സീസണൽ ഫ്രൂട്ട് എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് മാമ്പഴം. വേനൽകാലത്ത് മാമ്പഴം അധികമായി കായ്ക്കുക. മാമ്പഴകാലമായാൽ പിന്നെ അടുക്കളകളിൽ മാമ്പഴം കൊണ്ടുള്ള കറികളായിരിക്കും കൂടുതൽ. ഇതിൽ ഏറെ ആരാധകരുള്ള ഒരു കറിയാണ് മാമ്പഴപുളിശ്ശേരി. രുചികരമായ മാമ്പഴപുളിശ്ശേരി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ:
- മാമ്പഴം (തൊലി കളഞ്ഞത്)
- ഉപ്പ്
- മുളകുപൊടി
- മഞ്ഞൾപൊടി
- വെള്ളം
- തേങ്ങ
- പച്ചമുളക്
- കുരുമുളക്
- തൈര്
ചേരുവകൾ ആവശ്യാനുസരണം ഉപയോഗിക്കാം
പാകം ചെയ്യുന്ന വിധം:
- മാമ്പഴത്തിലേക്ക് ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി, വെള്ളം ചേർത്ത് നല്ലവണ്ണം വേവിച്ചെടുക്കുക
- ശേഷം തേങ്ങ, പച്ചമുളക്, കുരുമുളക് അരച്ചെടുത്ത് മാമ്പഴത്തിലേക്ക് ചേർക്കാം
- ഇത് തിളച്ചു വരുമ്പോഴേക്കും തൈര് ചേർത്തു കൊടുക്കാവുന്നതാണ്
- നല്ലവണ്ണം പാകമായത്തിന് ശേഷം കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ച് ചേർക്കാം