/indian-express-malayalam/media/media_files/2026/01/06/wheat-appam-2026-01-06-11-29-47.jpg)
ഗോതമ്പ് പാലപ്പം
കേരളീയരുടെ പ്രഭാതഭക്ഷണങ്ങളിൽ എന്നും പ്രിയപ്പെട്ട ഒന്നാണ് അപ്പങ്ങൾ. സാധാരണയായി അരിപ്പൊടിയും തേങ്ങയും ഉപയോഗിച്ചാണ് അപ്പം തയ്യാറാക്കാറുള്ളതെങ്കിലും, ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്ന ഇന്നത്തെ കാലത്ത് ഗോതമ്പ് അപ്പത്തിന് പ്രിയമേറി വരികയാണ്. നാരുകളാൽ സമ്പന്നമായ ഗോതമ്പ് ഉപയോഗിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കാനും ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും സഹായിക്കുന്നു. പലപ്പോഴും ജോലിത്തിരക്കുകൾക്കിടയിൽ മാവ് അരയ്ക്കാനും പുളിക്കാനും കാത്തിരിക്കാൻ സമയമില്ലാത്തവർക്ക് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു പോഷകാഹാരമാണിത്. ദി ഹോട്ട് ഡിഷ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: കട്ടിയായി പോകില്ല, ഇനി ഇഡ്ഡലിക്കുള്ള മാവിലേയ്ക്ക് ഇത് കൂടി ചേർക്കൂ
ചേരുവകൾ
- ഗോതമ്പ് പൊടി- 1 കപ്പ്
- മുട്ട- 1
- പഞ്ചസാര- 1 ടേബിൾസ്പൂൺ
- ഉപ്പ്- 1 ടീസ്പൂൺ
- വെള്ളം- 11/2 കപ്പ്
- പഞ്ചസാര- ആവശ്യത്തിന്
- നെയ്യ്- ആവശ്യത്തിന്
Also Read: അരിപ്പൊടിയിൽ ഇത് ചേർത്ത് കുഴയ്ക്കൂ, രാവിലെ ബ്രേക്ക്ഫാസ്റ്റിന് സോഫ്റ്റ് ഇടിയപ്പം കിട്ടും
Also Read: അരിയും ഉഴുന്നും വേണ്ട, 5 മിനിറ്റിൽ തയ്യാറാക്കാം പഞ്ഞിക്കെട്ടുപോലുള്ള ഇഡ്ഡലി
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയെടുക്കാം.
- അതിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം. ഒപ്പം ഒരു ടേബിൾസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർക്കാം.
- ഇതിലേയ്ക്ക് ഒരു ഏലയ്ക്ക പൊട്ടിച്ചു ചേർത്ത് ഒന്നര കപ്പ് വെള്ളം ഒഴിച്ച് മാവ് ഇളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.​
- അതിലേയ്ക്ക് നെയ്യ് ഒഴിക്കാം. പാൻ നന്നായി ചൂടായി കഴിയുമ്പോൾ തയ്യാറാക്കിയ മാവ് ഒഴിക്കാം. ഇരുവശവും ചുട്ടെടുക്കാം. തേങ്ങാപ്പാലിനൊപ്പം ഇത് ചൂടോടെ കഴിച്ചു നോക്കൂ.
Read More: തേങ്ങ വേണ്ട, വെറും 5മിനിറ്റിൽ ഇഡ്ഡലിക്കും ദോശയ്ക്കും ചമ്മന്തി റെഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us