/indian-express-malayalam/media/media_files/2026/02/05/kanthari-fish-curry-2026-02-05-13-44-39.jpg)
കാന്താരി മീൻ കറി
കേരളീയ ഭക്ഷണരീതിയിൽ മീൻ കറികൾക്കുള്ള സ്ഥാനം എടുത്തു പറയേണ്ട ഒന്നാണ്. ഓരോ നാട്ടിലും ഓരോ രീതിയിലാണ് മീൻ കറി തയ്യാറാക്കുന്നത്. തേങ്ങ അരച്ചതും, കുടംപുളി ഇട്ടതും, വറ്റിച്ചതുമായ വിഭവങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുന്ന ഒന്നാണ് കാന്താരി മീൻ കറി. എരിവും പുളിയും തേങ്ങാപ്പാലിന്റെ മധുരവും ഒത്തുചേരുന്ന ഈ വിഭവം ചോറിനൊപ്പം കഴിക്കാൻ ഏറെ സ്വാദിഷ്ടമാണ്. സാധാരണ മീൻ കറികളിൽ നിന്നും വ്യത്യസ്തമായി കാന്താരി മുളകിന്റെ തനതായ രുചിയും ഗന്ധവുമാണ് ഇതിന്റെ പ്രത്യേകത.
Also Read: ചിക്കൻ ഫ്രൈ ചെയ്യാം ഹെൽത്തിയായി, ഒരു സ്പൂൺ എണ്ണ മതി
ഔഷധഗുണമേറിയ കാന്താരി മുളക് ദഹനത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. അധികം മസാലകൾ ചേർക്കാതെ തന്നെ തയ്യാറാക്കാം എന്നതും ഇതിന്റെ ഗുണമാണ്. വിദേശ രാജ്യങ്ങളിൽ പോപ്പുലറായ കോഡ് ഫിഷ് ഉപയോഗിച്ചും നമ്മുടെ നാട്ടിലെ മീനുകൾ ഉപയോഗിച്ചും ഈ കറി തയ്യാറാക്കാവുന്നതാണ്. മീനിന്റെ നെയ്യും കാന്താരിയുടെ എരിവും വിനാഗിരിയുടെ പുളിയും ഒത്തുചേരുമ്പോൾ ലഭിക്കുന്ന ആ പ്രത്യേക രുചി ഒരിക്കൽ കഴിച്ചാൽ ആരും മറക്കില്ല. വീട്ടിൽ അതിഥികൾ വരുമ്പോഴോ അല്ലെങ്കിൽ വിരസമായ ഉച്ചഭക്ഷണത്തിന് ഒരു പുതുമ നൽകാനോ ആഗ്രഹിക്കുമ്പോൾ ഈ കാന്താരി മീൻ കറി ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും. കൊതിച്ചു എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- മീൻ- 3 കപ്പ്
- കാന്താരി മുളക്- 5 എണ്ണം (അരയ്ക്കാൻ), 6 എണ്ണം (വിനാഗിരിയിൽ കുതിർത്തത്)
- വിനാഗിരി- 1/3 കപ്പ്
- ചുവന്നുള്ളി- 6 എണ്ണം
- വെളുത്തുള്ളി- 4 അല്ലി
- ഇഞ്ചി- 1 ടീസ്പൂൺ
- മല്ലിയില- ആവശ്യത്തിന്
- നാരങ്ങാനീര- പകുതി നാരങ്ങയുടേത്
- ഉപ്പ്- 1 ടീസ്പൂൺ
- വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
- കടുക്, കറിവേപ്പില- ആവശ്യത്തിന്
- തേങ്ങാപ്പാൽ- 1/2 കപ്പ്
Also Read: ഹോട്ടൽ രുചിയിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം, ഈ മസാലക്കൂട്ട് കൈയ്യിലുണ്ടെങ്കിൽ
Also Read: ആരോഗ്യവും രുചിയും ഒരുപോലെ; ഈ 6 കൂൺ വിഭവങ്ങൾ ട്രൈ ചെയ്യൂ
തയ്യാറാക്കുന്ന വിധം
- 6 കാന്താരി മുളക് അരിഞ്ഞത് 1/3 കപ്പ് വിനാഗിരിയിൽ കുറച്ചുനേരം കുതിർത്തു വയ്ക്കാം.
- അരയ്ക്കാൻ വച്ചിരിക്കുന്ന കാന്താരി മുളക്, ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, മല്ലിയില, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. ഈ മിശ്രിതം മീൻ കഷ്ണങ്ങളിൽ പുരട്ടി 15-20 മിനിറ്റ് വയ്ക്കാം.
- ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർക്കാം.
- മരിനേറ്റ് ചെയ്ത മീൻ കഷ്ണങ്ങൾ മസാലയോട് കൂടി ചട്ടിയിലേക്ക് ചേർക്കാം. ഏകദേശം 5 മിനിറ്റ് നേരം വേവിക്കാം.
- ഇതിലേക്ക് വിനാഗിരിയിൽ കുതിർത്തു വച്ചിരുന്ന കാന്താരി മുളക് ചേർക്കാം. ശേഷം അര കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് ചെറുതീയിൽ കുറുകുന്നത് വരെ വേവിക്കാം. ഇനിചൂടുള്ള ചോറിനൊപ്പം സ്വാദിഷ്ടമായ കാന്താരി മീൻ കറി വിളമ്പാം.
Read More: തനിനാടൻ രുചിയിൽ ക്രിസ്പിയായിട്ട് ചിക്കൻ വറുത്തെടുക്കാം, ഈ മസാലക്കൂട്ട് മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us