scorecardresearch

ഒരു പഴം മതി, ഇനി യീസ്റ്റും ബേക്കിംഗ് സോഡയും ചേർക്കാതെ പഞ്ഞിപോലുള്ള അപ്പം ചുട്ടെടുക്കാം

തനിനാടൻ രുചിയിൽ കൃത്രിമ ചേരുവകളൊന്നും ചേർക്കാതെ നല്ല സോഫ്റ്റ് പാലപ്പം ഇനി എളുപ്പത്തിൽ ചുട്ടെടുക്കാം, മാവ് ഇങ്ങനെ അരയ്ക്കൂ

തനിനാടൻ രുചിയിൽ കൃത്രിമ ചേരുവകളൊന്നും ചേർക്കാതെ നല്ല സോഫ്റ്റ് പാലപ്പം ഇനി എളുപ്പത്തിൽ ചുട്ടെടുക്കാം, മാവ് ഇങ്ങനെ അരയ്ക്കൂ

author-image
WebDesk
New Update
Soft Appam

അപ്പം | ചിത്രം: ഫ്രീപിക്

മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ എന്നും ഒന്നാം സ്ഥാനത്താണ് മൃദുവായ പാലപ്പത്തിന്റെ സ്ഥാനം. വെള്ള നിറത്തിൽ, അരികുകൾ മൊരിഞ്ഞും നടുഭാഗം പഞ്ഞി പോലെ സോഫ്റ്റായും ഇരിക്കുന്ന അപ്പം കാണുമ്പോൾ തന്നെ കഴിക്കാൻ കൊതി തോന്നും. സാധാരണയായി അപ്പം സോഫ്റ്റാകാനും മാവ് നന്നായി പുളിച്ചു വരാനുമായി യീസ്റ്റോ ബേക്കിംഗ് സോഡയോ ആണ് ചേർക്കാറുള്ളത്. എന്നാൽ ഇത്തരം കൃത്രിമ ചേരുവകൾ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് കരുതുന്നവർ നിരവധിയാണ്. യീസ്റ്റോ സോഡയോ ചേർക്കാതെ തന്നെ നാടൻ രീതിയിൽ എങ്ങനെ അപ്പം സോഫ്റ്റായി തയ്യാറാക്കാം. നെജി പരിചയപ്പെടുത്തുന്ന ഈ വിദ്യ ട്രൈ ചെയ്യൂ.

Advertisment

Also Read: ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇനി ആരും മടികാണിക്കില്ല, പോഷകസമൃദ്ധമായ ഈ ദോശ ഉണ്ടെങ്കിൽ

ചേരുവകൾ

  • പച്ചരി- 1 3/4 കപ്പ്
  • ചോറ്- 1 1/2  കപ്പ്
  • തേങ്ങാ ചിരകിയത്- 1 കപ്പ്
  • വെള്ളം- 1 1/2 കപ്പ്
  • ചെറുപഴം- 1
  • ഉപ്പ്- 1 ടീസ്പൂൺ 
  • പഞ്ചസാര- 2 ടീസ്പൂൺ

Also Read: മൈദ വേണ്ട, ഒരു കപ്പ് അരിപ്പൊടിൽ ചുട്ടെടുക്കാം ഹോട്ടൽ സ്റ്റൈൽ റുമാലി റൊട്ടി

Also Read: 10 മിനിറ്റിൽ മാവും ദോശയും റെഡി, തിരക്കുള്ള ദിവസങ്ങളിലും ഇനി ബ്രേക്ക്ഫാസ്റ്റ് രുചികരമാക്കാം

തയ്യാറാക്കുന്ന വിധം

  • ഒരു തേങ്ങ പൊട്ടിച്ച് വെള്ളം ഗ്ലാസിലേയ്ക്ക് എടുത്ത് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കി രാത്രി മുഴുവൻ പുളിപ്പിക്കാൻ മാറ്റി വെയ്ക്കുക.
  • അര കപ്പ് അരി വെള്ളത്തിൽ കുതിർത്തുവെച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേങ്ങ ചിരകിയതും, അര കപ്പ് വേവിച്ച ചോറും പുളിപ്പിച്ച തേങ്ങാവെള്ളവും ചേർത്ത് അരയ്ക്കാം. 
  • ഇതിലേയ്ക്ക് ഒരു ചെറുപഴം ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം. 
  • അതിലേയ്ക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര, ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി മാറ്റി വെയ്ക്കുക.
  • അടുപ്പിൽ പാൻ വെച്ച് ചൂടാക്കി മാറ്റി വെച്ചിരിക്കുന്ന മാവ് ഉപയോഗിച്ച് അപ്പം ചുട്ടെടുക്കാം.

Read More: ഇഡ്ഡലി കല്ല് പോലെയാണോ? എങ്കിൽ മാവിലേയ്ക്ക് ഇത് ചേർക്കാൻ മറക്കേണ്ട

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: