്ലിപ്പൊടി
  • ഗരംമാസാല
  • പനീർ

Also Read: ഇനി ദിവസവും ഇഡ്ഡലിയുടെ രുചി കൂടും, ഇങ്ങനെ ചെയ്തു നോക്കൂ

തയ്യാറാക്കുന്ന വിധം

  • ചെറുചൂടുള്ള വെള്ളത്തിൽ ചീര കുതിർത്തു വയ്ക്കാം ശേഷം അത് നന്നായി കഴുകി അടർത്തയെടുക്കാം.
  • ഇതിലേയ്ക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. ഇത് അരച്ചു മാറ്റി വയ്ക്കാം.
  • ഗോതമ്പ് പൊടി ഒരു ബൗളിലെടുത്ത് അതിലേയ്ക്ക് അരച്ചെടുത്ത മിശ്രിതം ചേർത്ത് കുഴച്ച് 30 മിനിറ്റ് മാറ്റി വയ്ക്കാം. മറ്റൊരു ബൗളിൽ പനീർ ഉടച്ചെടുക്കാം.
  • അതിലേയ്ക്ക് ആവശ്യത്തിന ഉപ്പ്, കുരുമുളകുപൊടി, മല്ലിപ്പൊടി, കസൂരിമേത്തി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. കുഴച്ചു വച്ച് മാവ് ചെറിയ ഉരുളകളാക്കാം.
  • അതിനുള്ളിലേയ്ക്ക് മസാലകൾ ചേർത്ത പനീർ വയ്ക്കാം. ശേഷം ചപ്പാത്തി പരത്തിയെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിൽ നെയ്യ് പുരട്ടാം. ഇതിലേയ്ക്ക് ചപ്പാത്തി വച്ച് ചുട്ടെടുക്കാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ.

Also Read: ചോറ് ബാക്കി വന്നോ? 5 മിനിറ്റിൽ തയ്യാറാക്കാം കിടിലൻ ഫ്രൈഡ് റൈസ്

ഗുണങ്ങൾ

ഇരുമ്പ്, വിറ്റാമിനുകൾ, പ്രോട്ടീൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പനീറും, പാലകും. ഇവ ശരീരത്തിന് ഊർജ്ജം നൽകും. പാലകിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനാരോഗ്യത്തിന് ഗുണകരമാണ്.  വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന വിഭവമായതിനാൽ ബ്രേക്ക്ഫാസ്റ്റായും, രാത്രി ഭക്ഷണമായും ഇത് ഉപയോഗിക്കാം. 

Read More: ഇനി അരിപ്പൊടി നനയ്ക്കാൻ ഇത് ഉപയോഗിക്കൂ, പുട്ട് പഞ്ഞി പോലെ സോഫ്റ്റാകും

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: