New Update
/indian-express-malayalam/media/media_files/uploads/2023/07/Egg-rice.jpg)
രുചികരമായ മുട്ട ചോറ് തയാറാക്കാം (Image: Source/Instagram)
അടുക്കളയിൽ ചോറ് ബാക്കി വന്നെങ്കിൽ ഇനി അത് കളയേണ്ട. കുത്തരി ചോറു ഉപയോഗിച്ച് രുചികരമായ മുട്ട ചോറ് തയാറാക്കാം. വീട്ടിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങൾ വച്ച് എങ്ങനെയിത് തയാറാക്കാമെന്നു നോക്കാം.
Advertisment
ചേരുവകൾ:
- മുട്ട
- സവാള
- ഇഞ്ചി
- പച്ചമുളക്
- വെളുത്തുള്ളി
- കറിവേപ്പില
- തക്കാളി
- ഉപ്പ്
- മഞ്ഞൾപൊടി
- ചിക്കൻ മസാല
- കുത്തരി ചോറ്
- കുരുമുളക് പൊടി
- വെളിച്ചെണ്ണ
ചേരുവകൾ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്
പാകം ചെയ്യുന്ന വിധം:
- ചീനച്ചട്ടിയിൽ എണ്ണ ചൂടായ ശേഷം സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക
- ശേഷം തക്കാളി, മഞ്ഞൾപൊടി, ഉപ്പ്, ചിക്കൻ മസാല എന്നിവ ചേർത്ത് നല്ലവണ്ണം ഇളക്കാം
- ഇതെല്ലാം മിക്സ് ചെയ്തെടുത്ത കൂട്ടിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കാവുന്നതാണ്
- മുട്ട ചേർത്ത ശേഷം മട്ട അരി ചേർത്തിളക്കുക
- അവസാനമായി കുറച്ച് കുരുമുളക് പൊടി മുകളിലായി വിതറി കൊടുക്കാം
Advertisment
Also Read
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.