scorecardresearch

പഴവും മുട്ടയും വേണ്ട, ഇനി പാൻ കേക്ക് ഇങ്ങനെ തയ്യാറാക്കി നോക്കൂ

ഇത് ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും പ്രമേഹരോഗികൾക്കും അനുയോജ്യമാണ്

ഇത് ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും പ്രമേഹരോഗികൾക്കും അനുയോജ്യമാണ്

author-image
WebDesk
New Update
Chickpea Pancake Recipe FI

പാൻ കേക്ക്

നമ്മുടെ പ്രഭാതഭക്ഷണം രുചികരവും ആരോഗ്യകരവുമാണെങ്കിൽ ആ ദിവസം മുഴുവൻ ഉന്മേഷഭരിതമാകും. തിരക്കിട്ട ജീവിതത്തിനിടയിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന, എന്നാൽ പോഷകസമ്പുഷ്ടമായ ഒരു വിഭവം തേടുന്നവർക്കായി ഇതാ ഒരു മികച്ച റെസിപ്പിയാണ് വെള്ളക്കടല കൊണ്ടുള്ള പാൻകേക്ക്. സാധാരണ മൈദ ഉപയോഗിച്ചുള്ള പാൻകേക്ക് പോലെ അത്ര പ്രചാരമില്ലെങ്കിലും, ആരോഗ്യ കാര്യത്തിൽ ഇത് ഒരുപടി മുന്നിലാണ്.

Advertisment

Also Read: പഞ്ഞിപോലുള്ള കുബ്ബൂസ് വേണോ? ഇങ്ങനെ സിംപിളായി തയ്യാറാക്കൂ

കടലമാവ് അഥവാ ബേസൻ , പ്രോട്ടീന്റെയും ഫൈബറിന്റെയും മികച്ച ഉറവിടമാണ്. ഇത് ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും പ്രമേഹരോഗികൾക്കും അനുയോജ്യമാണ്. കൂടാതെ ഇതിൽ ഗ്ലൂട്ടൻ തീരെ ഇല്ലാത്തതുകൊണ്ട്, ഗ്ലൂട്ടൻ അലർജിയുള്ളവർക്ക് ധൈര്യമായി കഴിക്കാം. ഹോം കുക്കിങ് ഷോ എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Also Read: ഇനി ദിവസവും പ്രോട്ടീൻ സമ്പന്നമായ ദോശ കഴിക്കാം, ഇതൊരു കഷ്ണം ചേർത്ത് മാവ് തയ്യാറാക്കൂ

ചേരുവകൾ

  • വെള്ളക്കടല- 1 കപ്പ്
  • പച്ചമുളക്- 3
  • ഇഞ്ചി- ആവശ്യത്തിന്
  • ജീരകം- 1 ടീസ്പൂൺ
  • കറിവേപ്പില- ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • കായപ്പൊടി- 1/4 ടീസ്പൂൺ
  • ഉപ്പ്- 1 ടീസ്പൂൺ
  • മല്ലിയില- ആവശ്യത്തിന്
  • തൈര്- 1/2 കപ്പ്
  • ചുവന്നുള്ളി- 1 /2 കപ്പ്
  • വെള്ളം- ആവശ്യത്തിന്
  • നെയ്യ്- ആവശ്യത്തിന്
Advertisment

Also Read: ഒരു കപ്പ് സോയ ഉണ്ടോ? എങ്കിൽ ദോശ മാവ് ഇങ്ങനെ അരച്ചെടുക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് വെള്ളക്കടല 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം ഇത് അരിച്ചെടുത്ത് മിക്സിയിലേയ്ക്കു മാറ്റാം. 
  • ഇതിലേയ്ക്ക് പച്ചമുളക്, ഇഞ്ചി, ജീരകം, കറിവേപ്പില, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉപ്പ്, മല്ലിയില, തൈര് എന്നിവ ചേർത്ത് അൽപം വെള്ളമൊഴിച്ച് അരച്ചെടുക്കാം. 
  • ദോശ മാവിൻ്റെ പരുവത്തിലാകുന്നതു വരെ ഇങ്ങനെ വെള്ളമൊഴിച്ച് അരച്ചെടുക്കാം. 
  • ഒരു തവ അടുപ്പിൽ വച്ചു ചൂടാക്കാം. അത് ചൂടായതിനു ശേഷം അരച്ചെടുത്ത മാവ് ഒഴിച്ച് ഇടത്തരം തീയിൽ വേവിക്കാം. 
  • ഇരുവശങ്ങളും വെന്തതിനു ശേഷം തേങ്ങ ചമ്മന്തിക്കൊപ്പം കഴിക്കാം. 

Read More: പഞ്ഞിക്കെട്ടു പോലുള്ള ഇടിയപ്പം വേണോ? അരിപ്പൊടിക്കു പകരം ഇതുപയോഗിച്ച് മാവ് തയ്യാറാക്കാം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: