/indian-express-malayalam/media/media_files/2025/09/10/soft-puttu-recipe-fi-2025-09-10-16-16-06.jpg)
പുട്ട് | ചിത്രം: ഫ്രീപിക്
ആവിയിൽ വേവിച്ചെടുക്കുന്ന ചൂടൻ പുട്ടിന് ധാരാളം ആരാധകരുണ്ട്. പുട്ടിൽ തന്നെ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താനും മലയാളികൾ മടിക്കാറില്ല. റാഗി, കപ്പ, ഗോതമ്പ്, മീൻ എന്നിങ്ങനെ വ്യത്യസ്ത രുചിക്കൂട്ടുകൾ സമ്മാനിക്കുന്ന പുട്ട് നമ്മുക്കിടയിൽ ഉണ്ട്. മുളങ്കുറ്റിയിലും, ചിരട്ടയിലും അങ്ങനെ തയ്യാറാക്കുന്ന വിധത്തിലും പുട്ടിന് വ്യത്യസ്തതയുണ്ട്. പൊടി ഏതാണെങ്കിലും കൈ ഉപയോഗിച്ചാണ് അത് നനച്ചെടുക്കാറുള്ളത്. എന്നാൽ കൈ ഉപയോഗിച്ച് നനയ്ക്കാതെ തന്നെ പുട്ടിന് മാവ് തയ്യാറാക്കാൻ പറ്റുമോ?.
Also Read: ഈ പുട്ട് എത്ര കഴിച്ചാലും മതിവരില്ല, ഒരു തവണ ട്രൈ ചെയ്തു നോക്കൂ
അതിനൊരു വിദ്യയുണ്ട്. ദീപ തൻ്റെ യൂട്യൂബ് ചാനലിലൂടെ അത് പരിചയപ്പെടുത്തി തരുന്നു.
Also Read: 10 മിനിറ്റിൽ മാവും ദോശയും റെഡി, തിരക്കുള്ള ദിവസങ്ങളിലും ഇനി ബ്രേക്ക്ഫാസ്റ്റ് രുചികരമാക്കാം
ചേരുവകൾ
- ഗോതമ്പ് പൊടി - 1 കപ്പ്
- ചോറ്- 4 ടേബിൾ സ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- തേങ്ങ- ആവശ്യത്തിന്
Also Read: അരിപ്പൊടിയും തേങ്ങാപ്പാലും വേണ്ട, ഞൊടിയിടയിൽ വറുത്തെടുക്കാം ക്രിസ്പി അച്ചപ്പം
തയ്യാറാക്കുന്ന വിധം
- രണ്ട് കപ്പ് ഗോതമ്പ് പൊടിയിലേക്ക് നാല് ടേബിൾസ്പൂൺ ചോറും, ആവശ്യത്തിന് ഉപ്പും, തേങ്ങ ചിരകിയതും ചേർക്കാം.​
- അത് വെള്ളം ചേർക്കാതെ തന്നെ അരച്ചെടുക്കാം.
- പുട്ട് കുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ച് തിളപ്പിക്കാം.
- കുറ്റിയിലേക്ക് അരച്ചെടുത്ത മാവ് നിറച്ച് മുകളിൽ തേങ്ങ ചിരകിയതും ചേർത്ത് കുടത്തിൽ വച്ച് ആവിയിൽ വേവിക്കാം.
- ആവി വരുമ്പോൾ അടുപ്പണച്ച് പുട്ട് പാത്രത്തിലേയ്ക്കു മാറ്റി. പഴം, കടലക്കറി എന്നിവയോടൊപ്പം ഇത് കഴിക്കാം.
- കറിയില്ലാതെയും ഈ​ ഗോതമ്പ് പുട്ട് രുചികരമായി കഴിക്കാം.
Read More: ഇൻസ്റ്റൻ്റ് എനർജിക്ക് ഒരു ഹെൽത്തി ഡ്രിങ്ക്; ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us