scorecardresearch

നാടൻ എല്ലും കപ്പയും ഇനി 10 മിനിറ്റിൽ റെഡി, ട്രൈ ചെയ്തു നോക്കൂ

രുചികരമായി വേവിച്ചെടുത്ത കപ്പയും മസാലകൾ ചേർത്ത് വഴറ്റിയ പോത്തിറച്ചിയുടെ എല്ലും ചേരുമ്പോൾ ലഭിക്കുന്ന ആ അപൂർവ്വ രുചി അനുഭവിച്ചുതന്നെ അറിയണം

രുചികരമായി വേവിച്ചെടുത്ത കപ്പയും മസാലകൾ ചേർത്ത് വഴറ്റിയ പോത്തിറച്ചിയുടെ എല്ലും ചേരുമ്പോൾ ലഭിക്കുന്ന ആ അപൂർവ്വ രുചി അനുഭവിച്ചുതന്നെ അറിയണം

author-image
WebDesk
New Update
Ellum Kappayum

എല്ലും കപ്പയും

മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ വീടുകളിൽ നിന്നും ജന്മമെടുത്ത വിഭവമാണ് എല്ലും കപ്പയും. ഇന്ന് കേരളത്തിലുടനീളം ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവമായി ഇത് മാറിക്കഴിഞ്ഞു. പണ്ട് കാലങ്ങളിൽ പള്ളി പെരുന്നാളുകളിലും കല്യാണ വീടുകളിലും വിളമ്പിയിരുന്ന ഈ സ്പെഷ്യൽ വിഭവം ഇന്ന് മുന്തിയ ഹോട്ടലുകളിലെയും തട്ടുകടകളിലെയും പ്രധാന താരമാണ്. രുചികരമായി വേവിച്ചെടുത്ത കപ്പയും മസാലകൾ ചേർത്ത് വഴറ്റിയ പോത്തിറച്ചിയുടെ എല്ലും ചേരുമ്പോൾ ലഭിക്കുന്ന ആ അപൂർവ്വ രുചി അനുഭവിച്ചുതന്നെ അറിയണം. വെളിച്ചെണ്ണയുടെയും കറിവേപ്പിലയുടെയും മണവും എരിവുള്ള മസാലകളും ഒത്തുചേരുമ്പോൾ എല്ലും കപ്പയും രുചികരമാകുന്നു. ബിൻസി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: ഒരു കപ്പ് റവ മതി, കിടില​ൻ രുചിയിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം

ചേരുവകൾ

  • ബീഫ്
  • ഇഞ്ചി
  • വെളുത്തുള്ളി
  • ചുവന്നുള്ളി
  • കുരുമുളക്
  • മഞ്ഞൾപ്പൊടി
  • ഗരംമസാല
  • ഉപ്പ്
  • കപ്പ 
  • വെളിച്ചെണ്ണ
  • പെരുംജീരകം
  • സവാള
  • പച്ചമുളക്
  • കറിവേപ്പില
  • മുളകുപൊടി
  • മല്ലിപ്പൊടി

Also Read: ഇനി ദിവസവും ഇഡ്ഡലിയുടെ രുചി കൂടും, ഇങ്ങനെ ചെയ്തു നോക്കൂ

Also Read: ചോറ് ബാക്കി വന്നോ? 5 മിനിറ്റിൽ തയ്യാറാക്കാം കിടിലൻ ഫ്രൈഡ് റൈസ്

തയ്യാറാക്കുന്ന വിധം

  • എല്ലോടു കൂടി ബീഫ് ഒരു കിലോ വൃത്തിയായി കഴുകിയെടുക്കാം.
  • അതിലേക്ക് മഞ്ഞൾപ്പൊടി, ഗരംമസാല, ഇഞ്ചി വെളുത്തുള്ളി ചുവന്നുള്ളി കുരുമുളക് എന്നിവ ചതച്ചതും, ആവശ്യത്തിന് ഉപ്പും ചേർത്ത് അൽപ സമയം മാറ്റി വയ്ക്കാം.
    ശേഷം അടുപ്പിൽ വച്ച് വേവിക്കാം.
  • അതേ സമയം കപ്പ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും, ഉപ്പും, ചേർത്ത് വെള്ളം ഒഴിച്ചു വേവിക്കാൻ വയ്ക്കാം.
  • അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കി പെരുംജീരകം ചേർത്തു വറുക്കാം.
  • അതിലേക്ക് പച്ചമുളക്, ചുവന്നുള്ളിയും, സവാളയും ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.  
  • ഒരുപിടി കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, എരിവിനനുസരിച്ച് മുളകുപൊടി, ഗരംമസാല, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം.
  • മസാലയുടെ പച്ച മണം മാറി വരുമ്പോൾ വേവിച്ച ബീഫ് ചേർത്ത് തിളപ്പിക്കാം.
  • വെള്ളം വറ്റി തുടങ്ങുമ്പോൾ പകുതി വെന്ത കപ്പ ചേർത്തിളക്കി യോജിപ്പിക്കാം.
  • കപ്പയും ബീഫും നന്നായി വെന്തു കഴിയുമ്പോൾ കുറച്ച് സവാള മുകളിലായി അരിഞ്ഞു ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം. എല്ലും കപ്പയും തയ്യാറായിരിക്കുന്നു. 

Read More: എത്ര കഴിച്ചാലും മതിവരില്ല, ഇനി പഞ്ഞിപോലുള്ള ചപ്പാത്തി തയ്യാറാക്കാൻ ഈ മാവ് മതി

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: