scorecardresearch

തന്തൂരി അടുപ്പ് വേണ്ട, പാനിൽ ചുട്ടെടുക്കാം റെസ്റ്റോറൻ്റ് സ്റ്റൈൽ ചില്ലി ചീസ് നാൻ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇത് ബ്രേക്ക്ഫാസ്റ്റിനോ ലെഞ്ചിനോ കഴിക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇത് ബ്രേക്ക്ഫാസ്റ്റിനോ ലെഞ്ചിനോ കഴിക്കാം

author-image
WebDesk
New Update
Chilli Cheese Naan FI

ചില്ലി ചീസ് നാൻ | ചിത്രം: ഫ്രീപിക്

നമ്മൾ റെസ്റ്റോറന്റുകളിൽ പോകുമ്പോൾ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്ന ഒന്നാണ് നാൻ. ഇത് വ്യത്യസ്ത രീതിയിൽ തയ്യാറാക്കാം. അതിൽ തന്നെ ആരേയും കൊതിപ്പിക്കുന്ന രുചിയാണ് 'ചില്ലി ചീസ് നാനി'ന്.  ഉള്ളിൽ ഉരുകിയ ചീസും പുറത്ത് നല്ല മൊരിഞ്ഞ പാകത്തിലുമുള്ള ഈ വിഭവം വീട്ടിൽ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് പലരും കരുതാറുണ്ട്. തന്തൂരി അടുപ്പില്ലാത്തതും വിപണിയിൽ കിട്ടുന്നതുപോലെ സോഫ്റ്റ് ആയി കിട്ടില്ല എന്ന തോന്നലുമാണ് പലരെയും ഇതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്.

Advertisment

എന്നാൽ ഇനി ആ പേടി വേണ്ട! ഒരു സാധാരണ ഫ്രൈയിങ് പാൻ ഉപയോഗിച്ച് റെസ്റ്റോറന്റ് സ്റ്റൈലിൽ സ്വാദിഷ്ടമായ ചില്ലി ചീസ് നാൻ നമ്മുടെ അടുക്കളയിലും തയ്യാറാക്കാം. കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. അതിഥികൾ വരുമ്പോൾ അവർക്ക് മുന്നിൽ വിളമ്പാൻ ഇതിലും നല്ലൊരു വിഭവം വേറെയുണ്ടാകില്ല. വീട്ടിൽ തന്നെ മികച്ച രീതിയിൽ ചീസ് നാൻ എങ്ങനെ തയ്യാറാക്കാം എന്ന് തരള ലാൽ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് പരിചയപ്പെടുത്തുന്നത്.  

Also Read: ഒരു പഴം മതി, ഇനി യീസ്റ്റും ബേക്കിംഗ് സോഡയും ചേർക്കാതെ പഞ്ഞിപോലുള്ള അപ്പം ചുട്ടെടുക്കാം

ചേരുവകൾ 

  • മൈദ - 2 കപ്പ്
  • തൈര് - 1/2 കപ്പ്
  • പഞ്ചസാര - 1 ടീസ്പൂൺ
  • ഉപ്പ് - പാകത്തിന്
  • ബേക്കിംഗ് പൗഡർ - 1/2 ടീസ്പൂൺ
  • എണ്ണ - 2 ടേബിൾസ്പൂൺ
  • ചെറുചൂടുവെള്ളം - ആവശ്യത്തിന്
  • ചീസ്- 1 കപ്പ്
  • പച്ചമുളക് അരിഞ്ഞത്- 2-3 എണ്ണം
  • മല്ലിയില- ആവശ്യത്തിന്
  • ചില്ലി ഫ്ലേക്സ്- ആവശ്യത്തിന്
  • നെയ്യ്- ആവശ്യത്തിന്

Also Read: ബാക്കി വരുന്ന ചോറ് കൊണ്ട് അടിപൊളി പലഹാരം

Also Read: കല്ലുപോലെ ആകില്ല, ചപ്പാത്തി സോഫ്റ്റാകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

തയ്യാറാക്കുന്ന വിധം

  • ആദ്യമായി ഒരു വലിയ പാത്രത്തിൽ മൈദ, പഞ്ചസാര, ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം. ഇതിലേക്ക് തൈരും എണ്ണയും ചേർത്ത് ഇളക്കാം. ശേഷം കുറച്ച് കുറച്ചായി ചെറുചൂടുവെള്ളം ഒഴിച്ച് മൃദുവായ രീതിയിൽ മാവ് കുഴച്ചെടുക്കാം. ഇത് ഒരു നനഞ്ഞ തുണി കൊണ്ട് മൂടി ഏകദേശം ഒരു മണിക്കൂർ ചൂടുള്ള സ്ഥലത്ത് വിശ്രമിക്കാൻ വെക്കാം.
  • ഒരു മണിക്കൂറിന് ശേഷം മാവ് നന്നായി പൊങ്ങിവന്നിട്ടുണ്ടാകും. ഇതിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് ചപ്പാത്തിയുടെ വലിപ്പത്തിൽ പരത്താം. ഇതിന്റെ നടുവിൽ ഗ്രേറ്റ് ചെയ്ത ചീസ്, പച്ചമുളക്, മല്ലിയില, ചില്ലി ഫ്ലേക്സ് എന്നിവ ചേർത്ത് വശങ്ങൾ നന്നായി കൂട്ടിപ്പിടിച്ച് സീൽ ചെയ്യാം. ഇത് വീണ്ടും അധികം കനം കുറയാതെ പതുക്കെ പരത്തിയെടുക്കാം.
  • ഒരു തവ അടുപ്പത്ത് വെച്ച് ചൂടാക്കാം. നാനിന്റെ ഒരു വശത്ത് അല്പം വെള്ളം പുരട്ടി ആ വശം പാനിലേക്ക് വെക്കാം. ഒരു വശം ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ പാൻ തിരിച്ചിട്ട് നേരിട്ട് തീയിൽ കാണിച്ച് നാനിന്റെ മുകൾഭാഗം ഗോൾഡൻ നിറമാകുന്നതുവരെ ചുട്ടെടുക്കാം. ഇങ്ങനെ ചെയ്യുന്നത് റെസ്റ്റോറന്റിലെ തന്തൂരി ഫീൽ ലഭിക്കാൻ സഹായിക്കും.
  • നാൻ തയ്യാറായ ശേഷം ചൂടോടെ തന്നെ ധാരാളം ബട്ടറോ നെയ്യോ പുരട്ടാം. ഇത് ദാൽ മഖ്‌നി, ചോലെ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട കറിക്കൊപ്പം വിളമ്പാം.

Read More: മാവ് കുഴയ്ക്കുമ്പോൾ ഇനി ഇതു കൂടി ചേർക്കൂ, പൂരി ക്രിസ്പിയാകും

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: