scorecardresearch

പോഷകസമൃദ്ധമായ ഈ സൂപ്പ് മതി, പ്രതിരോധശേഷിയും ഊർജ്ജവും മെച്ചപ്പെടുത്താം

പതിവായി ഇത് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കും

പതിവായി ഇത് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Moringa Soup Recipe FI 1

മുരിങ്ങ സൂപ്പ്

പോഷകങ്ങളുടെ കലവറയാണ് നമ്മുടെ മുറ്റത്തെ മുരിങ്ങയില. ഇരുമ്പിന്റെ അംശം, വിറ്റാമിനുകൾ, കാത്സ്യം എന്നിവയാൽ സമ്പന്നമായ മുരിങ്ങയില ആരോഗ്യസംരക്ഷണത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എളുപ്പത്തിൽ ലഭ്യമാകുന്ന ഈ ഇല പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കും. സാധാരണയായി തോരൻ വെച്ചും പരിപ്പ് ചേർത്തുമൊക്കെയാണ് നമ്മൾ മുരിങ്ങയില കഴിക്കാറുള്ളത്. എന്നാൽ, മുരിങ്ങയിലയുടെ ഗുണങ്ങൾ ഒട്ടും നഷ്ടപ്പെടാതെ, അതിന്റെ സത്ത് മുഴുവനായി ശരീരത്തിലേക്ക് എത്തിക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് സൂപ്പ്. ഹോം കുക്കിങ് ഷോ എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: ഇനി ദിവസവും പ്രോട്ടീൻ സമ്പന്നമായ ദോശ കഴിക്കാം, ഇതൊരു കഷ്ണം ചേർത്ത് മാവ് തയ്യാറാക്കൂ

ചേരുവകൾ

  • മുരിങ്ങയില
  • തക്കാളി - 1
  • ഉള്ളി - 1
  • ഇഞ്ചി
  • വെളുത്തുള്ളി - 4 അല്ലി
  • ജീരകം - 1/2 ടീസ്പൂൺ
  • മല്ലി- 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി
  • കുരുമുളകു പൊടി
  • ഉപ്പ്
  • വെള്ളം

Also Read: പ്രതിരോധശേഷിയും ദഹനാരോഗ്യവും വർധിപ്പിക്കാം, ദിവസവും ഇത് ഒരു ഗ്ലാസ് കുടിക്കൂ

Advertisment

തയ്യാറാക്കുന്ന വിധം

മുരിങ്ങയില കഴുകി വൃത്തിയാക്കിയെടുക്കാം. ഒരു പാത്രത്തിൽ മുരിങ്ങയില, തക്കാളി അരിഞ്ഞത്, ചുവന്നുള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. അതിലേയ്ക്ക് വെള്ളം ഒഴിച്ച് തിളപ്പിക്കാം. പച്ചക്കറികൾ വെന്തതിനു ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, ജീരകം, മല്ലിയില എന്നിവ ചേർത്ത് കുക്കറിൽ അരച്ചെടുക്കാം. ഇത് കോട്ടൺ തുണിയോ അരിപ്പയോ ഉപയോഗിച്ച് അരിച്ചെടുക്കാം. അരിച്ചെടുത്ത മിശ്രിതം ചൂടാക്കാം. ഒരു നുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് കുരുമുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ. 

Also Read: ഓർമശക്തി മെച്ചപ്പെടുത്താം ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ഗുണങ്ങൾ

  • ഓറഞ്ചിനേക്കാൾ ഏഴിരട്ടി വിറ്റാമിൻ സി മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
  • പാലിനേക്കാൾ നാലിരട്ടി കാത്സ്യം മുരിങ്ങയിലയിൽ ഉണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്.
  • കാരറ്റിലുള്ളതിനേക്കാൾ നാലിരട്ടി വിറ്റാമിൻ എ (ബീറ്റാ കരോട്ടിൻ) ഇതിലുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
  • ഇരുമ്പിന്റെ അംശം ധാരാളമുള്ളതിനാൽ വിളർച്ച തടയാനും ഇത് സഹായിക്കുന്നു.
  • മുരിങ്ങയിലയിൽ അടങ്ങിയ ഫൈബർ ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു.
  • ശരീരത്തിലെ അനാരോഗ്യകരമായ കൊളസ്‌ട്രോളിന്റെ  അളവ് കുറയ്ക്കാൻ മുരിങ്ങയിലയ്ക്ക് കഴിവുണ്ട്, ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

Read More: എനർജി ബാർ കടയിൽ നിന്നും വാങ്ങേണ്ട, ഇത് ട്രൈ ചെയ്യൂ

Food Recipe Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: