/indian-express-malayalam/media/media_files/2026/02/05/ragi-paal-kozhukatta-fi-2026-02-05-14-25-11.jpg)
റാഗി പാൽ കൊഴുക്കട്ട
പോഷകഗുണങ്ങളുടെ കലവറയായ റാഗി അഥവാ പഞ്ഞപ്പുല്ല് ഉപയോഗിച്ച് തയ്യാറാക്കാവുന്ന വൈവിധ്യമാർന്ന പലഹാരങ്ങളിൽ ഒന്നാണ് റാഗി മിൽക്ക് കൊഴുക്കട്ട. പാരമ്പര്യമായി നാം അരിപ്പൊടി കൊണ്ട് തയ്യാറാക്കുന്ന കൊഴുക്കട്ടയിൽ നിന്നും വ്യത്യസ്തമായി, ഇതിൽ റാഗിയും തേങ്ങാപ്പാലും ചേർക്കുന്നതിലൂടെ പ്രത്യേക രുചിയും ഗുണവും ലഭിക്കുന്നു. കാൽസ്യം, അയൺ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള റാഗി എല്ലുകളുടെ ആരോഗ്യത്തിനും വിളർച്ച തടയുന്നതിനും ഏറെ ഉത്തമമാണ്.
Also Read: ചിക്കൻ ഫ്രൈ ചെയ്യാം ഹെൽത്തിയായി, ഒരു സ്പൂൺ എണ്ണ മതി
രാവിലെ പ്രഭാതഭക്ഷണമായോ വൈകുന്നേരം ചായയ്ക്കൊപ്പമോ വിളമ്പാൻ പറ്റിയ ഈ വിഭവം കുട്ടികൾക്ക് പാലിനൊപ്പം കഴിക്കാനും ഏറെ പ്രിയപ്പെട്ടതാണ്. ശർക്കരയുടെ മധുരവും തേങ്ങാപ്പാലിന്റെ കൊഴുപ്പും ഏലക്കായുടെ സുഗന്ധവും ഒത്തുചേരുമ്പോൾ ഇതൊരു പൂർണ്ണമായ പോഷകാഹാരമായി മാറുന്നു. ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്ന റാഗി, പ്രമേഹരോഗികൾക്കും മിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. എണ്ണയോ നെയ്യോ അധികം ചേർക്കാതെ ആവിയിൽ വേവിച്ചെടുക്കുന്നതുകൊണ്ട് തന്നെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് ധൈര്യമായി ഈ കൊഴുക്കട്ട കഴിക്കാം. ഷാഗി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഹോട്ടൽ രുചിയിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം, ഈ മസാലക്കൂട്ട് കൈയ്യിലുണ്ടെങ്കിൽ
ചേരുവകൾ
- റാഗിപ്പൊടി- 1 കപ്പ്
- ശർക്കര പാനി- 1/2 കപ്പ്
- തേങ്ങാപ്പാൽ- 1 കപ്പ്
- ഏലയ്ക്കാപ്പൊടി- 1/2 ടീസ്പൂൺ
- ഉപ്പ്- ഒരു നുള്ള്
- തിളച്ച വെള്ളം- മാവ് കുഴയ്ക്കാൻ ആവശ്യത്തിന്
- ചിരകിയ തേങ്ങ- 1/4 കപ്പ്
Also Read: ആരോഗ്യവും രുചിയും ഒരുപോലെ; ഈ 6 കൂൺ വിഭവങ്ങൾ ട്രൈ ചെയ്യൂ
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ റാഗിപ്പൊടിയെടുക്കാം. അതിലേയ്ക്ക് ഒരു നുള്ള ഉപ്പ് ചേർക്കാം. ഇതിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളം ഒഴിച്ച് സ്പൂൺ ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കാം. ചൂട് കുറയുമ്പോൾ കൈകൊണ്ട് നന്നായി കുഴച്ച് മൃദുവായ മാവാക്കി മാറ്റാം.
- കുഴച്ചു വെച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ തയ്യാറാക്കാം.
- ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാം. വെള്ളം തിളച്ചു വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന റാഗി ഉണ്ടകൾ ഇതിലേക്ക് ഇടാം. ഇവ നന്നായി വെന്തു മുകളിലേക്ക് പൊന്തി വരുന്നത് വരെ കാത്തിരിക്കാം.
- ഉണ്ടകൾ വെന്തുകഴിഞ്ഞാൽ അതിലേക്ക് ശർക്കര പാനി ചേർത്ത് നന്നായി ഇളക്കാം. ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചിരകിയ തേങ്ങയും ചേർക്കാവുന്നതാണ്.
- മിശ്രിതം ഒന്ന് കുറുകി വരുമ്പോൾ കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് ചെറുതായി ചൂടാക്കി അടുപ്പിൽ നിന്നും വാങ്ങാം.
പോഷകസമൃദ്ധമായ റാഗി മിൽക്ക് കൊഴുക്കട്ട തയ്യാർ!
Read More: ഫ്രിഡ്ജിൽ വെച്ചിട്ടും പാൽ പിരിഞ്ഞുപോകുന്നുണ്ടോ? ഇതാ ചില പൊടിക്കൈകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us