scorecardresearch

ഇനി ദിവസവും പ്രോട്ടീൻ സമ്പന്നമായ ദോശ കഴിക്കാം, ഇതൊരു കഷ്ണം ചേർത്ത് മാവ് തയ്യാറാക്കൂ

വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ ഈ ദോശ ദഹനത്തെ മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു

വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ ഈ ദോശ ദഹനത്തെ മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു

author-image
WebDesk
New Update
Beetroot Dosa Recipe FI

ബീറ്റ്റൂട്ട് ദോശ

നമ്മുടെ ദിവസം ഊർജ്ജസ്വലമായി നിലനിർത്തുന്നതിൽ പ്രഭാതഭക്ഷണത്തിന് വലിയ പങ്കുണ്ട്. പതിവായുള്ള ദോശയും ഇഡ്ഡലിയുമെല്ലാം മടുത്തെങ്കിൽ, രുചിയോടൊപ്പം ആരോഗ്യവും നിറച്ച ഒരു പുതിയ വിഭവം പരീക്ഷിക്കാൻ സമയമായി. മലയാളിക്ക് ബ്രേക്ക്ഫാസ്റ്റെന്നാൽ ദോശയും ഇഡ്ഡലിയുമാണ്. അതിൽ തന്നെ ചെറിയ ചില മാറ്റങ്ങൾ കൊണ്ടുവന്നാൽ മതിയാകും. അതിന് പരീക്ഷിക്കാവുന്ന ഒന്നാണ് ബീറ്റ്റൂട്ട് ദോശ. 

Advertisment

Also Read: പഞ്ഞിക്കെട്ടു പോലുള്ള ഇടിയപ്പം വേണോ? അരിപ്പൊടിക്കു പകരം ഇതുപയോഗിച്ച് മാവ് തയ്യാറാക്കാം

ചുവന്ന നിറത്തിലുള്ള ഈ ദോശ കാഴ്ചയിൽ മനോഹരമാണ് എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ ബീറ്റ്റൂട്ട് ദഹനത്തെ മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ ഇതിലെ ഇരുമ്പിന്റെ അംശം വിളർച്ച തടയുന്നതിനും ഉത്തമമാണ്. ഹോം കുക്കിങ് ഷോ എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Also Read: പുട്ട് ഇതാണേൽ ഇനി പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല

ചേരുവകൾ

  • ബീറ്റ്റൂട്ട്- 2 
  • പനീർ- 1 കപ്പ് 
  • സവാള- 1 
  • തക്കാളി- 1 
  • പച്ചമുളക്- 2 
  • റവ- 1 കപ്പ് 
  • കറിവേപ്പില- 4
  • ഉപ്പ്- ആവശ്യത്തിന് 
  • വെള്ളം- 1 കപ്പ് 
  • തൈര്- 1 കപ്പ് 
  • മല്ലിയില- 2 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ 
  • കടുക്- 1 ടീസ്പൂൺ
  • നെയ്യ്- ആവശ്യത്തിന് 
  • ബേക്കിങ് സോഡ- 1 ടീസ്പൂൺ
Advertisment

Also Read: ഗോതമ്പും അരിപ്പൊടിയും വേണ്ട, ഒരു പഴം മതി രാവിലെ അപ്പം ചുട്ടെടുക്കാം

തയ്യാറാക്കുന്ന വിധം

  • ബീറ്റ്റൂട്ട് നന്നായി കഴുകി തൊലി കളഞ്ഞ് അരച്ചെടുക്കാം. റവയിലേയ്ക്ക് ബീറ്റ്റൂട്ട് അരച്ചതും, തൈരും ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇത് ഒരു മണിക്കൂർ മാറ്റി വയ്ക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേയ്ക്ക് എണ്ണ ഒഴിക്കാം. കടുക് ചേർത്തു പൊട്ടിക്കാം. ശേഷം കറിവേപ്പിലയും, പച്ചമുളകും ചേർത്തു വഴറ്റാം.
  • ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ തക്കാളിയും സവാളയും ചേർത്തു വഴറ്റാം. പച്ചക്കറികൾ വെന്തതിനു ശേഷം പനീർ ഉടച്ചതും ചേർത്തിളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം.
  • മാറ്റി വച്ചിരിക്കുന്ന മാവിലേയ്ക്ക് അൽപം ഉപ്പും ബേക്കിങ് സോഡയും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേയ്ക്ക് മാവ് ഒഴിച്ച് കട്ടിയില്ലാതെ പരത്താം. മാവ് വെന്തു കഴിയുമ്പോൾ വേവിച്ചെടുത്ത പനീർ മിക്സ് അതിനുള്ളിൽ വച്ചു മടക്കാം. ശേഷം ചൂടോടെ കഴിച്ചു നോക്കൂ.

Read More: ഒരു കപ്പ് സോയ ഉണ്ടോ? എങ്കിൽ ദോശ മാവ് ഇങ്ങനെ അരച്ചെടുക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: