/indian-express-malayalam/media/media_files/2025/12/01/chilli-paneer-rice-fi-2025-12-01-13-47-26.jpg)
പനീർ റൈസ് | ചിത്രം: ഫ്രീപിക്
മണം കൊണ്ടും രുചി കൊണ്ടും കൊതിപ്പിക്കുന്ന ഒരു വിഭവമാണോ വേണ്ടത്? എങ്കിൽ പനീർ ഫ്രൈഡ് റൈസ് കഴിച്ചു നോക്കേണ്ടതു തന്നെയാണ്. കഴിക്കാൻ എന്തെങ്കിലും രുചികരമായി തയ്യാറാക്കണം, എന്നാൽ അടുക്കളയിൽ തന്നെ അതിനായി സമയം ചിലവഴിക്കാൻ സാധിക്കില്ല എന്നുണ്ടോ? എങ്കിൽ ഈ റൈസ് റെസിപ്പി നിങ്ങൾക്കുള്ളതാണ്. ചോറ് ബാക്കി വന്നാലും ഇതേ റെസിപ്പി തന്നെ ചെയ്തെടുക്കാവുന്നതാണ്.
Also Read: പെട്ടെന്നുണ്ടാക്കാം സൂപ്പർ സോഫ്റ്റ് ഇഡ്ഡലി, അരിയും ഉഴുന്നും ആവശ്യമില്ല
ചേരുവകൾ
- പനീർ- 150 ഗ്രാം
- ചോറ്- 1 1/2 കപ്പ്
- സവാള- 1
- എള്ളെണ്ണ- 2 ടേബിൾസ്പൂൺ
- കാരറ്റ്- 1
- പച്ചമുളക്- 2
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളക്- ആവശ്യത്തിന്
- മുളകുപൊടി- 1 ടീസ്പൂൺ
Also Read: സ്ഥിരമായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ലേ? എങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ ഓർത്തോളൂ
/filters:format(webp)/indian-express-malayalam/media/media_files/2025/12/01/chilli-paneer-rice-1-2025-12-01-13-49-07.jpg)
Also Read: ഗോതമ്പോ മൈദയോ വേണ്ട, ഇനി ചപ്പാത്തി സോഫ്റ്റും രുചികരവുമാക്കാൻ ഇത് ഒരു കപ്പ് മതി
തയ്യാറാക്കുന്ന വിധം
- സവാളയും കാരറ്റും കഴുകി അരിഞ്ഞെടുത്തു വയ്ക്കാം.
- ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന സവാ​ളയും പച്ചമുളകും ചേർത്തു വഴറ്റാം.
- അത് വെന്തു വരുമ്പോൾ കാരറ്റും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് ആവശ്യത്തിന് കുരുമുളകുപൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, ചേർക്കാം.
- പച്ചക്കറികൾ വെന്തതിനു ശേഷം ചില്ലി പനീർ ചേർത്തിളക്കാം.
- പനീറിലേയ്ക്ക് മസാലകൾ ചേർന്നു കഴിയുമ്പോൾ വേവിച്ച ചോറു കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
- കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞതു മുകളിൽ ചേർത്തു ചൂടാടെ ചില്ലി പനീർ ഫ്രൈഡ് റൈസ് വിളമ്പാം.
Read More: അരിപ്പൊടിയും ഗോതമ്പും വേണ്ട, പഞ്ഞിപോലുള്ള പുട്ടിൻ്റെ രഹസ്യം ഇതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us