/indian-express-malayalam/media/media_files/2025/11/14/semiya-biriyani-recipe-fi-2025-11-14-11-46-56.jpg)
സേമിയ ബിരിയാണി
സദ്യകളിലെയും ആഘോഷങ്ങളിലെയും പ്രധാന വിഭവമാണ് ബിരിയാണി എന്നതിൽ സംശയമില്ല. എന്നാൽ, ബിരിയാണിക്ക് എപ്പോഴും അരി തന്നെ ഉപയോഗിക്കണം എന്നുണ്ടോ? ബിരിയാണിയുടെ തനതായ രുചിയും മസാലയുടെ ഗന്ധവും നഷ്ടപ്പെടാതെ തന്നെ ഈ വിഭവം തയ്യാറാക്കാൻ സാധിക്കും. അതിന് അരിക്ക് പകരം സേമിയ ഉപയോഗിക്കാം.
Also Read: ശരീരഭാരം നിയന്ത്രിക്കാം പ്രതിരോധ ശേഷി വർധിപ്പിക്കാം, വൈകിട്ട് കഴിക്കാൻ ഒരു ഹെൽത്തി സ്നാക്ക് ഇതാ
അടുക്കളയിൽ പെട്ടെന്ന് അരി ലഭ്യമല്ലാത്ത അവസരങ്ങളിൽ പരീക്ഷിക്കാൻ പറ്റിയ ഒരു മികച്ച പകരക്കാരനാണ് സേമിയ. കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഗോതമ്പ് ഉൽപ്പന്നമായ സേമിയ ഉപയോഗിക്കുമ്പോൾ ബിരിയാണിയുടെ ഘടനയിലും രൂപത്തിലും അൽപം മാറ്റം വരുമെങ്കിലും, മസാലകൾ ചേർത്തും, നെയ്യിൽ വറുത്തെടുത്തുമെല്ലാം തയാറാക്കുമ്പോൾ രുചിയിൽ ഒരു കുറവും വരില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം, ആരോഗ്യപരമായ ഒരു പകരക്കാരൻ കൂടിയാണ്. ഹോം കുക്കിങ് ഷോ എന്ന യൂട്യൂബ് ചാനലാണ് ഇതിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
Also Read: പഞ്ഞിക്കെട്ടു പോലുള്ള ഈ കുഞ്ഞൻ ഇഡ്ഡലി ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിതോന്നും
ചേരുവകൾ
- സേമിയ
- ഉള്ളി
- തക്കാളി
- പച്ചക്കറികൾ (കാരറ്റ്, ബീൻസ്, കടല)
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- പച്ചമുളക്
- നെയ്യ്
- എണ്ണ
- പുതിനയില
- മല്ലിയില
- തൈര്
- നാരങ്ങാനീര്
- ബേക്കിംഗ് പൗഡർ
- ഗ്രാമ്പൂ
- ഏലം
- വഴനയില
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- ബിരിയാണി മസാല / ഗരം മസാല
- ഉപ്പ്
Also Read: പുട്ട് ഇതാണേൽ ഇനി പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല
തയ്യാറാക്കുന്ന വിധം
- ഒരു പാൻ​ അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് സേമിയ ചേർത്തു വേവിച്ചു മാറ്റാം.
- അതേ പാനിലേയ്ക്ക് നെയ്യും എണ്ണയും ചേർത്തു ചൂടാക്കാം. അതിലേയ്ക്ക് വഴനയില, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർത്തു വഴറ്റാം.
- ഒപ്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. ശേഷം പച്ചമുളകും ഉള്ളിയും ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
- ഉള്ളിയുടെ നിറം മാറി വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, എന്നിവ ചേർത്തു വഴറ്റാം.
- മസാല പിടിച്ചു വരുമ്പോൾ തക്കാളിയും മറ്റ് പച്ചക്കറികളും ചേർത്തു വേവിക്കാം.
- പച്ചക്കറികൾ വെന്തു കഴിയുമ്പോൾ തൈര്, ആവശ്യമായ ഉപ്പ്, പുതിനയില, മല്ലിയില എന്നിവ ചേർക്കാം.
- ഒപ്പം സേമിയ വേവിച്ചതും ചേർത്ത് യോജിപ്പിക്കാം. ഇതിലേയ്ക്ക് വെള്ളം ഒഴിച്ച് തിളപ്പിക്കാം. ഇടത്തരം തീയിൽ വേണം ഇത് വേവിക്കാൻ.
- അടിയിൽ പറ്റിപിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കി കൊടുക്കണം.
- വെള്ളം വറ്റി കഴിയുമ്പോൾ അൽപം നെയ്യ് ഒഴിക്കാം. ശേഷം ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
Read More: പഞ്ഞിക്കെട്ടു പോലുള്ള ഇടിയപ്പം വേണോ? അരിപ്പൊടിക്കു പകരം ഇതുപയോഗിച്ച് മാവ് തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us