/indian-express-malayalam/media/media_files/2025/11/07/ragi-idli-recipe-fi-2025-11-07-11-10-54.png)
റാഗി ഇഡ്ഡലി
ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള യാത്രയിൽ, നമ്മുടെ ഇഷ്ടവിഭവങ്ങൾ ഒഴിവാക്കേണ്ട ആവശ്യമില്ല. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും മികച്ച ഒരു ദക്ഷിണേന്ത്യൻ പ്രഭാതഭക്ഷണമാണ് ഇഡ്ഡലി. എന്നാൽ, ഇതിനെ കൂടുതൽ ആരോഗ്യകരവും പോഷകസമൃദ്ധവുമാക്കിയാലോ? അതാണ് റാഗി ഇഡ്ഡലി.
Also Read: 5 മിനിറ്റിൽ മാവ് അരയ്ക്കാം ദോശയും ചുട്ടെടുക്കാം, ഇനി അരിയും ഉഴുന്നും വേണ്ട
റാഗി അഥവാ പഞ്ഞപ്പുല്ല് ധാരാളം നാരുകൾ അടങ്ങിയതാണ്. ഇത് പെട്ടെന്ന് വിശപ്പ് ശമിപ്പിച്ച് ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. കൂടാതെ, ഇതിന് ഗ്ലൈസെമിക് ഇൻഡെക്സ് കുറവായതിനാൽ പ്രമേഹമുള്ളവർക്കും ഇത് ധൈര്യമായി കഴിക്കാം. റാഗി ഉപയോഗിച്ച് ഇഡ്ഡലി തയ്യാറാക്കുന്ന വിധം പരിചയപ്പെടാം.
Also Read: തിരക്കിനിടയിൽ ഒരു പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്; ട്രൈ ചെയ്യൂ ഈ സാൻഡ്വിച്ച് റെസിപ്പി
ചേരുവകൾ
- റാഗി
- പച്ചരി
- ചോറ്
- ഉഴുന്ന്
- ഉലുവ
- ഉപ്പ്
Also Read: ഇനി റവ വറുത്തെടുക്കേണ്ട, 5 മിനിറ്റിൽ ഉപ്പുമാവ് റെഡി
തയ്യാറാക്കുന്ന വിധം
- റാഗി, പച്ചരി, ഉഴുന്ന്, ഉലുവ എന്നിവ വെള്ളത്തിൽ 4 മുതൽ 8 മണിക്കൂർ വരെ കുതിർക്കാൻ വയ്ക്കാം.
- കുതിർത്ത് ഉഴുന്ന് നന്നായി അരച്ചെടുക്കാം. ശേഷ പച്ചരിയിലേയ്ക്ക് കുറച്ച് വേവിച്ച ചോറ് ചേർത്ത് അരയ്ക്കാം. ഇത് ഉഴുന്ന് മാവിലേയ്ക്ക് ഒഴിക്കാം. ഒപ്പം ഉലുവ അരച്ചെടുത്തതും ചേർക്കാം. കുതിർത്തെടുത്ത റാഗി നന്നായി അരച്ചതും ചേർത്ത് മാവ് നന്നായി ഇളക്കി യോജിപ്പിക്കാം.
- അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേയ്ക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് 8 മണിക്കൂറെങ്കിലും മാറ്റി വയ്ക്കാം.
- 8 മുതൽ 10 മണിക്കൂർ വരെയെങ്കിലും മാവ് മാറ്റി വയ്ക്കണം.
- പുളിച്ചതിനു ശേഷം മാവിൽ നിന്നും ആവശ്യമുള്ളതെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. ശേഷം മാവ് ഒഴിച്ച് പരത്തി ഇരുവശങ്ങളും ചുട്ടെടുക്കാം.
Read More: മാവ് അരയ്ക്കുമ്പോൾ ഇത്രമാത്രം ചെയ്താൽ മതി, ഇനി പഞ്ഞിപോലുള്ള ഇഡ്ഡലി കിട്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us