scorecardresearch

മാവിലേയ്ക്ക് ഇതൊരു കപ്പ് ചേർക്കൂ, വട്ടയപ്പം കല്ലുപോലെയാകില്ല

ക്രിസ്മസ് ദിനത്തിലെ പ്രഭാതഭക്ഷണത്തിനോ അല്ലെങ്കിൽ വൈകുന്നേരത്തെ ചായക്കൊപ്പമോ കഴിക്കാൻ അനുയോജ്യമായ വിഭവമാണിത്

ക്രിസ്മസ് ദിനത്തിലെ പ്രഭാതഭക്ഷണത്തിനോ അല്ലെങ്കിൽ വൈകുന്നേരത്തെ ചായക്കൊപ്പമോ കഴിക്കാൻ അനുയോജ്യമായ വിഭവമാണിത്

author-image
WebDesk
New Update
Vattayappam

വട്ടയപ്പം | ചിത്രം: ഗൂഗിൾ ജെമിനി

കേരളത്തിലെ ക്രിസ്മസ് ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് വട്ടയപ്പം. അപ്പങ്ങളുടെ രാജാവെന്നറിയപ്പെടുന്ന വട്ടയപ്പം, എണ്ണ ചേർക്കാതെ ആവിയിൽ വേവിച്ചെടുക്കുന്ന ഒന്നായതുകൊണ്ട് തന്നെ ആരോഗ്യപ്രദവും രുചികരവുമാണ്. ക്രിസ്മസ് ദിനത്തിലെ പ്രഭാതഭക്ഷണത്തിന് മാംസ വിഭവങ്ങൾക്കൊപ്പമോ അല്ലെങ്കിൽ വൈകുന്നേരത്തെ ചായയ്ക്കൊപ്പമോ വിളമ്പാൻ ഏറ്റവും അനുയോജ്യമായ വിഭവമാണിത്. അരിപ്പൊടിയുടെയും തേങ്ങയുടെയും സ്വാദും ഏലയ്ക്കയുടെ സുഗന്ധവും ചേരുമ്പോൾ വട്ടയപ്പം ഓരോ മലയാളിയുടെയും ഗൃഹാതുരമായ ഓർമ്മയായി മാറുന്നു. ആഘോഷ വേളകളിൽ വീട്ടിൽ എത്തുന്ന അതിഥികൾക്ക് നൽകാൻ പറ്റിയ ഏറ്റവും മികച്ച വിഭവം കൂടിയാണിത്.

Advertisment

Also Read: പഞ്ഞിക്കെട്ടു പോലുള്ള കേക്കിന് ഇനി ഓവൻ വേണ്ട, ഇഡ്ഡലി പാത്രത്തിൽ തയ്യാറാക്കാം

ചേരുവകൾ

  • പച്ചരി - 1 കപ്പ്
  • അവൽ - 1/2 കപ്പ്
  • ചിരകിയ തേങ്ങ - 1 കപ്പ്
  • പഞ്ചസാര - 1/2 കപ്പ്
  • ഇൻസ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂൺ
  • ഏലയ്ക്ക - 2 എണ്ണം
  • ഉപ്പ് - 1/4 ടീസ്പൂൺ

Also Read: ഒരു വർഷത്തെ കാത്തിരിപ്പിലൊരുങ്ങുന്ന കേരളത്തിന്റെ കേക്ക് പെരുമ

Also Read:  ഓവൻ വേണ്ട, കുക്കറിൽ തയ്യാറാക്കാം ജിഞ്ചർ കുക്കീസ്

തയ്യാറാക്കുന്ന വിധം

  • പച്ചരി നന്നായി കഴുകി നാല് മുതൽ അഞ്ച് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വെക്കാം.
  • അരയ്ക്കുന്നതിന് പത്ത് മിനിറ്റ് മുൻപ് അവൽ നന്നായി കഴുകി കുറച്ച് വെള്ളത്തിൽ കുതിർത്ത് വെക്കാം. ഇത് വട്ടയപ്പത്തിന് നല്ല മൃദുത്വം നൽകുന്നു.
  • കുതിർത്ത പച്ചരി, നനഞ്ഞ അവൽ, ചിരകിയ തേങ്ങ, പഞ്ചസാര, ഏലയ്ക്ക എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം.
  • ദോശമാവിനേക്കാൾ അല്പം കൂടി കട്ടിയുള്ള പരുവത്തിലായിരിക്കണം ഇത്.
  • ഈ മിശ്രിതത്തിലേക്ക് ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ് ചേർത്ത് നന്നായി ഇളക്കാം.
  • മാവ് ഏകദേശം 2 മുതൽ 4 മണിക്കൂർ വരെ അടച്ചു വെക്കാം. ഇൻസ്റ്റന്റ് യീസ്റ്റ് ആയതുകൊണ്ട് മാവ് പെട്ടെന്ന് പൊങ്ങിവരും.
  • മാവ് നന്നായി പൊങ്ങി വന്ന ശേഷം അതിലേക്ക് 1/4 ടീസ്പൂൺ ഉപ്പ് ചേർത്ത് പതുക്കെ ഇളക്കാം.
  • ഒരു സ്റ്റീൽ തട്ടിലോ വട്ടയപ്പ പാത്രത്തിലോ അല്പം നെയ്യോ എണ്ണയോ പുരട്ടാം. ഇതിലേക്ക് മാവ് പകുതിയോളം ഒഴിക്കുക (മാവ് പൊങ്ങാൻ സ്ഥലം വേണം). അപ്പച്ചെമ്പിലോ ഇഡ്ഡലി പാത്രത്തിലോ വെച്ച് 15-20 മിനിറ്റ് ആവിയിൽ വേവിക്കാം.
  • ചൂടാറിയ ശേഷം കഷ്ണങ്ങളായി മുറിച്ച് വിളമ്പാം.

Read More: പൊടിഞ്ഞു പോകില്ല ഉടയില്ല, പെർഫക്ടായി കേക്ക് മുറിക്കാൻ ഇതാ പൊടിക്കൈകൾ

Food Christmas New Year

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: