scorecardresearch

ഉള്ളിവട ഇനി കൂടുതൽ ക്രിസ്പിയായിരിക്കും, ഇങ്ങനെ വറുത്തെടുക്കാം

ചൂട് ചായക്കൊപ്പം കഴിക്കാൻ ഉള്ളിവട ക്രിസ്പയായി വറുത്തെടുക്കാൻ ഒരു പൊടിക്കൈ ഉണ്ട്

ചൂട് ചായക്കൊപ്പം കഴിക്കാൻ ഉള്ളിവട ക്രിസ്പയായി വറുത്തെടുക്കാൻ ഒരു പൊടിക്കൈ ഉണ്ട്

author-image
WebDesk
New Update
Ulli Vada

ഉള്ളിവട | ചിത്രം: ഫ്രീപിക്

വൈകുന്നേരത്തെ ചായസമയം മലയാളികളെ സംബന്ധിച്ചിടത്തോളം കേവലം ഒരു ചായ കുടിക്കൽ മാത്രമല്ല, മറിച്ച് കുടുംബാംഗങ്ങളോടൊപ്പം ഒത്തുകൂടാനും വിശേഷങ്ങൾ പങ്കുവെക്കാനുമുള്ള ഒരു മനോഹര നിമിഷമാണ്. ഈ സമയങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ രുചികരമായ എന്തെങ്കിലും വിഭവം കൂടി ഉണ്ടെങ്കിൽ ആ സന്തോഷം ഇരട്ടിയാകും.

Advertisment

Also Read: ഇനി ദിവസവും ഇഡ്ഡലിയുടെ രുചി കൂടും, ഇങ്ങനെ ചെയ്തു നോക്കൂ സാധാരണയായി ബേക്കറികളിൽ നിന്ന് വാങ്ങുന്ന പലഹാരങ്ങളാണ് പലരും ഉപയോഗിക്കാറുള്ളത്. എന്നാൽ വീട്ടിലുള്ള ചുരുക്കം ചില ചേരുവകൾ ഉപയോഗിച്ച് ആരോഗ്യകരമായും വൃത്തിയായും തയ്യാറാക്കാവുന്ന ലഘുഭക്ഷണങ്ങൾ എപ്പോഴും മികച്ച തിരഞ്ഞെടുപ്പാണ്. അത്തരത്തിൽ എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് സവാള വട അഥവ ഉള്ളിവട. ചൂട് ചായക്കൊപ്പം കഴിക്കാൻ ഉള്ളിവട ക്രിസ്പയായി വറുത്തെടുക്കാൻ ഒരു പൊടിക്കൈ ഉണ്ട്. ഷാൻ ജിയോ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ്​ ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Also Read: ഇനി ദിവസവും ഇഡ്ഡലിയുടെ രുചി കൂടും, ഇങ്ങനെ ചെയ്തു നോക്കൂ

ചേരുവകൾ

  • സവാള- 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)
  • കടലമാവ്- 1 കപ്പ്
  • അരിപ്പൊടി- ¼ കപ്പ് 
  • പച്ചമുളക്- 2 എണ്ണം (പൊടിയായി അരിഞ്ഞത്)
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ
  • മുളകുപൊടി- 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി- ¼ ടീസ്പൂൺ
  • കായപ്പൊടി- ഒരു നുള്ള്
  • കറിവേപ്പില, മല്ലിയില- ആവശ്യത്തിന്
  • ഉപ്പ്- പാകത്തിന്
  • വെള്ളം- ആവശ്യത്തിന്
  • എണ്ണ- വറുക്കാൻ ആവശ്യമായത്

Also Read: ഒരു കപ്പ് റവ മതി, കിടില​ൻ രുചിയിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം

തയ്യാറാക്കുന്ന വിധം

  • ആദ്യം നീളത്തിൽ അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഒരു പാത്രത്തിലെടുത്ത് അതിലേക്ക് അല്പം ഉപ്പ് ചേർത്ത് നന്നായി കൈകൊണ്ട് തിരുമ്മാം. ഇത് ഉള്ളിയിലെ വെള്ളം പുറത്തുവരാൻ സഹായിക്കും.
  • ഇതിലേക്ക് കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവ ചേർക്കാം.
  • ഉള്ളിയിലെ നനവ് ഉപയോഗിച്ച് തന്നെ ആദ്യം നന്നായി യോജിപ്പിക്കാം. ആവശ്യമെങ്കിൽ മാത്രം വളരെ കുറച്ച് വെള്ളം തളിച്ച് കട്ടിയുള്ള രൂപത്തിൽ കുഴച്ചെടുക്കാം.
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കാം. എണ്ണ നന്നായി ചൂടായതിനുശേഷം മാവിൽ നിന്ന് ചെറിയ ഭാഗങ്ങൾ എടുത്ത് എണ്ണയിലേക്ക് ഇടാം.
  • ഇടത്തരം തീയിൽ ഇട്ട് ഇരുവശവും സ്വർണ്ണനിറമാകുന്നത് വരെ വറുത്തെടുക്കാം.
  • നല്ല ചൂടുള്ള ചായയുടെയോ കാപ്പിയുടെയോ കൂടെ ഈ ഉള്ളി പലഹാരം വിളമ്പാം.
  • തക്കാളി സോസിനൊപ്പമോ ചട്നിക്കൊപ്പമോ ഇത് കൂടുതൽ രുചികരമായിരിക്കും.

Read More: നാടൻ എല്ലും കപ്പയും ഇനി 10 മിനിറ്റിൽ റെഡി, ട്രൈ ചെയ്തു നോക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: