scorecardresearch

കപ്പ കിട്ടിയാൽ ഇങ്ങനെ പാകം ചെയ്യൂ, നാവിൽ കപ്പലോടുന്ന രുചിയാണ്

കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഈ നാടൻ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും

കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഈ നാടൻ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Paal Kappa Recipe

പാൽ കപ്പ

മലയാളികളുടെ ഭക്ഷണസംസ്കാരത്തിൽ കപ്പയ്ക്കുള്ള സ്ഥാനം സമാനതകളില്ലാത്തതാണ്. കപ്പയും മീൻകറിയും മുതൽ കപ്പ ബിരിയാണിയും എല്ലും കപ്പയും വരെ നീളുന്ന രുചിവൈവിധ്യങ്ങൾ എന്നും നമ്മുടെ നാവിനെ കൊതിപ്പിക്കാറുണ്ട്. എന്നാൽ കപ്പ വിഭവങ്ങളിൽ ഏറ്റവും മൃദുവായതും രുചിയേറിയതുമായ ഒന്നാണ് 'പാൽ കപ്പ'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തേങ്ങാപ്പാലിന്റെ സമൃദ്ധിയിൽ വേവിച്ചെടുക്കുന്ന ഈ വിഭവം സാധാരണ കപ്പ വിഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് നൽകുന്നത്. പ്രത്യേകിച്ച് മഴക്കാലത്ത് ചൂടോടെ കഴിക്കാൻ പറ്റിയ ഈ വിഭവം തയ്യാറാക്കാൻ വളരെ എളുപ്പവുമാണ്. 

Advertisment

നല്ല കുറുകിയ തേങ്ങാപ്പാലിന്റെ മധുരവും ചുവന്നുള്ളിയുടെയും പച്ചമുളകിന്റെയും എരിവും ചേരുമ്പോൾ പാൽ കപ്പയുടെ രുചി ഇരട്ടിയാകുന്നു. റാസ്ഫിയ എന്ന വ്ലോഗർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഈ റെസിപ്പി, റെസ്റ്റോറന്റുകളിൽ ലഭിക്കുന്ന അതേ സ്വാദിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് റെസ്ഫിയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നു.

Also Read: കല്ലുപോലെ ആകില്ല, ചപ്പാത്തി സോഫ്റ്റാകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
ചേരുവകൾ

  • കപ്പ- 1 കിലോ
  • വെള്ളം- ആവശ്യത്തിന്
  • ഉപ്പ്- 1/4 ടീസ്പൂൺ
  • ചുവന്നുള്ളി- 15
  • വെളുത്തുള്ളി- 5
  • പച്ചമുളക്- 3
  • തേങ്ങയുടെ രണ്ടാം പാൽ- 1 കപ്പ്
  • തേങ്ങയുടെ ഒന്നാം പാൽ- 1 കപ്പ്
  • വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
  • കടുക്- 1 ടീസ്പൂൺ
  • വറ്റൽമുളക്- 2
  • കറിവേപ്പില- 2

Also Read: മാവ് കുഴയ്ക്കുമ്പോൾ ഇനി ഇതു കൂടി ചേർക്കൂ, പൂരി ക്രിസ്പിയാകും

Also Read: തന്തൂരി അടുപ്പ് വേണ്ട, പാനിൽ ചുട്ടെടുക്കാം റെസ്റ്റോറൻ്റ് സ്റ്റൈൽ ചില്ലി ചീസ് നാൻ

തയ്യാറാക്കുന്ന വിധം

  • ഒരു പാനിലേയ്ക്ക് കുറച്ച് വെള്ളം ഒഴിച്ച് ഒരു കിലോ കപ്പ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കിയതും അൽപ്പം ഉപ്പും ചേർത്ത് വേവിക്കാം.
  • പതിനഞ്ച് ചുവന്നുള്ളി, അഞ്ച് വെളുത്തുള്ളി, മൂന്ന് പച്ചമുളക് എന്നിവ ചതച്ച് മാറ്റി വെയ്ക്കാം.
  • ഒരു പാൻ അടുപ്പിൽ വെച്ച് വേവിച്ച കപ്പ അതിലേയ്ക്കു മാറ്റാം.
  • തേങ്ങയുടെ രണ്ടാം പാൽ ഒരു കപ്പ് ചേർത്തിളക്കി യോജിപ്പിക്കുക. അത് തിളച്ചു വരുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന ചുവന്നുള്ളിയും പച്ചമുളകും ചേർത്തിളക്കി ഉടയ്ക്കാം. 
  • തുടർന്ന് തേങ്ങയുടെ ഒന്നാം പാൽ ഒരു കപ്പ് ചേർത്ത് അടുപ്പണയ്ക്കാം.
  • ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ​ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കാം.
  • അതിലേയ്ക്ക് ഒരു ടീസ്പൺ കടുക്, രണ്ട് വറ്റൽമുളക്, 2 കറിവേപ്പില തണ്ട് എന്നിവ ചേർത്തു വറുക്കാം. ഇത് കപ്പയിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. 
  • ഇത് ചൂടോടെ കഴിച്ചു നോക്കൂ. ഒപ്പം ചിക്കൻ കറിയും ബീഫും കൂട്ടാവുന്നതാണ്. 

Read More: ഒറ്റ മാവിൽ പഞ്ഞിപോലുള്ള ഇഡ്ഡലിയും ദോശയും റെഡി, ഇവ മറക്കരുത്

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: