/indian-express-malayalam/media/media_files/2025/12/22/puttu-recipe-2025-12-22-13-40-15.jpg)
പുട്ട് | ചിത്രം: ഫ്രീപിക്
മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമായ പുട്ടിന് ഒരു പുതുമയും പ്രത്യേക രുചിയും നൽകുന്ന വിഭവമാണ് പാൽ പുട്ട്. സാധാരണ പുട്ട് ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, വെള്ളത്തിന് പകരം പാലും തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
Also Read: ചോറ് ബാക്കി വന്നോ? 5 മിനിറ്റിൽ തയ്യാറാക്കാം കിടിലൻ ഫ്രൈഡ് റൈസ്
പാലിന്റെ കൊഴുപ്പും മധുരവും പുട്ടിന്റെ മൃദുത്വവും ചേരുമ്പോൾ ലഭിക്കുന്ന ആസ്വാദ്യകരമായ രുചി ഈ വിഭവത്തെ മറ്റുള്ളവയിൽ നിന്ന് വേറിട്ടു നിർത്തുന്നു. പ്രഭാതഭക്ഷണത്തിൽ വൈവിധ്യം ആഗ്രഹിക്കുന്നവർക്കും അതിഥികൾക്കായി പ്രത്യേകമായ എന്തെങ്കിലും തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ ഒന്നാണിത്. പുട്ടിന്റെ തനതായ ഗുണങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ പോഷകസമൃദ്ധമായ രീതിയിൽ ഇത് എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് മജീദ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നു.
ചേരുവകൾ
- അരിപ്പൊടി- 1 കപ്പ്
- വെള്ളം- 1 കപ്പ്
- കാരറ്റ്- 1
- പഞ്ചസാര- 2 ടേബിൾസ്പൂൺ
- പാൽപ്പൊടി- 2 ടേബിൾസ്പൂൺ
- തേങ്ങ- 1/4 കപ്പ്
- നെയ്യ്- 1 ടേബിൾസ്പൂൺ
Also Read: ഇനി ദിവസവും ഇഡ്ഡലിയുടെ രുചി കൂടും, ഇങ്ങനെ ചെയ്തു നോക്കൂ
Also Read: ഒരു കപ്പ് റവ മതി, കിടില​ൻ രുചിയിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കാം.
- അതിലേയ്ക്ക് ആവശ്യത്തന് ഉപ്പ് ചേർക്കാം.
- ഒരു കപ്പ് വെള്ളം അതിലേയ്ക്ക് ഒഴിച്ച് അടച്ചു വയ്ക്കാം.
- അരിപ്പൊടി വെള്ളം വലിച്ചെടുത്തിനു ശേഷം കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കാം.
- അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും, ഒരു ടേബിൾസ്പൂൺ നെയ്യും, രണ്ട് ടേബിൾസ്പൂൺ പാൽപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
- പുട്ട് കുറ്റിയിലേയ്ക്ക് ഇത് മാറ്റി ആവിയിൽ വേവിക്കാം.
Read More: കറി ഉണ്ടാക്കാൻ മടിയാണോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ ഓംലെറ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us