ബിരിയാണി, ഫ്രൈഡ് റൈസ്, പുലാവ് അങ്ങനെ പല രൂപങ്ങളിലായി ചോറ് ഭക്ഷണപ്രിയരുടെ മുന്നിലെത്താറുണ്ട്. വെറുതെ ചോറും കറികളും മാത്രം കഴിക്കുന്നതിനേക്കാൾ താത്പര്യം ഇത്തരത്തിൽ വെറൈറ്റിയായി കഴിക്കുന്നതുമാകും. ബസ്മതി റൈസ് ഉണ്ടെങ്കിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ഒന്നാണ് എഗ്ഗ് റൈസ്. രുചികരവും അതേ സമയം എളുപ്പത്തിൽ ഉണ്ടാക്കാനാകുന്ന ഈ വിഭവം എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ:
- ബസ്മതി റൈസ്
- മുട്ട
- ഉപ്പ്
- കുരുമുളക്
- വെളുത്തുള്ളി
- പച്ചമുളക്
- സവാള
- കറിവേപ്പില
- മഞ്ഞൾപൊടി
- മുളകുപൊടി
- തക്കാളി
- മല്ലിയില
ചേരുവകൾ ആവശ്യാനുസരണം ഉപയോഗിക്കാം
പാകം ചെയ്യുന്ന വിധം:
- മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും കുരുമുളക് പൊടിയും ചേർക്കുക
- പാനിൽ എണ്ണ ഒഴിച്ച് വെളുത്തുള്ളി, പച്ചമുളക്, സവാള എന്നിവ വഴറ്റുക
- നല്ലവണ്ണം വഴന്നു വരുമ്പോൾ അതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി ചേർക്കാം
- ശേഷം തക്കാളിയും, മുട്ട പൊരിച്ചു വച്ചതും ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്
- അതിലേക്ക് റൈസ് ചേർത്തിളക്കുക
- കുരുമുളക് പൊടി, മല്ലിയില എന്നിവ വിതറിയ ശേഷം വിളമ്പാം.