scorecardresearch
Latest News

രുചിയൂറും പാൽ കൊഴുകട്ട തയാറാക്കാം

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ രുചികരമായ പലഹാരം പരിചയപ്പെടാം

Food Recipe, Recipe, Snacks

വിശേഷ ദിവസങ്ങളിൽ മാത്രം മലയാളികളുടെ തീൻ മേശയിൽ സ്ഥാനം കിട്ടുന്ന ചില വിഭവങ്ങളുണ്ട്. അത്തരത്തിലൊരു വിഭവമാണ് പാൽ കൊഴുകട്ട. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ രുചികരമായ പലഹാരം പരിചയപ്പെടുത്തുകയാണ് ഫുഡ് വ്ളോഗറായ അപർണ ജീവൻ.

ചേരുവകൾ:

  • അരിപൊടി
  • ഉപ്പ്
  • ജീരകം
  • തേങ്ങ ചിരകിയത്
  • പഞ്ചസാര
  • ഏലയ്ക്ക

ചേരുവകൾ ആവശ്യാനുവസരണം ചേർക്കാം.

പാകം ചെയ്യേണ്ട വിധം:

  • അരിപൊടയിലേക്ക് ജീരകം, ഉപ്പ് എന്നിവ ചേർത്ത് മാവ് രൂപത്തിൽ കുഴച്ചെടുക്കാം
  • ഇത് ചെറിയ ഉരുളകളാക്കി ഇഡ്ഡ്ലി പാത്രത്തിൽ ആവി കയറ്റിയെടുക്കാവുന്നതാണ്
  • ശേഷം തേങ്ങാപാൽ, പഞ്ചസാര, ഏലയ്ക്ക ഒരുമിച്ചു ചേർത്ത് കുറുക്ക് രൂപത്തിലാക്കിയെടുക്കാം
  • ഉരുളകൾ വെന്ത ശേഷം അതിനു മുകളിലേക്ക് കുറുക്ക് ഒഴിച്ചു കൊടുക്കാം.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: How to make paalkozhukatta recipe easy to cook