scorecardresearch

പച്ചരി അരച്ചെടുക്കേണ്ട, പൂപോലെ സോഫ്റ്റ് അപ്പം ചുട്ടെടുക്കാൻ ഇത് മാത്രം മതി

പച്ചരി കുതിർത്തെടുത്ത് അത് അരച്ച് മാവ് തയ്യാറാക്കിയും, പുളിപ്പിക്കാൻ കാത്തിരുന്നും മടുക്കേണ്ട. പഞ്ഞിപോലുള്ള അപ്പം ചുട്ടെടുക്കാൻ ഇതാ പൊടിക്കൈ

പച്ചരി കുതിർത്തെടുത്ത് അത് അരച്ച് മാവ് തയ്യാറാക്കിയും, പുളിപ്പിക്കാൻ കാത്തിരുന്നും മടുക്കേണ്ട. പഞ്ഞിപോലുള്ള അപ്പം ചുട്ടെടുക്കാൻ ഇതാ പൊടിക്കൈ

author-image
WebDesk
New Update
Appam Recipe FI

അപ്പം | ചിത്രം: ഫ്രീപിക്

നൂറ്റാണ്ടുകളായി മലയാളികളുടെ അടുക്കളയിലെ അവിഭാജ്യ ഘടകമാണ് വെള്ളപ്പവും പാലപ്പവും. കേരളീയരുടെ സ്വന്തം 'പാൻ കേക്ക്' എന്ന് വിശേഷിപ്പിക്കാവുന്ന പാലപ്പം, സാധാരണയായി അരിപ്പൊടി കുതിർത്ത് അരച്ച് പുളിപ്പിച്ചാണ് തയ്യാറാക്കാറുള്ളത്. ഉൾഭാഗം പഞ്ഞിപോലെ മൃദുവായും വശങ്ങൾ ക്രിസ്പിയായും ഇരിക്കുന്ന പാലപ്പം വെജിറ്റബിൾ കുറുമയോടൊപ്പമോ ബീഫ് കറിയോടൊപ്പമോ കഴിക്കുന്നത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Advertisment

എന്നാൽ അരിപ്പൊടി ഉപയോഗിച്ച് മാവ് തയ്യാറാക്കി അത് പുളിപ്പിക്കാൻ മണിക്കൂറുകൾ കാത്തിരിക്കുക എന്നത് ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ അല്പം പ്രയാസകരമായ കാര്യമാണ്. പെട്ടെന്ന് അതിഥികൾ വരുമ്പോഴോ അല്ലെങ്കിൽ രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയം കിട്ടാതെ വരുമ്പോഴോ അപ്പം എന്ന മോഹം ഉപേക്ഷിക്കേണ്ടി വരാറുണ്ട്. 

Also Read: ശരീരഭാരം കുറയ്ക്കാം ഹെൽത്തിയായിരിക്കാം, ഇനി ദിവസവും ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ

അരിപ്പൊടി ഇല്ലെങ്കിലും പാലപ്പം തയ്യാറാക്കാം. അതിനായി മാവ് അരച്ച് പുളിപ്പിക്കേണ്ട. അൽപ്പം റവയും തൈരും മതിയാകും. ടിൻ്റു സാജൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഇൻസ്റ്റൻ്റ് പാലപ്പം റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. 

ചേരുവകൾ

  • റവ- 1 കപ്പ് 
  • വെള്ളം- 1 കപ്പ്
  • തൈര്- 2 ടേബിൾസ്പൂൺ
  • ചുവന്നുള്ളി- 4 ചുവന്നുള്ളി
  • ഇഞ്ചി- ചെറിയ കഷ്ണം
  • തക്കാളി- 1
  • വെള്ളം- 3 ടേബിൾസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • ബേക്കിങ് സോഡ- 1/4 ടീസ്പൂൺ

Also Read: പഞ്ഞിപോലുള്ള ബൺ ദോശ കഴിക്കണോ? എങ്കിൽ മാവ് ഇങ്ങനെ തയ്യാറാക്കൂ

Also Read: ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ, ഇഡ്ഡലി ഇങ്ങനെ തയ്യാറാക്കി കഴിച്ചു നോക്കൂ
തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് റവയിലേക്ക് ഒരു കപ്പ് വെള്ളം ചേർത്തിളക്കി പത്ത് മിനിറ്റ് മാറ്റി വയ്ക്കാം.
  • കുതിർത്തെടുത്ത റവയിലേക്ക് രണ്ട് ടേബിൾസ്പൂൺ അധികം പുളിയില്ലാത്ത തൈര്, മൂന്നോ നാലോ ചുവന്നുള്ളി ചെറുതായി അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും ചേർക്കാം.
  • ഇടത്തരം വലിപ്പമുള്ള ഒരു തക്കാളി കഷ്ണങ്ങളാക്കിയതും മൂന്ന് ടേബിൾസ്പൂൺ വെള്ളവും ഒഴിച്ച് ആരച്ചെടുക്കാം.
  • ഒരു ബൗളിലേക്ക് അത് മാറ്റി ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്തിളക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് മാവ് അതിലേക്ക് ഒഴിച്ച് പാലപ്പം ചുട്ടെടുക്കാം. 

Read More: ഒരു കപ്പ് ഗോതമ്പ് പൊടി മതി, ഞൊടിയിടയിൽ തയ്യാറാക്കാം രുചികരമായ ബ്രേക്ക്ഫാസ്റ്റ്

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: