scorecardresearch

ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ, ഇഡ്ഡലി ഇങ്ങനെ തയ്യാറാക്കി കഴിച്ചു നോക്കൂ

ആരോഗ്യവും രുചിയും ഒരുപോലെ ആഗ്രഹിക്കുന്നവർക്കായി ഇതാ വെറും പത്തുമിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്

ആരോഗ്യവും രുചിയും ഒരുപോലെ ആഗ്രഹിക്കുന്നവർക്കായി ഇതാ വെറും പത്തുമിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്

author-image
WebDesk
New Update
Oats Idli

ഓട്സ് ഇഡ്ഡലി | ചിത്രം: ഫ്രീപിക്

ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച വിഭവങ്ങളിൽ ഒന്നാണ് ഓട്‌സ് ഇഡ്ഡലി. പരമ്പരാഗതമായ അരി ഇഡ്ഡലിയിൽ നിന്നും വ്യത്യസ്തമായി, പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. അരിയും ഉഴുന്നും കുതിർക്കാനും അരയ്ക്കാനും പുളിപ്പിക്കാനും സമയമില്ലാത്തവർക്ക് പത്തുമിനിറ്റിനുള്ളിൽ പോഷകസമൃദ്ധമായ ഒരു വിഭവം ഈ രീതിയിലൂടെ ഉണ്ടാക്കാം. 

Advertisment

Also Read: കല്ലുപോലെ ആകില്ല, ചപ്പാത്തി സോഫ്റ്റാകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഓട്‌സിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. അതിനാൽ പ്രമേഹരോഗികൾക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഒരു ഉത്തമ ഭക്ഷണമാണ്. കുട്ടികൾക്ക് ആവശ്യമായ ഊർജ്ജം നൽകാനും പച്ചക്കറികൾ ചേർത്ത് ഇതിനെ കൂടുതൽ രുചികരമാക്കാനും സാധിക്കും. സാധാരണ ഇഡ്ഡലിയുടെ അത്രതന്നെ മൃദുവായതും എന്നാൽ ഗുണങ്ങളിൽ ഏറെ മുന്നിലുമാണ് ഓട്‌സ് ഇഡ്ഡലി. ഡെലീഷ്യസ് റെസിപ്പി എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Also Read: മാവ് കുഴയ്ക്കുമ്പോൾ ഇനി ഇതു കൂടി ചേർക്കൂ, പൂരി ക്രിസ്പിയാകും

ചേരുവകൾ

  • ഓട്‌സ്- 1 കപ്പ് (പൊടിച്ചത്)
  • റവ- 1/2 കപ്പ്
  • തൈര്- 1/2 കപ്പ് (പുളിയുള്ളത്)
  • വെള്ളം- ആവശ്യത്തിന്
  • പച്ചക്കറികൾ- കാരറ്റ് ചിരകിയത്, മല്ലിയില, പച്ചമുളക് (ആവശ്യത്തിന്)
  • താളിക്കാൻ- കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില
  • ഉപ്പ്- പാകത്തിന്
  • ഈനോ അല്ലെങ്കിൽ ബേക്കിംഗ് സോഡ- 1 നുള്ള് (ഇഡ്ഡലി മൃദുവാകാൻ)

Also Read: തന്തൂരി അടുപ്പ് വേണ്ട, പാനിൽ ചുട്ടെടുക്കാം റെസ്റ്റോറൻ്റ് സ്റ്റൈൽ ചില്ലി ചീസ് നാൻ

തയ്യാറാക്കുന്ന വിധം

  • ആദ്യം ഓട്‌സ് ഒരു പാനിലിട്ട് ചെറുതായി വറുത്തെടുക്കുക. ചൂടാറിയ ശേഷം ഇത് മിക്സിയിൽ ഇട്ട് തരിതരിപ്പായി പൊടിച്ചെടുക്കാം.
  • ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില എന്നിവ താളിക്കുക. ഇതിലേക്ക് റവ ചേർത്ത് നേരിയ തവിട്ട് നിറമാകുന്നതുവരെ വറുക്കാം.
  • ഒരു പാത്രത്തിൽ പൊടിച്ച ഓട്‌സ്, വറുത്ത റവ, ചിരകിയ കാരറ്റ്, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തൈരും ആവശ്യത്തിന് വെള്ളവും ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കിയെടുക്കാം.
  • ഈ കൂട്ട് 15 മിനിറ്റ് അടച്ചുവെക്കാം. റവ വെള്ളം വലിച്ചെടുത്ത് മാവ് കട്ടിയായാൽ അല്പം കൂടി വെള്ളം ചേർക്കാവുന്നതാണ്.
  • ഇഡ്ഡലി പാത്രത്തിൽ വെള്ളം തിളപ്പിക്കുക. മാവിൽ ഒരു നുള്ള് ഈനോ ചേർത്ത് ഇളക്കിയ ശേഷം എണ്ണ പുരട്ടിയ ഇഡ്ഡലി തട്ടുകളിൽ ഒഴിക്കുക. 10-12 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
  • ഇത് ചമ്മന്തിക്കും സാമ്പാറിനും ഒപ്പം കഴിക്കാം.

Read More: കപ്പ കിട്ടിയാൽ ഇങ്ങനെ പാകം ചെയ്യൂ, നാവിൽ കപ്പലോടുന്ന രുചിയാണ്

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: