/indian-express-malayalam/media/media_files/2025/11/07/soft-vattayappam-recipe-fi-2025-11-07-13-52-27.jpg)
വട്ടയപ്പം
നാടൻ കേരളീയ ഭക്ഷണമാണ് വട്ടയപ്പം. ക്രിസ്ത്യൻ വീടുകളിലാണ് അധികവും ഇതി തയ്യാറാക്കാറുള്ളത്. പ്രത്യേകിച്ച് കറികളൊന്നും ഇല്ലാതെ തന്നെ കഴിക്കാം എന്നതാണ് ഇതിൻ്റെ സവിശേഷത. അരിപ്പൊടിയും തേങ്ങാപ്പാലുമാണ് വട്ടയപ്പത്തിൻ്റെ പ്രധാന ചേരുവകളായി വരുന്നത്. ഇവ ഉപയോഗിച്ചു തയ്യാറാക്കുന്ന മാവ് ആവിയൽ വേവിക്കുന്നതാണ് വട്ടയപ്പത്തിൻ്റെ പാചക രീതി. വട്ടത്തിലുള്ള ആകൃതി ആയതിനാലാണ് വട്ടയപ്പം എന്നു വിളിക്കുന്നത്.
എന്നാൽ, അരിപ്പൊടിയും തേങ്ങാപ്പാലും ഉപയോഗിച്ച് വ്യത്യസ്തമായി വട്ടയപ്പം തയ്യാറാക്കാൻ സാധിക്കും.
Also Read: ശരീരഭാരം നിയന്ത്രിക്കാം പ്രതിരോധ ശേഷി വർധിപ്പിക്കാം, വൈകിട്ട് കഴിക്കാൻ ഒരു ഹെൽത്തി സ്നാക്ക് ഇതാ
ചേരുവകൾ
- അരിപ്പൊടി
- വെള്ളം
- തേങ്ങാപ്പാൽ
- യീസ്റ്റ്
- പഞ്ചസാര
- ഏലയ്ക്ക്
- വെളുത്തുള്ളി
- നെയ്യ്
- കശുവണ്ടി
- ഉണക്കമുന്തിരി
- ഉപ്പ്
Also Read: കുറച്ച് എണ്ണയിൽ കൂടുതൽ ക്രിസ്പിയായി ഉള്ളിവട വറുത്തെടുക്കാം, ട്രൈ ചെയ്തു നോക്കൂ
Also Read: തിരക്കിനിടയിൽ ഒരു പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്; ട്രൈ ചെയ്യൂ ഈ സാൻഡ്വിച്ച് റെസിപ്പി
തയ്യാറാക്കുന്ന വിധം
- ഒരു ചെറിയ ബൗളിൽ യീസ്റ്റും പഞ്ചസാരയും ചെറുചൂടുള്ള വെള്ളത്തിൽ കലക്കി 30 മിനിറ്റ് മാറ്റി വയ്ക്കാം.
- മറ്റൊരു പാത്രത്തിൽ അരിപ്പൊടിയെടുക്കാം.
- അതിലേയ്ക്ക് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കാം.
- നന്നായി ഇളക്കി വെള്ളം വറ്റിച്ചെടുക്കാം.
- വെള്ളം വറ്റി കുറുകി വരുമ്പോൾ അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
- ഇതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്, തേങ്ങാപ്പാൽ, യീസ്റ്റ് കലക്കിയത്, പഞ്ചസാര. ഏലയ്ക്ക പൊടിച്ചത് , ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം.
- അത് 8 മണിക്കൂർ എങ്കിലും മാറ്റി വയ്ക്കാം.
- മാവ് പുളിച്ചതിനു ശേഷം ഒരു പരന്ന പാത്രത്തിലേയ്ക്കു പകരാം. ഇഡ്ഡലി തട്ടും ഉപയോഗിക്കാം.
- അൽപം നെയ്യ് പുരട്ടിയതിനു ശേഷം വേണം മാവ് ഒഴിക്കാൻ. മുകളിൽ കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കാം. ഇനി ആവിയിൽ വേവിച്ചെടുക്കാം.
- നന്നായി വെന്ത വട്ടയപ്പം ആവശ്യാനുസരണം മുറിച്ചു കഴിക്കാം.
Read More: രണ്ട് ഉരുളക്കിഴങ്ങ് മതി, ഇനി രണ്ട് മിനിറ്റിൽ ചായക്കുള്ള സ്നാക് റെഡിയാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us