scorecardresearch

ഇത് ഒരു തുള്ളി മതി, ചപ്പാത്തി പഞ്ഞി പോലെ സോഫ്റ്റാകും പൊങ്ങി വരും

ചപ്പാത്തി പരത്തുന്നതിനു മുമ്പ് മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിച്ചാൽ ഇനി കല്ലുപോലെയാകാതെ അത് ചുട്ടെടുക്കാം, ഈ പൊടിക്കൈ ട്രൈ ചെയ്യൂ

ചപ്പാത്തി പരത്തുന്നതിനു മുമ്പ് മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിച്ചാൽ ഇനി കല്ലുപോലെയാകാതെ അത് ചുട്ടെടുക്കാം, ഈ പൊടിക്കൈ ട്രൈ ചെയ്യൂ

author-image
WebDesk
New Update
Soft Chapati FI

ചപ്പാത്തി | ചിത്രം: ഫ്രീപിക്

മലയാളികളുടെ ദോശയും ഇഡ്ഡലിയും പോലെയാണ് വടക്കേ ഇന്ത്യയിൽ ചപ്പാത്തി. പറാത്ത എന്നും ഇത് വിളിക്കാം. ഗോതമ്പ് ഉപയോഗിച്ച് തയ്യാറാക്കുന്ന ചപ്പാത്തി നാരുകൾ, കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങി ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ്. അതിനാൽ ആരോഗ്യകരമായ ഭക്ഷണശീലത്തിൻ്റെ ഭാഗമായി മലയാളികൾക്കിടയിലും ചപ്പാത്തി സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു. 

Advertisment

Also Read: 5 മിനിറ്റിൽ മാവ് അരയ്ക്കാം ദോശയും ചുട്ടെടുക്കാം, ഇനി അരിയും ഉഴുന്നും വേണ്ട

അമിതമായി വിശക്കുന്നത് തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണക്രമത്തിൽ ഗോതമ്പ് ഉൾപ്പെടുത്തുന്നത് ഉചിതമാണ്. വെജിറ്റബിൽ സ്റ്റ്യൂ, ചിക്കൻ  ബീഫ് വിഭവങ്ങൾ, മഞ്ചയൂരിയൻ, അച്ചാർ തുടങ്ങി ചപ്പാത്തിക്ക് വ്യത്യസ്ത കോമ്പിനേഷനുകൾ ഉണ്ട്.

Also Read: മാവ് അരയ്ക്കുമ്പോൾ ഇത്രമാത്രം ചെയ്താൽ മതി, ഇനി പഞ്ഞിപോലുള്ള ഇഡ്ഡലി കിട്ടും

Advertisment

ചേരുവകൾ

  • ഗോതമ്പ് മാവ്- 1 കപ്പ്
  • പഞ്ചസാര- ½ സ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • എണ്ണ- 2 സ്പൂൺ
  • വെള്ളം- ½ കപ്പ്
  • പാൽ- 2 സ്പൂൺ

Also Read: ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഹെൽത്തി ഇഡ്ഡലി, മാവ് ഇങ്ങനെ അരച്ചെടുക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് അര സ്പൂൺ പഞ്ചസാര ചേർക്കാം. ഇതിലേയ്ക്ക് രണ്ട് സ്പൂൺ പാലൊഴിക്കാം.
  • അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • ഒപ്പം അര കപ്പ് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം. അധികം കട്ടി ഇല്ലാതെ മൃദുവായി പരത്തിയെടുത്ത മാവിനു മുകളിൽ കുറച്ച് എണ്ണ പുരട്ടി അൽപ സമയം അടുച്ചു വയ്ക്കാം.
  • ചപ്പാത്തി ബോർഡിനു മുകളിൽ കുറച്ച് എണ്ണ പുരട്ടി മാവിൽ നിന്നും കുറച്ചെടുത്ത് ചെറിയ ഉരുളകളാക്കാം.
  • അവ കട്ടി കുറച്ച് പരത്തിയെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
  • പരത്തിയെടുത്ത ചപ്പാത്തി പാനിനു മുകളിൽ വച്ചു ഇരുവശവും ചുട്ടെടുക്കാം.
  • പഞ്ചസാരയും എണ്ണയും ചേർക്കുന്നത് ചപ്പാത്തി കൂടുതിൽ രുചികരവും സോഫ്റ്റുമാകുന്നതിനു സഹായിക്കും. 
  • എണ്ണ കൂടാതെ പാൽ, തൈര്, നെയ്യ്, ചൂടുവെള്ളം എന്നിവയൊക്കെ ചേർത്ത് മാവ് കുഴച്ചാൽ ചപ്പാത്തി മൃദുവാകും. 

Read More: അസാധ്യ രുചിയിൽ പഞ്ഞിപോലുള്ള വട്ടയപ്പം കഴിക്കാം, അരിപ്പൊടിയിൽ ഇവ ചേർത്ത് മാവ് തയ്യാറാക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: