/indian-express-malayalam/media/media_files/2025/10/30/healthy-laddu-recipe-fi-2025-10-30-11-49-49.jpg)
ലഡ്ഡു
ലഡ്ഡു ഏവരുടെയും പ്രിയപ്പെട്ട മധുരപലഹാരമാണ്. എന്നാൽ പ്രമേഹ പേടിയുള്ളവതു കൊണ്ട് പലപ്പോഴം അത് ആസ്വദിച്ചു കഴിക്കാൻ സാധിച്ചെന്നു വരില്ല. എന്നാൽ ഇനി ആ പേടി വേണ്ട. ഇഷ്ടം പോലെ ലഡ്ഡു കഴിക്കാൻ ഒരുവിദ്യയുണ്ട്. മൈദയോ ഗോതമ്പ് ചേർക്കാതെ തിന ഉപയോഗിച്ച് ലഡ്ഡു വീട്ടിൽ തയ്യാറാകകാം. പ്രോട്ടീൻ ഇരുമ്പ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തിന. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാകും. ഒരു തവണ കഴിച്ചാൽ വീണ്ടും കഴിക്കാൻ കൊതിപ്പിക്കുന്ന രുചിയാണിതിന്. വന്ദന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: എളുപ്പത്തിലുണ്ടാക്കാം ഈ പൊരിച്ച പത്തിരി, പുട്ട് പൊടി മതി
ചേരുവകൾ
- തിന- 2 കപ്പ്
- ശർക്കര പൊടി- 1 1/2 കപ്പ്
- നെയ്യ്- 3 ടീസ്പൂൺ
- കശുവണ്ടി- 1/4 കപ്പ്
- തേങ്ങ- 1/4 കപ്പ്
Also Read: ചായക്കടയിലെ നാടൻ പരിപ്പു വട ഇനി ക്രിസ്പിയായി വീട്ടിൽ തയ്യാറാക്കാം
Also Read: ഉപ്പുമാവ് കഴിക്കാൻ ഇനി ആരും കൊതിച്ചു പോകും, റവയ്ക്കു പകരം ഇത് ഉപയോഗിച്ചു പാകം ചെയ്യൂ
തയ്യാറാക്കുന്ന വിധം
- രണ്ട് കപ്പ് തിന വെള്ളത്തിൽ കഴുകിയെടുക്കാം. ശേഷം അത് അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
- നന്നായി കുതിർത്തെടുത്ത തിന വെള്ള കളഞ്ഞ് ഉണക്കിയെടുക്കാം.
- ഒട്ടും ഈർപ്പമില്ലാതെ വേണം ഇത് ഉണക്കിയെടുക്കാൻ.
- ഉണങ്ങിയ തിന പാനിൽ വറുത്ത് മിക്സി ഉപയോഗിച്ച് പൊടിച്ചെടുക്കാം.
- അതേ പാനിൽ അൽപം നെയ്യ് ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് കശുവണ്ടി, തേങ്ങ എന്നിവ ചേർത്തു വറുക്കാം.
- ചൂടായി വരുമ്പോൾ കുറച്ച് നെയ്യ് കൂടി ചേർക്കാം. അടുപ്പണച്ച് തിന പൊടിച്ചെടുത്തതും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇത് തണുത്തതിനു ശേഷം കൈ ഉപയോഗിച്ച് ചെറിയ ഉരുളകളാക്കിയെടുക്കാം. ഇനി ഇഷ്ടം പോലെ കഴിച്ചോളൂ.
Read More: ഇത് അറിഞ്ഞാൽ ഉള്ളിവട ഇനി കൂടുതൽ ക്രിസ്പിയായി വറുക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us