scorecardresearch

ഒറ്റ മാവിൽ പഞ്ഞിപോലുള്ള ഇഡ്ഡലിയും ദോശയും റെഡി, ഇവ മറക്കരുത്

ഒരു പ്രാവിശ്യം മാവ് ഇങ്ങനെ തയ്യാറാക്കി സൂക്ഷിച്ചാൽ രുചികരമായ ദോശയും ഇഡ്ഡലിയും തയ്യാറാക്കാം

ഒരു പ്രാവിശ്യം മാവ് ഇങ്ങനെ തയ്യാറാക്കി സൂക്ഷിച്ചാൽ രുചികരമായ ദോശയും ഇഡ്ഡലിയും തയ്യാറാക്കാം

author-image
WebDesk
New Update
Soft Dosa And Idli FI

ഇഡ്ഡലിയും ദോശയും സോഫ്റ്റായി തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ എന്നും രാജകീയമായ സ്ഥാനമാണ് ഇഡ്ഡലിക്കും ദോശയ്ക്കും ഉള്ളത്. പ്രഭാതഭക്ഷണമായിട്ടും രാത്രി ഭക്ഷണമായിട്ടും ഒരുപോലെ പ്രിയപ്പെട്ട ഈ വിഭവങ്ങൾ ആരോഗ്യകരവും രുചികരവുമാണ്. എന്നാൽ വീട്ടിൽ തയ്യാറാക്കുമ്പോൾ ഇഡ്ഡലി കല്ലുപോലെ കട്ടിയാകുന്നതും ദോശ വിചാരിച്ചത്ര മൊരിയാത്തതും പലരെയും അലട്ടുന്ന പ്രശ്നമാണ്. സാധാരണയായി ഇഡ്ഡലിക്കും ദോശയ്ക്കും വെവ്വേറെ അനുപാതത്തിലാണ് മാവ് തയ്യാറാക്കാറുള്ളത്. എന്നാൽ അരയ്ക്കുന്ന രീതിയിലും ചേരുവകളുടെ അളവിലും ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഒരേ മാവ് ഉപയോഗിച്ച് തന്നെ പഞ്ഞിപോലെ മൃദുവായ ഇഡ്ഡലിയും ഹോട്ടൽ സ്റ്റൈലിൽ മൊരിഞ്ഞ ദോശയും ഉണ്ടാക്കാൻ സാധിക്കും.

Advertisment

Also Read: ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇനി ആരും മടികാണിക്കില്ല, പോഷകസമൃദ്ധമായ ഈ ദോശ ഉണ്ടെങ്കിൽ

അരിയും ഉഴുന്നും കൃത്യമായ അളവിൽ എടുക്കുന്നതും അവ കുതിർക്കുന്ന സമയവും മാവ് പുളിക്കുന്ന രീതിയും ഇതിൽ വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം മാവ് തയ്യാറാക്കി വെച്ചാൽ ജോലിത്തിരക്കുള്ള ദിവസങ്ങളിൽ വളരെ എളുപ്പത്തിൽ പ്രഭാതഭക്ഷണം ഒരുക്കാൻ ഇത് സഹായിക്കും. അനിത തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് പെർഫക്ടായി ദോശക്കും ഇഡ്ഡലിക്കും മാവ് അരച്ചെടുക്കാനുള്ള വിദ്യ പരിചയപ്പെടുത്തുന്നത്.

ചേരുവകൾ

  • പച്ചരി- 6 ഗ്ലാസ് 
  • ഉഴുന്ന്- 3 ഗ്ലാസ്  
  • ഉലുവ- 1 ടീസ്പൂൺ

Also Read: ഒരു പഴം മതി, ഇനി യീസ്റ്റും ബേക്കിംഗ് സോഡയും ചേർക്കാതെ പഞ്ഞിപോലുള്ള അപ്പം ചുട്ടെടുക്കാം

Also Read: കല്ലുപോലെ ആകില്ല, ചപ്പാത്തി സോഫ്റ്റാകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

തയ്യാറാക്കുന്ന വിധം

  • അരിയും ഉഴുന്നും നന്നായി കഴുകിയ ശേഷം വൃത്തിയുള്ള വെള്ളത്തിൽ 7 മുതൽ 8 മണിക്കൂർ വരെ കുതിർക്കാൻ വെക്കാം. ഉലുവയും ഇതിനൊപ്പം കുതിർക്കണം. ഇതിനുശേഷം അരിയും ഉഴുന്നും വെവ്വേറെയായി അരച്ചെടുക്കുന്നതാണ് ഉചിതം. ആദ്യം അരി നല്ല മയത്തിൽ അരച്ചെടുക്കാം. പിന്നീട് ഉഴുന്ന് അരച്ച് ഇവ രണ്ടും കൂടി നന്നായി യോജിപ്പിക്കാം.
  • മാവ് പുളിക്കാൻ വെക്കാം എന്നതാണ് അടുത്ത ഘട്ടം. സാധാരണ കാലാവസ്ഥയിൽ 4 മുതൽ 5 മണിക്കൂർ വരെ വെച്ചാൽ മാവ് നന്നായി പൊങ്ങിവരും. തണുപ്പുള്ള സ്ഥലമാണെങ്കിൽ കൂടുതൽ സമയം ആവശ്യമായി വരും. മാവ് അരയ്ക്കുമ്പോൾ വെള്ളം അധികമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • ഇഡ്ഡലി പാത്രത്തിലെ തട്ടുകളിൽ അല്പം എണ്ണയോ നെയ്യോ തടവാം. ഇത് ഇഡ്ഡലി പറ്റിപ്പിടിക്കാതെ എളുപ്പത്തിൽ കിട്ടാൻ സഹായിക്കും. ഇടത്തരം തീയിൽ ആവിയിൽ വേവിച്ചെടുക്കാം. വെന്ത ശേഷം ഉടൻ തന്നെ പാത്രം തുറക്കാതെ അല്പനേരം ആവിയിൽ തന്നെ ഇരിക്കാൻ അനുവദിക്കുന്നത് ഇഡ്ഡലി കൂടുതൽ സോഫ്റ്റ് ആകാൻ സഹായിക്കും.
  • ഇതേ മാവ് ഉപയോഗിച്ച് ദോശ ചുട്ടെടുക്കാം. പാൻ നന്നായി ചൂടാക്കി മാവ് ഒഴിച്ച് പരത്താം. ഇതിലേക്ക് അല്പം നെയ്യോ എണ്ണയോ ചേർത്ത് മൊരിയിച്ചെടുക്കാം. ഉലുവ ചേർത്തതിനാൽ റെസ്റ്റോറന്റിൽ ലഭിക്കുന്നത് പോലെ നല്ല മണവും നിറവുമുള്ള ദോശ നിങ്ങൾക്ക് ലഭിക്കും.

Read More: മാവ് കുഴയ്ക്കുമ്പോൾ ഇനി ഇതു കൂടി ചേർക്കൂ, പൂരി ക്രിസ്പിയാകും

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: