/indian-express-malayalam/media/media_files/2025/11/10/chicken-soup-recipe-fi-2025-11-10-13-02-34.jpg)
ഹോട്ട് ആൻ്റ് സോർ ചിക്കൻ സൂപ്പ്
തണുപ്പുകാലത്ത് ചൂടുള്ള ഒരു ബൗൾ സൂപ്പ് കുടിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്? എന്നാൽ വെറുമൊരു സൂപ്പല്ല എരിവും പുളിയും ഒത്തുചേരുന്ന ഹോട്ട് ആൻഡ് സോർ ചിക്കൻ സൂപ്പ് ആണെങ്കിൽ സംഗതി കേമം! ചൈനീസ് വിഭവങ്ങളിൽ ലോകമെമ്പാടും ഏറെ പ്രിയങ്കരമായ ഈ സൂപ്പ്, പേര് സൂചിപ്പിക്കുന്നത് പോലെ, നാവിൽ കൊതിയൂറുന്ന പുളിരസവും ത്രില്ലടിപ്പിക്കുന്ന എരിവും ചേരുന്നു.
Also Read: കഠിനമായ ഡയറ്റുകൾ വേണ്ട, ശരീരഭാരം നിയന്ത്രിക്കാൻ ഇനി ഭക്ഷണത്തിനൊപ്പം ഇത് ശീലമാക്കൂ
തണുപ്പകറ്റുക മാത്രമല്ല വിശപ്പ് ശമിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ഏറെ സഹായകരമായ സൂപ്പാണിത്. ഉദയ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- വെണ്ണ- 2 ടേബിൾസ്പൂൺ
- സവാള- 1
- ബീൻസ്- 1/2 കപ്പ്
- കാരറ്റ്- 1/2 കപ്പ്
- ചിക്കൻ ബ്രസ്റ്റ് പീസ്- 4
- വെള്ളം- 1 ലിറ്റർ
- കോൺഫ്ലോർ- 2 ടീസ്പൂൺ
- മുട്ടയുടെ വെള്ളം- 1
- കുരുമുളകുപൊടി- 1 1/2 ടീസ്പൂൺ
- ഉപ്പ്- 1 ടീസ്പൂൺ
- വിനാഗിരി- 1 ടേബിൾസ്പൂൺ
- ചില്ലിസോസ്- 1 ടേബിൾസ്പൂൺ
- സോയസോസ്- 1 ടേബിൾസ്പൂൺ
- തക്കാളി സോസ്- 1 ടേബിൾസ്പൂൺ
- സ്പ്രിങ് ഒനിയൻ- ആവശ്യത്തിന്
- മല്ലിയില- ആവശ്യത്തിന്
Also Read: ഹെൽത്തിയായി ശരീരഭാരം നിയന്ത്രിക്കാം, ദിവസവും ഒരു നേരം ഈ സാലഡ് കഴിക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെണ്ണ ചേർത്ത് അലിയിക്കാം.
- ഇതിലേയ്ക്ക് വെളുത്തുള്ളി, കുരുമുളക്, സ്വീറ്റ് കോൺ എന്നിവ ചേർത്തു വഴറ്റാം.
- ചിക്കൻ ബ്രസ്റ്റ് പീസ് ചെറിയ കഷ്ണങ്ങളാക്കി ചേർത്തു വേവിക്കാം.
- ചിക്കൻ വേവിച്ച വെള്ളവും അതിലേയ്ക്ക് ഒഴിക്കാം.
- ആവശ്യത്തിന് ഉപ്പും കുരമുളുക് പൊടിയും ചേർത്ത് കുറഞ്ഞ തീയിൽ ഇത് തിളപ്പിക്കാം. ചില്ലി സോസ്, തക്കാളി സോസ്, വിനാഗിരി, കോൺഫ്ലോർ വെള്ളത്തിൽ കലക്കിയത് എന്നിവ ചേർക്കാം.
- തിളച്ച് വരുമ്പോൾ സ്പ്രിങ് ഒനിയനും, കുരുമുളക് പനിടി ചേർത്ത് അടുപ്പണയ്ക്കാം. ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
- മഴക്കാലത്തും തണുപ്പുകാലത്തും ചിക്കൻ സൂപ്പ് കുടിക്കുന്നത് ഒരു പരമ്പരാഗത വീട്ടുവൈദ്യമാണ്, ഇത് ജലദോഷം, പനി തുടങ്ങിയ സാധാരണ അണുബാധകളുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
- ജലദോഷത്തിനും പനിക്കും കാരണമാകുന്ന ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാൻ ഇത് ശരീരത്തെ സഹായിക്കുന്നു.
- നിങ്ങൾക്ക് അസുഖം വരുമ്പോഴും കട്ടിയുള്ള ഭക്ഷണങ്ങൾ കഴിക്കാൻ തോന്നാത്തപ്പോഴും എളുപ്പത്തിൽ ദഹിക്കുന്നതും പോഷകസമൃദ്ധവുമായ ഒരു ഭക്ഷണമാണ് ചിക്കൻ സൂപ്പ്.
Read More: ഇരുമ്പിനാൽ സമ്പന്നമാണ്, കരുത്തുറ്റ ശരീരത്തിനും ആരോഗ്യത്തിനും ദിവസവും ഇത് കഴിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us