/indian-express-malayalam/media/media_files/2026/01/29/lemon-pickle-recipe-fi-2026-01-29-12-10-58.jpg)
നാരങ്ങ അച്ചാർ
നാരങ്ങ അച്ചാർ ഇഷ്ടപ്പെടാത്ത മലയാളികൾ ചുരുക്കമാണ്. ചോറിനും കഞ്ഞിക്കുമൊപ്പം അല്പം നാരങ്ങ അച്ചാർ കൂടി ഉണ്ടെങ്കിൽ ഊണ് കുശാലാകും. സാധാരണയായി നാരങ്ങ പുഴുങ്ങിയും വാട്ടിയും അച്ചാർ ഇടാറുണ്ടെങ്കിലും, വെയിലത്ത് വെച്ച് പാകപ്പെടുത്തിയെടുക്കുന്ന നാടൻ നാരങ്ങ അച്ചാറിന് പ്രത്യേക രുചിയും ഗുണവുമാണ്. ദീർഘകാലം കേടുകൂടാതെ ഇരിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. പാരമ്പര്യ രീതിയിൽ മസാലകൾ വറുത്തുപൊടിച്ച് ചേർത്ത് തയ്യാറാക്കുന്ന ഈ അച്ചാർ ആരോഗ്യത്തിനും നല്ലതാണ്. അധികം എണ്ണമയമില്ലാതെ, നാരങ്ങയുടെ സ്വാഭാവിക ഗുണങ്ങൾ നിലനിർത്തിക്കൊണ്ട് എങ്ങനെ രുചികരമായ അച്ചാർ തയ്യാറാക്കാം എന്ന് നോക്കാം. ഐശ്വര്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ, ഇഡ്ഡലി ഇങ്ങനെ തയ്യാറാക്കി കഴിച്ചു നോക്കൂ
ചേരുവകൾ
- നാരങ്ങ - 12-13 എണ്ണം
- മഞ്ഞ കടുക് - 1 ടേബിൾസ്പൂൺ
- കറുത്ത കടുക് - 1 ടേബിൾസ്പൂൺ
- ഉലുവ - 1 ടീസ്പൂൺ
- പെരുംജീരകം (സൗഫ്) - 1 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1 ടേബിൾസ്പൂൺ
- മുളകുപൊടി - 3 ടേബിൾസ്പൂൺ
- കായം - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- നല്ലെണ്ണ - 5-6 ടേബിൾസ്പൂൺ
Also Read: ഹോട്ടൽ രുചിയിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം, ഈ മസാലക്കൂട്ട് കൈയ്യിലുണ്ടെങ്കിൽ
തയ്യാറാക്കുന്ന വിധം
- ആദ്യമായി ഫ്രഷ് ആയ നാരങ്ങകൾ എടുത്ത് വെള്ളത്തിൽ നന്നായി കഴുകുക. ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ച് വെള്ളം പൂർണ്ണമായും മാറ്റുക. അല്പനേരം വെയിലത്ത് വെച്ച് ഉണക്കുന്നത് നന്നായിരിക്കും.
- ഈ നാരങ്ങകൾ നാലായി കീറി വെക്കാം (പൂർണ്ണമായും മുറിച്ചു മാറ്റരുത്).
- ഒരു പാനിൽ മഞ്ഞ കടുക്, കറുത്ത കടുക്, ഉലുവ, പെരുംജീരകം എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. തണുത്ത ശേഷം ഇവ മിക്സിയിൽ ഇട്ട് തരിതരിപ്പായി പൊടിച്ചെടുക്കാം.
- ഒരു വലിയ പാത്രത്തിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, വറുത്തുപൊടിച്ച മസാല (3-4 സ്പൂൺ), കായം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം.
- തയ്യാറാക്കിയ ഈ മസാലപ്പൊടി ഓരോ നാരങ്ങയുടെ ഉള്ളിലും നന്നായി നിറയ്ക്കാം.
- മസാല നിറച്ച നാരങ്ങകൾ വൃത്തിയുള്ള ഒരു കുപ്പിയിലോ ഭരണിക്കോ മാറ്റാം.
- മറ്റൊരു പാനിൽ എണ്ണ നന്നായി ചൂടാക്കി നാരങ്ങയ്ക്ക് മുകളിലേക്ക് ഒഴിക്കാം.
- കുപ്പിയുടെ വായ്ഭാഗം നന്നായി അടച്ച് 8-10 ദിവസം വെയിലത്ത് വെക്കാം. ഇടയ്ക്ക് കുപ്പി ഒന്ന് കുലുക്കി കൊടുക്കുന്നത് മസാല പിടിക്കാൻ സഹായിക്കും.
- രുചികരമായ നാടൻ നാരങ്ങ അച്ചാർ തയ്യാർ!
Read More: പച്ചരി അരച്ചെടുക്കേണ്ട, പൂപോലെ സോഫ്റ്റ് അപ്പം ചുട്ടെടുക്കാൻ ഇത് മാത്രം മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us