scorecardresearch

പോഷകങ്ങളുടെ കലവറയാണ് ഈ ചിപ്സ്; ഡയറ്റിലും ഇത് കഴിക്കാം

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും തടി കുറയ്ക്കാനും ഈ ലഘുഭക്ഷണം ശീലമാക്കാം

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും തടി കുറയ്ക്കാനും ഈ ലഘുഭക്ഷണം ശീലമാക്കാം

author-image
WebDesk
New Update
Healthy Ragi Chips FI

ഹെൽത്തി റാഗി ചിപ്സ് | ചിത്രം: ഫ്രീപിക്

ആരോഗ്യകരമായ ലഘുഭക്ഷണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആദ്യം ഓടിയെത്തുന്നത് എണ്ണയിൽ വറുത്തെടുത്ത ഉരുളക്കിഴങ്ങ് ചിപ്‌സുകളാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച ഭക്ഷണരീതി പിന്തുടരുന്നവർക്കും ഈ കൊഴുപ്പേറിയ പലഹാരങ്ങൾ പലപ്പോഴും വില്ലനാകാറുണ്ട്. അവിടെയാണ് 'റാഗി ചിപ്‌സ്' എന്ന പോഷകസമൃദ്ധമായ വിഭവം ശ്രദ്ധേയമാകുന്നത്. പഞ്ഞപ്പുല്ല് അഥവാ മുത്താറി എന്ന് വിളിക്കപ്പെടുന്ന റാഗി, നാരുകൾ , കാൽസ്യം, ഇരുമ്പ് സത്തുകൾ എന്നിവയുടെ കലവറയാണ്. കടകളിൽ നിന്ന് ലഭിക്കുന്ന ചിപ്‌സുകളിൽ കൃത്രിമ ചേരുവകളും അമിതമായ ഉപ്പും അടങ്ങിയിരിക്കുമ്പോൾ, വീട്ടിൽ തന്നെ തയ്യാറാക്കുന്ന റാഗി ചിപ്‌സ് തികച്ചും സുരക്ഷിതമാണ്. ജയബാല തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: പാക്കറ്റ് ഭക്ഷണങ്ങൾ വേണ്ട; വിശപ്പകറ്റാൻ രുചികരവും പോഷകസമൃദ്ധവുമായ ചില എളുപ്പവഴികൾ ഇതാ

ചേരുവകൾ

  • റാഗി പൊടി - 1 കപ്പ്
  • അരിപ്പൊടി - 2 ടേബിൾ സ്പൂൺ (മൊരിഞ്ഞു കിട്ടാൻ സഹായിക്കുന്നു)
  • കടലമാവ് - 1 ടേബിൾ സ്പൂൺ (ഓപ്ഷണൽ)
  • എള്ള് അല്ലെങ്കിൽ അയമോദകം - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • ഒലീവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
  • ഉപ്പ്, വെള്ളം - ആവശ്യത്തിന്
Advertisment

Also Read: പോഷകങ്ങൾ ഒരു ബൗളിൽ, ബ്രേക്ക്ഫാസ്റ്റിന് ഇത് ശീലമാക്കൂ

Also Read: വണ്ണം കുറയ്ക്കാൻ ബ്ലൂബെറിയോ മത്തൻവിത്തോ? സ്നാക്സായി ഏത് തിരഞ്ഞെടുക്കണം

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ റാഗി പൊടി, അരിപ്പൊടി, കടലമാവ്, എള്ള്/അയമോദകം, മസാലകൾ, ഉപ്പ്, ഒരു സ്പൂൺ എണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കാം. ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ളതും മയമുള്ളതുമായ മാവായി കുഴച്ചെടുക്കാം.
  • മാവിനെ ചെറിയ ഉരുളകളാക്കി മാറ്റി നേർത്ത ഷീറ്റുകളായി പരത്തിയെടുക്കാം. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.
  •  ഓവൻ 180°C-ൽ പ്രീഹീറ്റ് ചെയ്യാം. ചിപ്‌സിൽ അല്പം എണ്ണ പുരട്ടി ട്രേയിൽ വച്ച് 15 മുതൽ 18 മിനിറ്റ് വരെ ബേക്ക് ചെയ്യുക.
  • എയർ ഫ്രയർ 180°C-ൽ ചൂടാക്കിയ ശേഷം 10-12 മിനിറ്റ് പാകം ചെയ്യുക. പകുതി സമയം കഴിയുമ്പോൾ ഒന്ന് ഇളക്കി കൊടുക്കാം.
  • എണ്ണയിലിട്ട് വറുത്തെടുക്കാമെങ്കിലും ആരോഗ്യ ഗുണങ്ങൾ കുറയാൻ ഇത് കാരണമാകും.

എന്തുകൊണ്ട് റാഗി ചിപ്‌സ്?

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ബേക്കിംഗ് അല്ലെങ്കിൽ എയർ ഫ്രൈയിംഗ് രീതി തിരഞ്ഞെടുക്കുന്നതാണ് ഉചിതം. റാഗിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ അമിത വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് ഗുണകരമാണ്.

പൂർണ്ണമായും തണുത്ത ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ രണ്ടാഴ്ച വരെ ഇവ കേടുകൂടാതെ ഇരിക്കും. ഹമ്മസ്, പുതിന ചട്ണി അല്ലെങ്കിൽ തൈര് ഡിപ്പ് എന്നിവയ്‌ക്കൊപ്പം റാഗി ചിപ്‌സ് വിളമ്പാം.

Read More: ഇഡ്ഡലി പാത്രത്തിൽ ചിക്കൻ റോൾ! ആ വൈറൽ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ഇതാണ്

Weight Loss Diet Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: