/indian-express-malayalam/media/media_files/2026/01/23/appam-recipe-2026-01-23-15-10-01.jpg)
പാലപ്പം
നല്ല രുചികരമായ പാലപ്പം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം മനസ്സിൽ ആദ്യം വരുന്നത് പച്ചരിയും തേങ്ങയും ഒക്കെ ചേർത്ത അരച്ചെടുത്ത ആ വെള്ള നിറത്തിലുള്ള വിഭവമാണ്. എന്നാൽ അരിയും അരിപ്പൊടിയും ഉപയോഗിച്ച് മാത്രമല്ല, ആരോഗ്യത്തിന് ഏറെ ഗുണകരമായ ഗോതമ്പ് പൊടി കൊണ്ടും അത്യന്തം മൃദുവായ പാലപ്പം നമുക്ക് തയ്യാറാക്കാൻ സാധിക്കും.
പണ്ട് കാലം തൊട്ടേ മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ പാലപ്പത്തിന് വലിയ സ്ഥാനമുണ്ട്. എന്നാൽ അരി കുതിർക്കാനും അരയ്ക്കാനും പുളിപ്പിക്കാനും ഒക്കെയുള്ള സമയം ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ പലപ്പോഴും നമുക്ക് കിട്ടാറില്ല. ഇവിടെയാണ് ഗോതമ്പ് പാലപ്പത്തിന്റെ പ്രസക്തി. വെറും ഒരു മണിക്കൂറിനുള്ളിൽ ഇത് തയ്യാറാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗോതമ്പ് പൊടിയുടെ ഗുണവും പാലപ്പത്തിന്റെ തനതായ രുചിയും ഒത്തുചേരുമ്പോൾ അതൊരു മികച്ച കോമ്പിനേഷനായി മാറുന്നു. അവലും തേങ്ങയും ചേരുന്നതിനാൽ അരി കൊണ്ടുള്ള പാലപ്പമായതിനാൽ മൃദുവായ ഘടന ഇതിന് ലഭിക്കുന്നു.
Also Read: തന്തൂരി അടുപ്പ് വേണ്ട, പാനിൽ ചുട്ടെടുക്കാം റെസ്റ്റോറൻ്റ് സ്റ്റൈൽ ചില്ലി ചീസ് നാൻ
പ്രമേഹരോഗികൾക്കും ഡയറ്റ് ശ്രദ്ധിക്കുന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നാണിത്. മുട്ടക്കറിയോ കടലക്കറിയോ കൂട്ടി ഈ ചൂട് ഗോതമ്പ് പാലപ്പം കഴിക്കുന്നത് പ്രഭാതത്തെ കൂടുതൽ ഊർജ്ജസ്വലമാക്കും. ഷാഗി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഒറ്റ മാവിൽ പഞ്ഞിപോലുള്ള ഇഡ്ഡലിയും ദോശയും റെഡി, ഇവ മറക്കരുത്
ചേരുവകൾ
- ഗോതമ്പ് പൊടി- 2 കപ്പ്
- വെള്ള അവൽ- 1 കപ്പ്
- തേങ്ങ ചിരകിയത്- 1 കപ്പ്
- ഇൻസ്റ്റന്റ് യീസ്റ്റ്- 3/4 ടീസ്പൂൺ
- ഉപ്പ്- 1 ടീസ്പൂൺ
- പഞ്ചസാര- 2 ടേബിൾ സ്പൂൺ
- വെള്ളം-1 1/2 കപ്പ് + 1 കപ്പ്
Also Read: പ്രാണികൾ കയറില്ല പൂപ്പൽ ബാധിക്കില്ല, ഗോതമ്പും മൈദയും ഏറെനാൾ കേടുകൂടാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ
തയ്യാറാക്കുന്ന വിധം
- ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അളന്നു വെച്ചിരിക്കുന്ന ഗോതമ്പ് പൊടി, വെള്ള അവൽ, ചിരകിയ തേങ്ങ, ഇൻസ്റ്റന്റ് യീസ്റ്റ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർക്കാം.
- ഇതിലേക്ക് ഏകദേശം രണ്ടര കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം. ശേഷം ബാക്കിയുള്ള ഒരു കപ്പ് വെള്ളം കൂടി ചേർത്ത് മാവ് പാലപ്പത്തിന്റെ പാകത്തിന് അയവുള്ളതാക്കി മാറ്റാം.
- ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് പകർത്തി വായുസഞ്ചാരമില്ലാത്ത രീതിയിൽ അടച്ചു വെക്കാം.
- ഏകദേശം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ചൂടുള്ള ഒരു സ്ഥലത്ത് വെച്ചാൽ മാവ് നന്നായി പൊങ്ങിവരുന്നതാണ്.
- മാവ് പാകമായിക്കഴിഞ്ഞാൽ സാധാരണ പാലപ്പം ചുട്ടെടുക്കുന്നത് പോലെ അപ്പച്ചട്ടിയിൽ ഒഴിച്ച് ചുറ്റിച്ചെടുക്കാം.
- ചുറ്റിലും നല്ല ക്രിസ്പിയും നടുഭാഗം പഞ്ഞി പോലെ സോഫ്റ്റും ആയ ഗോതമ്പ് പാലപ്പം കിട്ടും.
Read More: ബ്രേക്ക്ഫാസ്റ്റ് പ്രോട്ടീൻ സമ്പന്നമായി തയ്യാറാക്കാം 5 മിനിറ്റിൽ, ഇത് ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us