scorecardresearch

പഞ്ഞിപോലുള്ള ബൺ ദോശ കഴിക്കണോ? എങ്കിൽ മാവ് ഇങ്ങനെ തയ്യാറാക്കൂ

തിരക്കുള്ള ദിവസങ്ങളിൽ വളരെ പെട്ടെന്ന് രുചികരായി ഒരു ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ കൊതിക്കുന്നവർക്ക് ശീലമാക്കാവുന്ന ഒരു റെസിപ്പിയാണിത്

തിരക്കുള്ള ദിവസങ്ങളിൽ വളരെ പെട്ടെന്ന് രുചികരായി ഒരു ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ കൊതിക്കുന്നവർക്ക് ശീലമാക്കാവുന്ന ഒരു റെസിപ്പിയാണിത്

author-image
WebDesk
New Update
Bun Dosa

ബൺ ദോശ

അരിയും ഉഴുന്നും കുതിർത്ത് അരച്ച് അത് പുളിച്ചു വരാൻ മണിക്കൂറുകളോളം കാത്തിരിക്കുക എന്നത് പ്രായോഗികമല്ലാത്ത സാഹചര്യങ്ങളിൽ നമുക്ക് പരീക്ഷിക്കാവുന്ന മികച്ചൊരു വിഭവമാണ് ബൺ ദോശ. പരമ്പരാഗതമായ ദോശയുണ്ടാക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതീവ രുചികരമായും മൃദുവായും ഇത് തയ്യാറാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം പോഷകഗുണങ്ങളാൽ സമ്പന്നവുമാണ്.

Advertisment

Also Read: തന്തൂരി അടുപ്പ് വേണ്ട, പാനിൽ ചുട്ടെടുക്കാം റെസ്റ്റോറൻ്റ് സ്റ്റൈൽ ചില്ലി ചീസ് നാൻ

മാവ് പുളിക്കാൻ കാത്തിരിക്കാതെ തന്നെ ഇൻസ്റ്റന്റായി ഉണ്ടാക്കാവുന്ന ഈ ദോശ, തിരക്കേറിയ രാവിലെകളിൽ ഒരു വലിയ അനുഗ്രഹമാണ്. പച്ചക്കറികൾ ധാരാളമായി ചേർക്കുന്നതിനാൽ ഇതൊരു പോഷകസമൃദ്ധമായ പ്രഭാതഭക്ഷണമായി മാറുന്നു. ഫുഡ്ഡീ തമിഴാ ഷോട്സ് എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Also Read: ഒറ്റ മാവിൽ പഞ്ഞിപോലുള്ള ഇഡ്ഡലിയും ദോശയും റെഡി, ഇവ മറക്കരുത്

ചേരുവകൾ

റവ - 1 കപ്പ്
ഉരുളക്കിഴങ്ങ് - 1 
വെള്ളം - ആവശ്യത്തിന്
ഉള്ളി - 1 
പച്ചമുളക് - 1-2 
കറിവേപ്പില - ആവശ്യത്തിന്
മല്ലി - കുറച്ച് (അരിഞ്ഞത്)
തക്കാളി - 1 
കാരറ്റ് - 1 
ഉപ്പ് - ആവശ്യത്തിന്
ബേക്കിങ് സോഡ

Also Read: പ്രാണികൾ കയറില്ല പൂപ്പൽ ബാധിക്കില്ല, ഗോതമ്പും മൈദയും ഏറെനാൾ കേടുകൂടാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് വറുക്കാത്ത റവ മിക്സിയിൽ അരച്ചെടിക്കാം.
  • ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് പൊടിച്ചെടുക്കാം. അതും റവയിലേയ്ക്കു ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം.
  • ഉള്ളി, പച്ചമുളക്, മല്ലിയില, കറിവേപ്പില, തക്കാളി, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് അരച്ചെടുത്ത മാവിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
  • അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ബേക്കിങ് സോഡയും ചേർത്തിളക്കി 5 മിനിറ്റ് മാറ്റി വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് മാവ് ഒഴിച്ച് ചുട്ടെടുക്കാം. 

Read More: ശരീരഭാരം കുറയ്ക്കാം ഹെൽത്തിയായിരിക്കാം, ഇനി ദിവസവും ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: