രാവിലെ ജോലിയ്ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി പുറത്തു പോകുന്നവര്‍ പ്രാതല്‍ കഴിക്കാന്‍ മടി കാണിച്ചേക്കാം. എന്നാല്‍ രാവിലത്തെ ഭക്ഷണം മിസ്സാക്കാനും ആഗ്രഹമില്ല എന്നാല്‍ പെട്ടെന്നു തയ്യാറാക്കാന്‍ പറ്റുന്ന ഒരു ഈസി റെസിപ്പിയും വേണം. അങ്ങനെയാണെങ്കില്‍ രണ്ടു മിനുട്ടില്‍ തയ്യാറാക്കാവുന്ന ആരോഗ്യകരമായ ഒരു ഈസി ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടുത്തുകയാണ് ഷീ ബുക്ക്.
ചേരുവകൾ:
- മുട്ട
- ബ്രെഡ്
- ടുമാറ്റോ സോസ്
- എണ്ണ
ആവശ്യാനുസരണം ചേരുവകൾ ഉപയോഗിക്കാം
പാകം ചെയ്യുന്ന വിധം:
- മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പ് ചേർത്ത് മാറ്റിവയ്ക്കുക
- ശേഷം ബ്രെഡ് വട്ടാകൃത്തിയിൽ മുറിച്ചെടുക്കാം
- ഇതിലേക്ക് സോസ് പുരട്ടി കൊടുക്കുക
- ഒന്നിനു മുകളിൽ ഒന്നായി ബ്രെഡ് വച്ച് കൊടുക്കാം
- സോസിനു പകരം നിങ്ങൾക്കിഷ്ടപ്പെട്ട ഫില്ലിങ്ങ് ഉപയോഗിക്കാവുന്നതാണ്
- ബ്രെഡ് എണ്ണയിൽ പൊരിച്ചെടുത്താൽ ബ്രേക്ക്ഫാസ്റ്റായും സ്നാക്സായും കഴിക്കാവുന്നതാണ്.
Also Read