/indian-express-malayalam/media/media_files/2026/01/21/cleaning-fridge-fi-2026-01-21-14-56-48.jpg)
ഫ്രിഡ്ജിലെ ദുർഗന്ധമകറ്റാൻ പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്
നമ്മുടെ വീട്ടിലെ നിത്യോപയോഗ സാധനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫ്രിഡ്ജ്. ആഹാരപദാർത്ഥങ്ങൾ ഫ്രഷ് ആയി സൂക്ഷിക്കാൻ നമ്മെ സഹായിക്കുന്ന ഈ ഉപകരണം പലപ്പോഴും കൃത്യമായി പരിപാലിച്ചില്ലെങ്കിൽ വലിയൊരു തലവേദനയായി മാറാറുണ്ട്. പലതരം ഭക്ഷണങ്ങൾ ഒരുമിച്ച് വെക്കുന്നതുകൊണ്ടും, പച്ചക്കറികളോ പഴങ്ങളോ അഴുകുന്നതുകൊണ്ടും ഫ്രിഡ്ജിനുള്ളിൽ അസഹ്യമായ ദുർഗന്ധം ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഈ ഗന്ധം മാറ്റാൻ കൃത്രിമ സുഗന്ധദ്രവ്യങ്ങളോ രാസവസ്തുക്കളോ ഉപയോഗിക്കുന്നത് ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കും.
Also Read: ഇനി അടുക്കളയിൽ പാറ്റ കയറില്ല, തേയിലപ്പൊടി ഇങ്ങനെ ഉപയോഗിക്കൂ
എന്നാൽ, അടുക്കളയിലുള്ള ലളിതമായ ചേരുവകൾ ഉപയോഗിച്ച് ഫ്രിഡ്ജിലെ ദുർഗന്ധവും കറകളും ബാക്ടീരിയകളും പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കും. വിനാഗിരിയും വാഷിങ് ലിക്വിഡും ചേർന്നുള്ള ഈ മിശ്രിതം ഫ്രിഡ്ജ് വൃത്തിയാക്കാൻ മാത്രമല്ല, അത് പുതുപുത്തനായി സൂക്ഷിക്കാനും ഏറെ ഫലപ്രദമാണ്. രാസവസ്തുക്കളുടെ ഭയമില്ലാതെ സുരക്ഷിതമായി ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു എളുപ്പവിദ്യയാണിത്.
Also Read: ഒരു നുള്ള് ഉപ്പ് മതി, അടുക്കളയിൽ ഇനി ഉറുമ്പ് ശല്യമുണ്ടാകില്ല
ചേരുവകൾ
- വെള്ളം- 1 കപ്പ്
- വാഷിങ് ലിക്വിഡ്- ആവശ്യത്തിന്
- വൈറ്റ് വിനാഗിരി- 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന ലിക്വിഡ് ഒഴിക്കാം. അതിലേയ്ക്ക് ഒരു കപ്പ് വെള്ളം കാൽ കപ്പ് വൈറ്റ് വിനാഗിരി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം.
Also Read: അടുക്കള തിളക്കമുള്ളതും സുഗന്ധപൂരിതവുമാകാൻ ഗ്രാമ്പൂ, ഇങ്ങനെ ഉപയോഗിക്കൂ
ഉപയോഗിക്കേണ്ട വിധം
ഫ്രിഡ്ജിലെ സാധനങ്ങൾ കാലിയാക്കിയതിനു ശേഷം ഈ മിശ്രതം സ്പ്രേ ചെയ്തു കൊടുക്കാം. തുടർന്ന് കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കാം.
Read More: മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം, ഇത്രമാത്രം ചെയ്താൽ മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us