scorecardresearch
Latest News

ബ്രഡും മുട്ടയും കൊണ്ടൊരു അടിപൊളി പലഹാരം

വീട്ടില്‍ എപ്പോഴും ഉണ്ടാകുന്ന മുട്ടയും ബ്രഡും ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണിത്

ബ്രഡും മുട്ടയും കൊണ്ടൊരു അടിപൊളി പലഹാരം

സ്ഥിരമായി ഒരേ വിഭവങ്ങള്‍ കഴിച്ചു മടുത്തവരണ്ടോ? വീട്ടില്‍ എപ്പോഴും ഉണ്ടാകുന്ന മുട്ടയും ബ്രഡും ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവം പരിചയപ്പെടുത്തുകയാണ് ഷീ ബുക്ക് എന്ന യൂട്യൂബ് ചാനല്‍.

ചേരുവകള്‍

  • മുട്ട – 3 എണ്ണം
  • ബ്രഡ്- 2 സ്‌ളൈസ്‌
  • ഉപ്പ് – ആവശ്യത്തിന്
  • ചീസ് – ആവശ്യത്തിന്
  • ടൊമാറ്റോ സോസ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • മുട്ട പാത്രത്തില്‍ പൊട്ടിച്ച് അതിലേയ്ക്കു ഉപ്പ് ചേര്‍ത്തു മിക്‌സ് ചെയ്യുക
  • ശേഷം ഇതു പാനിലേയ്ക്കു ഒഴിക്കുക
  • പാനിലുളള മുട്ടയുടെ മുകളിലേയ്ക്കു ബ്രഡ് വച്ചു കൊടുക്കുക
  • ബ്രഡില്‍ ചീസ്, ടൊമാറ്റോ സോസ് എന്നിവ പുരട്ടി കൊടുക്കാവുന്നതാണ്
  • മുട്ട വെന്തു കഴിയുമ്പോള്‍ ബ്രഡിന്റേ മുകളിലേയ്ക്കു മടക്കി വയ്ക്കുക
  • നല്ലവണ്ണം മൊരിഞ്ഞ് വന്ന ശേഷം സേര്‍വ് ചെയ്യാവുന്നതാണ്.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: How to make easy dish with egg and bread