scorecardresearch

നാവിൽ കപ്പലോടിക്കും രുചി, ഈ നാടൻ ചമ്മന്തി ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിപ്പിക്കും

ഉച്ചയൂണിന് ഒരുപാട് കറികളൊന്നുമില്ലെങ്കിലും ഇനി ഒരുതവണ ഇത് ട്രൈ ചെയ്തു നോക്കൂ

ഉച്ചയൂണിന് ഒരുപാട് കറികളൊന്നുമില്ലെങ്കിലും ഇനി ഒരുതവണ ഇത് ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Shallot Chutney

ഉള്ളി മുളക് പുളി ചമ്മന്തി | ചിത്രം: ഫ്രീപിക്

മലയാളികളുടെ ഭക്ഷണമേശയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളിലൊന്നാണ് ചമ്മന്തി. ചോറിനും കഞ്ഞിക്കുമൊപ്പം രുചി കൂട്ടാൻ പലതരം ചമ്മന്തികൾ തയ്യാറാക്കാറുണ്ട്. എന്നാൽ വെളുത്തുള്ളിയും ചുവന്നുള്ളിയും വറ്റൽമുളകും ചേർത്തുള്ള ഈ പ്രത്യേക ചമ്മന്തിയുടെ സ്വാദ് ഒന്ന് വേറെതന്നെയാണ്. ചേർത്തുള്ള ഈ പ്രത്യേക ചമ്മന്തിയുടെ സ്വാദ് ഒന്ന് വേറെതന്നെയാണ്. നാട്ടിൻപുറങ്ങളിലെ പഴയകാല രുചികളെ ഓർമ്മിപ്പിക്കുന്ന ഈ വിഭവം തയ്യാറാക്കാൻ വളരെ കുറഞ്ഞ ചേരുവകൾ മാത്രമേ ആവശ്യമുള്ളൂ.

Advertisment

Also Read: പഞ്ഞിപോലുള്ള തട്ടേ ഇഡ്ഡലി കഴിക്കാൻ ഇനി ഹോട്ടലിൽ പോകേണ്ട, ഇങ്ങനെ തയ്യാറാക്കാം

വെളുത്തുള്ളിയുടെയും ചുവന്നുള്ളിയുടെയും ആരോഗ്യഗുണങ്ങളും വാളൻപുളിയുടെ പുളിയും വറ്റൽമുളകിന്റെ എരിവും വെളിച്ചെണ്ണയുടെ തനതായ മണവും ഒത്തുചേരുമ്പോൾ ഈ ചമ്മന്തി ആരേയും കൊതിപ്പിക്കും. ഫൗസി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

  • വെളുത്തുള്ളി
  • ചുവന്നുള്ളി
  • വറ്റൽമുളക്
  • വാളൻപുളി
  • ഉപ്പ്
  • വെളിച്ചണ്ണ

Also Read: കേടാകില്ല പൂപ്പൽ പിടിക്കില്ല, നാരങ്ങ അച്ചാർ രുചികരമാക്കാനുള്ള രഹസ്യക്കൂട്ട് ഇതാ

Also Read: ശരീരഭാരം കുറയ്ക്കണോ? ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താം ഈ വിഭവം

തയ്യാറാക്കുന്ന വിധം

  • ചുവന്നുള്ളി, വെളുത്തുള്ളി, എന്നിവ തൊലി കളഞ്ഞെടുക്കാം. അതിലേയ്ക്ക് വറ്റമുളക്, വാളൻപുളി കുതിർത്തത് എന്നിവ ചേർത്ത് ചതച്ചെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
  • ചതച്ചെടുത്ത വെളുത്തുള്ളി, ചുവന്നുള്ളി, വറ്റൽമുളക്, വാളൻപുളി എന്നിവ അതിലേയ്ക്കു ചേർക്കാം.
  • ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഇത് ഇളക്കി യോജിപ്പിക്കാം. നന്നായി മൂപ്പിച്ചെടുത്ത ചമ്മന്തി ചൂട് ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ.

Read More: ഇതാണ് ആ രഹസ്യക്കൂട്ട്! ക്രിസ്പി മുളക് ബജ്ജി ഇങ്ങനെ തയ്യാറാക്കാം

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: