/indian-express-malayalam/media/media_files/2025/10/04/soft-chapati-recipe-fi-2025-10-04-12-17-03.jpg)
ചപ്പാത്തി | ചിത്രം: ഫ്രീപിക്
ഇന്ത്യൻ അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ചപ്പാത്തി. പ്രത്യേകിച്ചും വടക്കേ ഇന്ത്യൻ കറികൾക്കൊപ്പവും കേരളത്തിലെ പല വിഭവങ്ങൾക്കൊപ്പവും ചപ്പാത്തി ഒരു മികച്ച കോമ്പിനേഷനാണ്. എന്നാൽ, ചപ്പാത്തി ഉണ്ടാക്കുമ്പോൾ പലർക്കും കല്ലിച്ചു പോവുക, കട്ടിയാവുക, അല്ലെങ്കിൽ പൊങ്ങിനരില്ല തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. കടകളിൽ നിന്ന് വാങ്ങുന്നത്ര മൃദുത്വം വീട്ടിലുണ്ടാക്കുന്ന ചപ്പാത്തിക്ക് ലഭിക്കാൻ ചില പ്രത്യേക വിദ്യകൾ ആവശ്യമാണ്.
Also Read: പഴവും മുട്ടയും വേണ്ട, ഇനി പാൻ കേക്ക് ഇങ്ങനെ തയ്യാറാക്കി നോക്കൂ
ചപ്പാത്തിയുടെ മൃദുത്വം അതിന്റെ മാവ് കുഴയ്ക്കുന്നതിലും, പരത്തുന്നതിലും, ചുട്ടെടുക്കുന്നതിലും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ശരിയായ അനുപാതത്തിൽ വെള്ളം ചേർത്ത്, ആവശ്യത്തിന് സമയം കൊടുത്ത് മാവ് കുഴച്ചെടുത്താൽ തന്നെ പകുതി വിജയിച്ചു എന്ന് പറയാം. ചപ്പാത്തി സോഫ്റ്റും രുചികരവുമാക്കാൻ ഉപയോഗിക്കാവുന്ന ചില ചേരുവകൾ പരിചയപ്പൊം
എണ്ണ
നെയ്യും തൈരും ഇല്ലെങ്കിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് ചപ്പാത്തി മാവ് കുഴയ്ക്കാം.
പാൽ
ചപ്പാത്തി സോഫ്റ്റ് മാത്രമല്ല രുചികരവുമാക്കാൻ ചെറുചൂടോടെ പാൽ ഒഴിച്ച് മാവ് കുഴയ്ക്കാം.
Also Read: ഇനി കോയിൻ പൊറോട്ട വീട്ടിൽ തയ്യാറാക്കാം വീശിയടിക്കാതെ തന്നെ
/filters:format(webp)/indian-express-malayalam/media/media_files/2025/07/23/soft-and-fluffy-chapati-1-2025-07-23-16-25-06.jpg)
അവക്കാഡോ
ഒരെയൊരു ചേരുവ ഉപയോഗിച്ചാണ് അവർ ചപ്പാത്തി സോഫ്റ്റാക്കി മാറ്റിയത്. ഗോതമ്പ് പൊടിയിൽ വെള്ളം ഒഴിച്ച് കുഴയ്ക്കുന്നതിനു മുമ്പായി ഒരു അവക്കാഡോ തൊലിയും കുരുവും കളഞ്ഞ് ഉടച്ചെടുക്കണം. ഇത് ഗോതമ്പ് പൊടിയിലേയ്ക്കു ചേർക്കാം. ആവശ്യത്തിന് ഉപ്പും കുറച്ച് നെയ്യും ചേർത്ത് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. ഇതിൽ നിന്നും ആവശ്യത്തിന് മാവ് എടുത്ത് ചെറിയ ഉരുളകളാക്കി പരത്താം. ശേഷം സാധാരണ ചപ്പാത്തി ചുട്ടെടുക്കുന്നതുപോലെ ചെയ്യാം.
Also Read: സോഷ്യൽ മീഡിയയിൽ വൈറലായ ബട്ടർ ക്രീം ബൺ തയ്യാറാക്കാം ഓവനില്ലാതെ
ചൂടുവെള്ളം
മാവ് കുഴയ്ക്കാൻ തണുത്ത വെള്ളത്തിനു പകരം ചൂടാക്കിയ വെള്ളം ഉപയോഗിക്കാം.
തൈര്
ഗോതമ്പ് പൊടിയിലേയ്ക്ക് തൈര് കൂടി ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കാം. ഒന്നു മുതൽ രണ്ട് മണിക്കൂർ വരെ അത് മാറ്റി വച്ചതിനു ശേഷ ഉപയോഗിക്കാം.
പാൻ ചൂടാകാൻ കാത്തിരിക്കാം
പാൻ ചൂടാകുന്നതിനു മുമ്പ് ചപ്പാത്തി മാവ് അതിൽ വയ്ക്കരുത്. പാൻ ചൂടായി അൽപം നെയ്യ് പുരട്ടിയതിനു ശേഷം ചപ്പാത്തി ചുട്ടെടുത്തു നോക്കൂ.
Read More: മാവ് അരയ്ക്കുമ്പോൾ ഇവ ചേർക്കൂ, പഞ്ഞിപോലുള്ള ദോശ ചുട്ടെടുക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us