ക്രിസ്മസ്, ഈസ്റ്റർ പോലുള്ള വിശേഷ ദിവസങ്ങളിൽ മലയാളികൾ കൂടുതലായും ഉണ്ടാക്കാറുള്ള വിഭവമാണ് കള്ളപ്പം. എന്നാൽ ചില സമയങ്ങളിൽ ഇതിൽ ചേർക്കാൻ മായങ്ങളൊന്നും ഉൾപ്പെടാതെ കള്ള് കിട്ടിയില്ലെന്നും വരാം. അങ്ങനെയുള്ള അവസരങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ഒന്നാണ് കള്ളില്ലാത്ത ഈ കള്ളപ്പം. രുചികരമായ ഈ വിഭവം പരിചയപ്പെടുത്തുന്നത് ഫുഡ് വ്ളോഗറായ സ്മിത വിനോദാണ്.
ചേരുവകൾ:
- പച്ചരി – 2 കപ്പ്
- ചോറ് – 1 കപ്പ്
- കട്ടിയുള്ള തേങ്ങാപാൽ – 1/2 കപ്പ്
- യീസ്റ്റ് – 1/2 ടീസ്പൂൺ
- പഞ്ചസാര – 1 ടേബിൾ സ്പൂൺ
- ചെറു ചൂടുവെള്ളം – 3 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- ചുവന്നുള്ളി – 1 ചെറുത്
- ജീരകം- 2 നുള്ള്
പാകം ചെയ്യുന്ന വിധം:
- പഞ്ചസാര, യീസ്റ്റ്, ചെറു ചൂടുവെള്ളം ഒന്നിച്ചു ചേർത്ത് 5 – 10 മിനിറ്റു നേരം മാറ്റിവയ്ക്കുക.
- പച്ചരിയിൽ കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കാം
- ഇതിലേക്ക് ചോറ്, തേങ്ങാപാൽ എന്നിവയും മിക്സ് ചെയ്‌ത് മാവ് രൂപത്തിലാക്കാം
- ശേഷം യീസ്റ്റ് മിശ്രിതം ചേർത്ത് 6- 8 മണിക്കൂർ നേരത്തേയ്ക്ക് മാറ്റി വയ്ക്കാം
- തേങ്ങ ചിരകിയത്, ചുവന്നുള്ളി, ജീരകം എന്നിവ അരച്ച് മാവിലേക്ക് ചേർക്കാവുന്നതാണ്.
- നല്ലവണ്ണം മിക്‌സ് ചെയ്ത് അപ്പം ചൂട്ടെടുക്കാം.