scorecardresearch

പഞ്ചസാരയും പ്രിസർവേറ്റീവുകളും വേണ്ട, ഇനി ഗ്രാനോള ബാറുകൾ വീട്ടിൽ തയ്യാറാക്കാം

കടകളിൽ നിന്ന് ലഭിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളോട് വിടപറഞ്ഞ്, ഗുണമേന്മയുള്ള ചേരുവകൾ ചേർത്ത് രുചികരമായ ഗ്രാനോള ബാറുകൾ തയ്യാറാക്കാം

കടകളിൽ നിന്ന് ലഭിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളോട് വിടപറഞ്ഞ്, ഗുണമേന്മയുള്ള ചേരുവകൾ ചേർത്ത് രുചികരമായ ഗ്രാനോള ബാറുകൾ തയ്യാറാക്കാം

author-image
WebDesk
New Update
Granola Bar

ഗ്രാനോള ബാർ | ചിത്രം: ഫ്രീപിക്

ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് ഇന്ന് ഒഴിവാക്കാനാവാത്ത ലഘുഭക്ഷണമായി ഗ്രാനോള ബാറുകൾ മാറിയിരിക്കുന്നു. എന്നാൽ കടകളിൽ നിന്ന് ലഭ്യമാകുന്ന പല ഗ്രാനോള ബാറുകളിലും അമിതമായ അളവിൽ പഞ്ചസാരയും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തൽ പലരെയും ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഗ്രാനോള ബാറുകൾ പ്രസക്തമാകുന്നത്. കുറഞ്ഞ ചിലവിൽ, ലളിതമായ ചേരുവകൾ ഉപയോഗിച്ച് നമ്മുടെ താല്പര്യത്തിനനുസരിച്ച് ഇവ നിർമ്മിക്കാൻ സാധിക്കും. പ്രഭാതഭക്ഷണത്തിന് സമയമില്ലാത്തവർക്കും കുട്ടികൾക്ക് പോഷകസമൃദ്ധമായ സ്നാക്സ് നൽകാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ചൊരു തിരഞ്ഞെടുപ്പാണ്.

Advertisment

Also Read: ഹോട്ടൽ രുചിയിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം, ഈ മസാലക്കൂട്ട് കൈയ്യിലുണ്ടെങ്കിൽ

ഓട്‌സ്, നട്‌സ്, തേൻ തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുന്നതിനാൽ ശരീരത്തിന് ആവശ്യമായ ഊർജ്ജവും പ്രോട്ടീനും നാരുകളും ഇതിൽ നിന്ന് ലഭിക്കുന്നു. മഹിമ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Also Read: ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ, ഇഡ്ഡലി ഇങ്ങനെ തയ്യാറാക്കി കഴിച്ചു നോക്കൂ

ചേരുവകൾ

  • റോൾഡ് ഓട്‌സ് 
  • ബദാം 
  • നിലക്കടല 
  • മത്തങ്ങ വിത്തുകൾ 
  • ഉണക്കമുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം
  • തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് 
  • നട്ട് ബട്ടർ
  • ഉപ്പ് 
  • ഡാർക്ക് ചോക്ലേറ്റ് ചിപ്‌സ് 
  • കറുവപ്പട്ട അല്ലെങ്കിൽ വാനില 

Also Read: പ്രതിരോധശേഷി കൂട്ടാം; വീട്ടിൽ തയ്യാറാക്കാം ഈ പോഷകസമൃദ്ധമായ സൂപ്പ്

തയ്യാറാക്കുന്ന വിധം

  • മികച്ച രുചിക്കും ഘടനയ്ക്കും വേണ്ടി, ഓട്‌സും നട്‌സും ഒരു പാനിലോ ഓവനിലോ വെച്ച് ചെറുതായി വറുത്തെടുക്കാം. ഇത് ബാറുകൾക്ക് നല്ല മൊരിഞ്ഞ പാകം നൽകാനും അവ പെട്ടെന്ന് മൃദുവാകുന്നത് തടയാനും സഹായിക്കുന്നു.
  • കുറഞ്ഞ തീയിൽ നട്ട് ബട്ടർ, തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ്, ഉപ്പ്, വാനില എക്സ്ട്രാക്റ്റ് എന്നിവ ചൂടാക്കാം. മിശ്രിതം മിനുസമാകുന്നതുവരെ പതുക്കെ ഇളക്കുക, എല്ലാ ചേരുവകളെയും കൂട്ടിപ്പിടിപ്പിക്കാൻ ഈ പശ പോലുള്ള മിശ്രിതം സഹായിക്കുന്നു.
  • വറുത്ത ഓട്‌സ്, നട്‌സ്, ഉണങ്ങിയ പഴങ്ങൾ എന്നിവ ഒരു വലിയ പാത്രത്തിലേക്ക് മാറ്റാം. അതിനുശേഷം തയ്യാറാക്കിയ ചൂടുള്ള കൂട്ട് ഇതിലേക്ക് ഒഴിക്കാം. എല്ലാ ചേരുവകളിലും മിശ്രിതം നന്നായി പൊതിയുന്ന വിധത്തിൽ യോജിപ്പിക്കാം.
  • ഒരു ട്രേയിൽ പാർച്ച്മെന്റ് പേപ്പർ വിരിച്ച ശേഷം ഈ മിശ്രിതം അതിലേക്ക് മാറ്റാം. ഒരു സ്പൂൺ അല്ലെങ്കിൽ പാത്രത്തിന്റെ പിൻഭാഗം ഉപയോഗിച്ച് ഇത് നന്നായി അമർത്താം. മുറിക്കുമ്പോൾ ബാറുകൾ പൊടിഞ്ഞുപോകാതിരിക്കാൻ ഇങ്ങനെ അമർത്തേണ്ടത് അത്യാവശ്യമാണ്.
  • നല്ല മൃദുവായ ഘടന ലഭിക്കാൻ ഈ ട്രേ 2 മുതൽ 3 മണിക്കൂർ വരെ ഫ്രിഡ്ജിൽ വെക്കാം. നിങ്ങൾക്ക് നല്ല മൊരിഞ്ഞ ബാറുകളാണ് വേണ്ടതെങ്കിൽ 170°C-ൽ 15 മുതൽ 18 മിനിറ്റ് വരെ ബേക്ക് ചെയ്യാം. സെറ്റായ ശേഷം ബാറുകളായി മുറിച്ച് വായു കടക്കാത്ത പാത്രത്തിൽ ഒരാഴ്ച വരെ സൂക്ഷിക്കാം.

Read More: ദഹനം മെച്ചപ്പെടുത്താം ശരീരഭാരം നിയന്ത്രിക്കാം;കരീന കപൂറിൻ്റെ സാലഡ് ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തൂ

Health Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: