scorecardresearch
Latest News

റെസ്റ്റോറന്റ് സ്റ്റൈൽ റുമാലി റൊട്ടി തയാറാക്കാം

വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാം റുമാലി റൊട്ടി

Rumali Roti, Food Recipe, Recipe

അറേബ്യൻ വിഭവങ്ങളാണ് ഇപ്പോൾ ഭക്ഷണ പ്രേമികൾക്കിടയിൽ ട്രെൻഡ്. അൽഫാം പോലുള്ള വിഭവങ്ങൾ തങ്ങളുടെ ഫേവറൈറ്റ് ലിസ്റ്റിൽ ഇല്ലാത്തവർ കുറവായിരിക്കും. ഇതിനൊപ്പം കഴിക്കുന്ന കുമ്പൂസിനും റുമാലി റൊട്ടിയ്ക്കുമൊക്കെ ആരാധകരുണ്ട്. പലർക്കും ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും വലിയ അറിവുണ്ടാകില്ല. എന്നാൽ റസ്റ്റേറന്റ് സ്റ്റൈൽ റുമാലി റൊട്ടി എങ്ങനെ വീട്ടിലുണ്ടാക്കാമെന്ന് പറയുകയാണ് ഫുഡ് വ്ളോഗറും പാചക വിദഗ്ധയുമായ സ്നേഹ സിങ്ങ്.

ചേരുവകൾ:

  • മൈദ – 3/4 കപ്പ്
  • ആട്ട – 1/4 കപ്പ്
  • എണ്ണ – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – 1/4 ടീ സ്പൂൺ
  • പഞ്ചസാര – 1/2 ടീ സ്പൂൺ
  • ഇളം ചൂട് വെള്ളം – 3/4 കപ്പ്

പാകം ചെയ്യുന്ന വിധം:

  • മൈദ, ആട്ട, ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയിലേക്ക് വെള്ളം ചേർത്ത് മാവ് രൂപത്തിൽ കുഴച്ചെടുക
  • കുഴച്ചു വച്ച മാവിലേക്ക് എണ്ണം പുരട്ടിയ ശേഷം രണ്ടു മണിക്കൂർ നേരത്തേക്ക് അടച്ചുവയ്ക്കാം
  • ശേഷം ഇത് കട്ടി കുറച്ച് പരത്തിയെടുക്കാവുന്നതാണ്
  • പാകം ചെയ്യാൻ ഉദ്ദേശിക്കുന്ന പാത്രം സ്റ്റൗവിനു മുകളിൽ തിരിച്ചുവയ്ക്കുക
  • അതിലേക്ക് ഉപ്പ് വെള്ളം തളിച്ച് അത് ഉണങ്ങുന്നതു വരെ വെയ്റ്റ് ചെയ്യാം
  • പാൻ ചൂടായി കഴിഞ്ഞ് റോമാലി റൊട്ടി ചുട്ടെടുക്കാം

ഇരുവശവും ബ്രൗൺ നിറമായതിനു ശേഷം നിങ്ങളുടെ ഇഷ്ട വിഭവത്തിനൊപ്പം കഴിക്കാം.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: How to make restaurant style rumali roti home made recipe