ചൂടുകാലമായതു കൊണ്ട് തന്നെ എപ്പോഴും തണുത്ത പാനീയങ്ങൾ കുടിക്കാനായിരിക്കും പലരും താത്പര്യപ്പെടുന്നത്. ജ്യൂസും ഷെയ്ക്കുമെല്ലാം ഈ ലിസ്റ്റിൽ ഉൾപ്പെടും. എന്നാൽ ഒരു പാക്കറ്റ് തൈരുണ്ടെങ്കിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ശീതള പാനീയമാണ് സംഭാരം. തൈര് കടയിൽ നിന്ന് വാങ്ങണമെന്നു പോലുമില്ല. വീട്ടിൽ തന്നെ ഉറ ഒഴിച്ച് തൈര് പാകമാക്കുന്നവരുമുണ്ട്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന സംഭാരത്തിൽ ഒരു ചേരുവ കൂടി ചേർത്താൽ സ്വാദ് വർധിക്കുമെന്ന് പറയുകയാണ് പ്രമുഖ ഫുഡ് വ്ളോഗറായ ഷമ്മിസ് കിച്ചൻ.
എങ്ങനെ ഈ വ്യത്യസ്തമാർന്ന് സംഭാരം തയാറാക്കാമെന്ന് നോക്കാം :
ചേരുവകൾ:
- കട്ടിയുള്ള തൈര് – 1 കപ്പ്
- വെള്ളം – 8 കപ്പ്
- ഉള്ളി – 10 എണ്ണം
- കാന്താരി മുളക് – പാകം അനുസരിച്ച്
- ഇഞ്ചി – ആവശ്യത്തിന്
- കുരുമുളക് – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് –
പാകം ചെയ്യുന്ന വിധം:
- തൈര് നല്ലവണ്ണം കടഞ്ഞെടുക്കുക
- ശേഷം അതിലേക്ക് വെള്ളം ചേർത്തു കൊടുക്കാം
- വെള്ളം ചേർത്ത ശേഷം നല്ലവണ്ണം മിക്സ് ചെയ്യുക
- ഉള്ളി, കാന്താരി മുളക്, ഇഞ്ചി, കുരുമുളക് എന്നിവ ചതച്ച് തൈരിലേക്ക് ചേർക്കാം
- അവസാനമായി ഉപ്പ് ചേർത്ത് നല്ലരീതിയിൽ മിക്സ് ചെയ്ത് കുടിക്കാം