scorecardresearch

പ്രതിരോധശേഷി വർധിപ്പിക്കാം, ദിവസം രാവിലെ ഇത് ഒരെണ്ണം കഴിക്കൂ

ശക്തമായ ആൻ്റി ഓക്സിഡൻ്റുകളും ആൻ്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയ ഒരു ഔഷധമാണിത്. ദിവസവും രാവിലെ ഇത് കഴിച്ചു നോക്കൂ

ശക്തമായ ആൻ്റി ഓക്സിഡൻ്റുകളും ആൻ്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയ ഒരു ഔഷധമാണിത്. ദിവസവും രാവിലെ ഇത് കഴിച്ചു നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ginger Candy FI

ഇഞ്ചി മിഠായി | ചിത്രം: ഫ്രീപിക്

നമ്മുടെ അടുക്കളയിലും വീട്ടുമരുന്നുകളിലും ഇഞ്ചിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ഒളിപ്പിച്ചുവെച്ച ഒരു ഔഷധം കൂടിയാണ് ഇഞ്ചി. ഈ ഇഞ്ചിയുടെ സത്ത് ചേർത്താണ് രുചികരമായ ഇഞ്ചി മിഠായികൾ ഉണ്ടാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ ഒന്നാണ് ഈ മധുരം.

Advertisment

Also Read: പ്രതിരോധശേഷി വർധിപ്പിക്കാം ഹൃദയാരോഗ്യം മെച്ചപ്പെടുത്താം, ഭക്ഷണശീലത്തിൽ ഇതും ഉൾപ്പെടുത്തൂ

സാധാരണ മിഠായികളിൽ നിന്നും വ്യത്യസ്തമായി, ഇഞ്ചി മിഠായി കഴിക്കുന്നത് ദഹന സംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. വയറുവേദന, നെഞ്ചെരിച്ചിൽ, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇതൊരു മികച്ച പ്രതിവിധിയാണ്. കൂടാതെ, യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഓക്കാനം ഒഴിവാക്കാനും ഇഞ്ചി മിഠായി ഉത്തമമാണ്. ചുമ, ജലദോഷം പോലുള്ള ചെറിയ അസുഖങ്ങൾക്കുള്ള ഒരു ഒറ്റമൂലിയായും പലരും ഇതിനെ കാണുന്നു.

Also Read: സ്ഥിരമായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ലേ? എങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ ഓർത്തോളൂ

Advertisment

നമ്മുടെ ആരോഗ്യത്തിന് ഇത്രയധികം ഗുണങ്ങൾ നൽകുന്ന ഈ ഇഞ്ചി മിഠായി എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് വീണ തൻ്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തി തരുന്നു.

ചേരുവകൾ

  • ഇഞ്ചി അരച്ചത്- 50 ഗ്രാം
  • ശർക്കര- 200 ഗ്രാം
  • കറുത്ത ഉപ്പ്- 1/4 ടൂസ്പൂൺ
  • കുരുമുളക്- 1/4 ടീസ്പൂൺ
  • മഞ്ഞൾ- 1/4 ടീസ്പൂൺ
  • നെയ്യ്- 1/4 ടീസ്പൂൺ

Also Read: ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാം, ഈ സ്മൂത്തി കുടിച്ച് ദിവസം തുടങ്ങൂ

തയ്യാറാക്കുന്ന വിധം

  • ഇഞ്ചി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നന്നായി അരച്ചെടുക്കാം.
    അതിലേയ്ക്ക് ശർക്കര പൊടിച്ചതു ചേർക്കാം.
  • ഇത് ഒരു പാനിലേയ്ക്കു മാറ്റി അടുപ്പിൽ വച്ച് കുറഞ്ഞ തീയിൽ ഇളക്കി കൊടുക്കാം.
  • ശർക്കര അലിഞ്ഞു വരുമ്പോൾ കുരുമുളക് പൊടിച്ചത്, ഒരു നുള്ള് മഞ്ഞൾപ്പൊടി, കറുത്ത് ഉപ്പ് എന്നിവ ചേർത്തിളക്കാം.  
  • കുറുകി വരുമ്പോൾ ഒട്ടിപിടിക്കാതിരിക്കാൻ നെയ്യ് ചേർക്കാം.
  • വെള്ളം വറ്റി കുറുകി  വരുമ്പോൾ അടുപ്പണയ്ക്കാം.
  • ഒരു ബട്ടർ പേപ്പർ പരന്ന പാത്രത്തിൽ വച്ച് ഇതിൽ നിന്നും അൽപം വീതം ചെറിയ വട്ടത്തിൽ അതിലേയ്ക്കു മാറ്റാം.
  • തണുത്ത് കഴിഞ്ഞ് വൃത്തിയുള്ള ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം. 

Read More: അരിപ്പൊടിയും ഗോതമ്പും വേണ്ട, പഞ്ഞിപോലുള്ള പുട്ടിൻ്റെ രഹസ്യം ഇതാണ്

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: